മല കയറുന്നവരെ എറിഞ്ഞു കൊല്ലണം
===================================
മലകൾ കേരളത്തിൽ ധാരാളമായുണ്ട്. കിഴക്കൻ അതിർത്തി സഹ്യ പർവതവുമാണ്. മല കയറിയാലും മലയുടെ അടിഭാഗം തൊട്ടാലും എറിഞ്ഞു കൊല്ലണം എന്ന് കേട്ടാൽ നിങ്ങൾ അത്ഭുതപ്പെടുമോ? അതെ അങ്ങനെ ഒരു അരുളപ്പാട് യഹോവയുടെതുണ്ട്.
മല കയറ്റം ഹോബിയാക്കിയവരുണ്ട്. മതത്തിന്റെ ആചാരങ്ങളിൽ വർഷാവർഷം മലകയറുന്നവരുണ്ട്. അവരൊക്കെ ഇനി എന്ത് ചെയ്യും? ഇതുവരെ എവറസ്റ്റ് പോലുള്ള കൊടുമുടികൾ കീഴടക്കിയവരെ അങ്ങനെയെങ്കിൽ എന്ത് ചെയ്യും?
പുറപ്പാട് പുസ്തകത്തിൻറെ 19 : 13 ലാണ് യഹോവയുടെ ഇങ്ങനെയൊരു ഏര്പ്പാട് കാണാൻ സാധിക്കുക. അവിടെ പർവതം എന്നാണ് കാണുന്നത്. വലിയ മലകൾക്കാണല്ലോ പർവതം എന്ന് പറയുക. മനുഷ്യൻ മാത്രമല്ല, മൃഗങ്ങളെയും എറിഞ്ഞു കൊല്ലണം എന്നാണ് യഹോവയുടെ കല്പന.
ഇനി ഇവിടെ പർവതം മാത്രമാണ് ഉദ്ദേശം എന്ന് തന്നെയിരിക്കട്ടെ. ഒഴിവുകാലത് വയനാട്, തേക്കടി പോലുള്ള ഹിരൺജി സ്ഥലങ്ങളിൽ കുട്ടികൾ എങ്ങിനെ പോകും? അവിടെ ആളുകൾ എങ്ങിനെ താമസിക്കും? കോഴിക്കോട് നിന്നും ദിനേന വായനാട്ടേക്ക് എത്ര ബസ്സുകളാണ് പോകുന്നത്, മൈസൂരിലേക്കും ബാംഗ്ളൂരിലേക്കും പോകുന്നതും ചുരം കടന്നു തന്നെ. അതിന്റെ താഴെ തൊട്ടാൽ പോലും.... വല്ലാത്തൊരു വിധി..!!
Getting Info...