RTF Malayalam App Update Now

ഹൂറികൾ ഉള്ള സ്വർഗം വ്യഭിചാര ശാലയല്ലേ?

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated
ഇസ്ലാം വിമർശകർ മുസ്ലീങ്ങളെ പരിഹസിക്കാൻ ആയി സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് സ്വർഗ്ഗത്തിലെ ഹൂറികൾ. ആദ്യമായി ഒരു ചെറിയ കാര്യം ഉണർത്താം. ഖുർആനിൽ പരാമർശിച്ചിട്ടുള്ള സ്വർഗ്ഗ സ്ത്രീകളെ പറ്റി വിവരിക്കുമ്പോൾ അവരുടെ സൗന്ദര്യം വർണിക്കുന്നിടത്ത് "ഹൂറുൻ ഈൻ" എന്ന പ്രയോഗം ഉണ്ട് . നീണ്ട കണ്ണുകൾ ഉള്ള വെളുത്ത സുന്ദരികൾ എന്നാണ് ഈ വാചകത്തിന്റെ അർത്ഥം. ഹൂർ എന്നാണ് ഖുർആനിൽ ഉള്ളത് ഹൂറി എന്നല്ല.



അല്ലാഹുവിലും മലക്കുകളിലും പ്രവാചകന്മാരിലും വേദഗ്രന്ഥങ്ങളിലും പരലോകത്തിലും ദൈവ വിധിയിലും വിശ്വസിക്കുകയും അല്ലാഹുവിൽ പങ്ക് ചേർക്കാതിരിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും തെറ്റുകളിൽ നിന്ന് പരമാവധി അകന്നു നിൽക്കുകയും ചെയ്യുന്ന സത്യവിശ്വാസികൾക്ക് അല്ലാഹു മരണാനന്തരജീവിതത്തിൽ സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്നു. അനീതിയോ അക്രമമോ തരിമ്പും ഇല്ലാത്ത സുഖാനുഭൂതികളുടെ ലോകം ആണ് സ്വർഗ്ഗം.
സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് അവിടെ നിത്യജീവിതമാണ് ഉള്ളത്. പിന്നീട് ഒരു മരണം അവർക്ക് ഉണ്ടാകുന്നില്ല , സുഖാനുഭൂതികൾ നിലച്ചു പോവുകയില്ല , മടുപ്പ് ഉണ്ടാവുകയുമില്ല. ആഗ്രഹിക്കുന്നതെന്തും ലഭിക്കുന്ന സ്ഥലമാണ് സ്വർഗ്ഗം. "( അവരോട്‌ പറയപ്പെടും: ) സമാധാനപൂര്‍വ്വം നിങ്ങളതില്‍ പ്രവേശിച്ച്‌ കൊള്ളുക. ശാശ്വതവാസത്തിനുള്ള ദിവസമാകുന്നു അത്‌. അവര്‍ക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്‌" (50:34-35).


സ്വർഗ്ഗത്തെ കുറിച്ചും നരകത്തെ കുറിച്ചും ഒരുപാട് വിവരണങ്ങൾ ഖുർആനിലും ഹദീസുകളിലും കാണാം. നരകത്തെ കുറിച്ചുള്ള വിവരണങ്ങൾ വിശ്വാസികളിൽ ഭയപ്പാടും ആ നരകത്തിൽ കടക്കാതിരിക്കാൻ വേണ്ട കാര്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്യുമ്പോൾ സ്വർഗത്തെ കുറിച്ചുള്ള വിവരണങ്ങൾ വിശ്വാസികളിൽ പ്രതീക്ഷയും ആ സ്വർഗ്ഗത്തിൽ കടക്കുവാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെയ്യാനുള്ള താൽപര്യവുമുണ്ടാക്കുന്നു.


ഒരു കണ്ണും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കാതും ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു മനസ്സും ഇതുവരെ സങ്കൽപ്പിച്ചിട്ടില്ലാത്ത, നമ്മുടെ സങ്കല്പങ്ങൾക്ക് അതീതമായ സുഖാനുഭൂതികളാണ് സ്വർഗ്ഗത്തിൽ സത്യവിശ്വാസികളെ കാത്തിരിക്കുന്നത്.
"എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട്‌ കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ്‌ അവര്‍ക്ക്‌ വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത്‌ എന്ന്‌ ഒരാള്‍ക്കും അറിയാവുന്നതല്ല. " (32:17)


സ്വർഗ്ഗത്തിൽ എത്തുന്ന ഓരോ സത്യവിശ്വാസിക്കും ഭൂമിയിലെ ഭാര്യക്ക് പുറമേ ഇണകളായി കൊണ്ട് സ്വർഗ്ഗ സ്ത്രീകളുമുണ്ടാകും. ഇതിൽ "അയ്യേ" എന്ന് മുഖം ചുളിക്കേണ്ട ഒരാവശ്യവുമില്ല. സത്യത്തിൽ ഒന്നിലധികം സ്ത്രീകളെ ഒരേസമയം ഇണകളായി സ്വീകരിക്കൽ പുരുഷന് മാനസികമായി ഉൾക്കൊള്ളാൻ പ്രയാസമുള്ള കാര്യമല്ല. പുരുഷൻറെ മാനസിക, ലൈംഗിക താൽപര്യങ്ങൾ അത്തരത്തിലാണ്. മതപരമായ വിലക്കുകളോ സാമൂഹികമായ വിലക്കുകളോ ഒന്നും ഇല്ല എങ്കിൽ ഒന്നിലധികം സ്ത്രീകളെ സ്വീകരിക്കുന്നതിൽ ഈ ലോകത്തും പുരുഷന് പ്രയാസമുണ്ടാവില്ല. പുരുഷൻറെ സൈക്കോളജി അത്തരത്തിലാണ്. എന്നാൽ സ്ത്രീകളുടെ മാനസിക, ലൈംഗിക താൽപ്പര്യങ്ങൾ ഒരുസമയം ഒരു പുരുഷനെ മാത്രം ചുറ്റിപ്പറ്റി ആയിരിക്കും. ഒരു സമയം ഒന്നിൽ കൂടുതൽ പുരുഷൻമാരെ ആത്മാർത്ഥമായി സ്നേഹിക്കാൻ സ്ത്രീക്ക് കഴിയില്ല. സ്ത്രീയുടെ സൈക്കോളജി അത്തരത്തിലാണ്.


സ്വർഗ്ഗത്തിൽ എത്തുന്ന പുരുഷന് ഏറ്റവും കുറഞ്ഞത് 2 സ്വർഗ്ഗ സ്ത്രീകളെ ഭാര്യമാർ ആയി ലഭിക്കും. സ്വർഗ്ഗത്തിലെ പദവികൾക്കനുസരിച്ച് സ്വർഗ്ഗീയഭാര്യമാരുടെ എണ്ണവും കൂടും. രക്തസാക്ഷികൾക്ക് 72 ഭാര്യമാരെ ലഭിക്കുമെന്ന് ഹദീസിൽ കാണാം. ഭൂമിയിൽ ഭാര്യമാർ തമ്മിൽ അസൂയ സ്വാഭാവികമാണെങ്കിലും പരലോകത്ത് അങ്ങനെയൊരു ഒരു അവസ്ഥാവിശേഷം ഉണ്ടാവില്ല. മനുഷ്യ മനസ്സുകളിലെ അസൂയയും ഉൾപ്പകയും എല്ലാം നീക്കം ചെയ്യപ്പെടുന്ന ഇടമാണ് സ്വർഗം.


മനുഷ്യന്റെ അടിസ്ഥാന ചോദനയിൽപ്പെട്ട കാര്യമാണ് ലൈംഗികത. മനുഷ്യകുലത്തിന്റെ നിലനിൽപ്പുതന്നെ ലൈംഗികതയിൽ അടിസ്ഥാനപ്പെടുത്തിയതാണല്ലോ. എല്ലാത്തരത്തിലുമുള്ള വ്യഭിചാരങ്ങളും വിരോധിച്ച ഇസ്ലാം ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ലൈംഗിക ബന്ധം അനുവദിച്ചു എന്ന് മാത്രമല്ല അതൊരു പുണ്യകർമമായി കൂടി പരിഗണിക്കുന്നു. ലൈംഗികതയെ അടിച്ചമർത്തുന്ന ബ്രഹ്മചര്യം ഇസ്ലാം വിലക്കി. ബ്രഹ്മചാരികൾ എന്ന് അവകാശപ്പെടുന്ന ആളുകൾ ഒന്നും യഥാർത്ഥത്തിൽ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവർ അല്ല എന്നു നിത്യേനയെന്നോണം വാർത്തകൾ നമ്മൾ കാണുന്നതുമാണ്. ശരീരത്തിൽ സ്വാഭാവികമായി ഉല്പാദിപ്പിക്കപ്പെടുന്ന ലൈംഗിക ഹോർമോണുകൾ പ്രായപൂർത്തിയായ ഓരോ മനുഷ്യരിലും ലൈംഗിക വികാരങ്ങൾ ഉണർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ബ്രഹ്മചാരികൾ ഭൂരിഭാഗവും കപടന്മാർ മാത്രമാണ്.


നല്ല ഭക്ഷണം കഴിക്കുന്നതും നല്ല പാനീയം കുടിക്കുന്നതും ആസ്വദിക്കുന്നത് പോലെ മനുഷ്യർ മനോഹരമായി ആസ്വദിക്കുന്ന, മനസ്സിന് സന്തോഷം നൽകുന്ന കാര്യമാണ് മനോഹരമായ ലൈംഗികത. പ്രകൃതി മതമായ ഇസ്ലാം അതുകൊണ്ടുതന്നെ വൈവാഹിക ജീവിതത്തെയും ഭാര്യ ഭർതൃ ലൈംഗിക ബന്ധത്തെയും പ്രോത്സാഹിപ്പിക്കുന്നു. ലൈംഗികത വൈവാഹിക സ്നേഹ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നു. ഭൂമിയിലെ കാര്യം ഇതാണെങ്കിൽ സുഖാനുഭൂതികളുടെ പറുദീസയായ സ്വർഗ്ഗത്തിന്റെ കാര്യം പിന്നെ പറയാനുണ്ടോ ! അനന്തമായ ആസ്വാദനത്തിന്റെ സ്വർഗലോകത്ത് ഭക്ഷണവും പാനീയവും പോലെ ലൈംഗികതയും പുണ്യവാന്മാർക്കായി ഒരുക്കിയിട്ടുണ്ട്.


സ്വർഗ്ഗത്തിൽ വ്യഭിചാരശാല അല്ല ഉള്ളത്. സുന്ദരികളായ സ്വർഗ്ഗ സ്ത്രീകൾ അഥവാ ഹൂറുകൾ പുണ്യവാൻമാരുടെ ഇണകളായ ഭാര്യമാരാണ്. സ്വർഗ്ഗ സ്ത്രീകൾ പുരുഷന്മാരുടെ സമപ്രായക്കാർ ആണ്. 33 വയസ്സ് ആണ് സ്വർഗ്ഗത്തിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രായം. സ്വർഗ്ഗത്തിൽ പ്രായം കൂടുന്ന പ്രശ്നവുമില്ല. ചെറുപ്രായത്തിൽ മരിച്ചവരും വയസ്സ് ആയിട്ട് മരിച്ചവരും ഒക്കെ 33 വയസ്സുകാർ ആയിട്ടാണ് പുനരുജ്ജീവിപ്പിക്കപ്പെടുക. സ്വർഗ്ഗ സ്ത്രീകൾ നിത്യകന്യകകളാണ്. അത്തരത്തിലാണ് അവർ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. സ്വർഗീയ ഭാര്യമാർ എല്ലാവരും ഒരിടത്ത് ഒരുമിച്ചല്ല ഉള്ളത്. സ്വർഗ്ഗത്തിലെ ഭാര്യമാർ ഒരിക്കലും പരസ്പരം തമ്മിൽ കണ്ടുമുട്ടുകയും ഇല്ല . ഭർത്താക്കന്മാർക്ക് അല്ലാതെ മറ്റാർക്കും സ്വർഗ്ഗ സ്ത്രീകളെ കാണാനോ സമീപിക്കാനോ കഴിയില്ല. ഭർത്താക്കന്മാരെ സ്നേഹിക്കുക, ആനന്ദിപ്പിക്കുക എന്നല്ലാത്ത മറ്റൊരു പണിയും ഇവർക്ക് ഇല്ല. സ്വർഗ്ഗത്തിൽ വീട്ടുജോലികളും മറ്റു ജോലികളും ഒന്നുമില്ല.


സ്വർഗ്ഗ സ്ത്രീകളെ പറ്റി ഖുർആനിൽ ധാരാളം ഇടങ്ങളിൽ പരാമർശിക്കുന്നുണ്ട്. അവയിൽ ചിലത് ഇവിടെ കൊടുക്കുന്നു


"വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവര്‍ക്കുണ്ട്‌.)
( ചിപ്പികളില്‍ ) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍ " (56:22-23)


"തീര്‍ച്ചയായും അവരെ ( സ്വര്‍ഗസ്ത്രീകളെ ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌.
അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. " (56:35-37)


"അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും. "(55:56-58)


വരിവരിയായ്‌ ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക്‌ ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും. (52:20)


അതി സുന്ദരികളായ സ്വർഗ്ഗ സ്ത്രീകളെ പറ്റി ഹദീസുകളിലും വർണ്ണനകൾ കാണാം. "സ്വർഗ്ഗ സ്ത്രീ എങ്ങാനും ഭൂമിയിലേക്ക് നോക്കുകയാണെങ്കിൽ സ്വർഗ്ഗത്തിൽനിന്നു ഭൂമിയിലേക്കുള്ള മുഴുവൻ ദൂരവും പ്രകാശിക്കുകയും സുഗന്ധപൂരിതം ആവുകയും ചെയ്യും വിധം സവിശേഷതകൾ ഉള്ളവരാണ്. സ്വർഗ്ഗ സ്ത്രീകളുടെ തലയിലെ തട്ടം പോലും ഭൂമിയിലുള്ള സകല വസ്തുക്കളെക്കാളും മഹത്തരമായതാണ്."
ഹദീസ് ബുഖാരി.


"കാലിലെ എല്ലിന് ഉള്ളിലുള്ള മജ്ജ പോലും തെളിഞ്ഞ് കാണുന്നത്ര അതീവ സുന്ദരികളാണ് സ്വർഗ്ഗത്തിലെ സ്ത്രീകൾ " ഹദീസ് ബുഖാരി.


"60 മൈൽ നീളമുള്ള വലിയ മുത്തു കൊണ്ട് ഉണ്ടാക്കിയ ഒരു കൂടാരം സ്വർഗവാസികൾക്ക് ഓരോരുത്തർക്കും ഉണ്ടാകും. അതിൻറെ വിവിധ ഭാഗങ്ങളിലായി ഇണകളും ഉണ്ടായിരിക്കും. സ്വർഗ്ഗ വാസി ഇവരെ എല്ലാവരെയും സന്ദർശിക്കും. ഇവർ ഒരിക്കലും പരസ്പരം കണ്ടുമുട്ടുകയും ഇല്ല " . ഹദീസ് ബുഖാരി, മുസ്ലിം.


സ്വർഗ്ഗാവകാശികൾക്ക് അല്ലാഹു ഒരുക്കിവെച്ചിരിക്കുന്ന എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളിൽ പെട്ട ഒന്നു മാത്രമാണ് പരിശുദ്ധരായ ഈ ഇണകൾ. പുരുഷന്മാർക്ക് രണ്ടോ അതിലധികമോ ഭാര്യമാരെ ലഭിക്കുമ്പോൾ സ്ത്രീകൾക്ക് ഇതുപോലെ പ്രത്യേകമായി സൃഷ്ടിക്കപ്പെട്ട പുരുഷന്മാർ ഉണ്ടോ എന്ന് പലർക്കും സംശയം ഉണ്ടാവും. അങ്ങനെ പ്രത്യേകം സൃഷ്ടിക്കപ്പെട്ട പുരുഷന്മാരില്ല. സ്ത്രീകൾക്ക് എല്ലാവർക്കും മനുഷ്യരായ സ്വർഗ്ഗാവകാശികൾ ആയ ഭർത്താവ് ഉണ്ടായിരിക്കും. സ്വർഗത്തിൽ ഇണകൾ ഇല്ലാത്ത ആരുമുണ്ടാവില്ല. ഭൂമിയിലുള്ള ഭാര്യഭർത്താക്കന്മാർ സ്വർഗാവകാശികൾ ആണെങ്കിൽ സ്വർഗ്ഗത്തിലും അവർ ഭാര്യഭർത്താക്കന്മാർ ആയിരിക്കും. ഇനി ഭാര്യയോ ഭർത്താവോ നരകാവകാശികൾ ആണെങ്കിൽ അവരെക്കാൾ ഉത്തമരായ ഭാര്യയെയും ഭർത്താവിനെയും സ്വർഗ്ഗത്തിൽ അവർക്ക് പകരം ലഭിക്കുകയും ചെയ്യും.


"വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌ താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നല്‍കപ്പെടുമ്പോള്‍, ഇതിന്‌ മുമ്പ്‌ ഞങ്ങള്‍ക്ക്‌ നല്‍കപ്പെട്ടത്‌ തന്നെയാണല്ലോ ഇതും എന്നായിരിക്കും അവര്‍ പറയുക. ( വാസ്തവത്തില്‍ ) പരസ്പര സാദൃശ്യമുള്ള നിലയില്‍ അതവര്‍ക്ക്‌ നല്‍കപ്പെടുകയാണുണ്ടായത്‌. പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും." (2:25).
Getting Info...

إرسال تعليق

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.