RTF Malayalam App Update Now

ഐഎസിലേക്ക് ആളെ കയറ്റുന്നതാര്?

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated



ഐഎസിന്റെ പൂര്‍ണമായ പതനം സംഭവിച്ചുകൊണ്ടിരിക്കെത്തന്നെ കീഴടങ്ങപ്പെടുന്ന ഐഎസ് മലയാളികളെ ചൂണ്ടിക്കാട്ടി ഐഎസിന്റെ മലയാളി മുസ്‌ലിം ബന്ധം ചര്‍ച്ചയാക്കിക്കൊണ്ടിരിക്കുന്നു. അവിടെയുംഐഎസിന് മതന്യായീകരണമുണ്ടെന്നാരോപിച്ച് ഇസ്‌ലാമിനെ പ്രതിചേര്‍ത്ത് സംസാരിക്കാനാണ് മതവിരോധികളായ കേരള നവനാസ്തികര്‍ ഉത്സാഹം കാണിച്ചുകാണുന്നത്.

ഈയവസരത്തില്‍ തീര്‍ച്ചയായും ഐഎസ് പോലുള്ള ഭീകര സംഘങ്ങളിലേക്ക് പലായനം ചെയ്യുന്നവരുടെ മനഃശാസ്ത്രവും ചോതനയും ഭീകരതയുടെ കാരണങ്ങളെയും പരിശോധിക്കേണ്ടത് അനിവാര്യമാണ്.


യുദ്ധം ഇസ്‌ലാമിക വീക്ഷണത്തില്‍



ഐഎസുമായി ഇസ്‌ലാമിനെ പ്രതിചേര്‍ത്തു സംസാരിക്കുന്ന വിമര്‍ശന സാഹിത്യങ്ങളെല്ലാം ഇസ്‌ലാമിന്റെ യുദ്ധസംബന്ധമായ നിലപാടുകളെ അടര്‍ത്തിയെടുത്തുണ്ടാക്കുന്ന ദുരാരോപണങ്ങളും ദുര്‍വ്യാഖ്യാനങ്ങളുമാണെന്ന കാര്യം ഈ ഇസ്‌ലാം വിമര്‍ശകര്‍ക്കുപോലും സ്വയം ബോധ്യം കാണും. അത്തരമൊരു യുദ്ധംപോലും വ്യക്തികള്‍ തന്നിഷ്ടപ്രകാരം നടത്തുന്നതിനെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. കൃത്യമായ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു രാഷ്ട്രത്തിലെ ഭൂരിപക്ഷ ജനവിഭാഗം ഇസ്‌ലാമിനെ സ്വന്തം ആദര്‍ശമായി അംഗീകരിക്കുകയും ഇസ്‌ലാമിനെ രാഷ്ട്രീയമായി അവര്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ സ്വാഭാവികമായും ഉണ്ടായിവരുന്ന ഇസ്‌ലാമിക രാഷ്ട്രത്തിനുകീഴില്‍ ഭരണാധികാരികളുടെ ഉത്തരവും നിയമവും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സായുധസേനയ്ക്ക് മാത്രം അവകാശപ്പെട്ടതാണ് അത്തരമൊരു യുദ്ധം. അതായത് ഇന്‍ഡ്യന്‍ ഭരണകൂടത്തിനുകീഴില്‍ നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ ആര്‍മി അതിന്റെ ശത്രുപക്ഷവുമായി നടത്തുന്ന യുദ്ധം പോലെ മാത്രമാണത്. അതല്ലാതെ വ്യക്തികള്‍ തന്നിഷ്ടപ്രകാരം സമൂഹത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നെങ്കില്‍ അത് ഫിത്‌നയും, ഫിത്‌ന കൊലയേക്കാള്‍ വലിയ അപരാധമാണെന്ന ക്വുര്‍ആന്‍ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ അര്‍ഹിക്കുന്നതുമാണ്.


ക്വുര്‍ആന്‍ യുദ്ധത്തെ അംഗീകരിക്കുന്നതുപോലും ഒരു രാഷ്ട്രസംവിധാനത്തിനു കീഴിലാണെന്നു മാത്രമല്ല ആ രാഷ്ട്ര സംവിധാനത്തിനകത്ത് ജീവിക്കുന്ന പൗരന്‍മാരുടെ ജീവനും സ്വത്തിനും സുരക്ഷയ്ക്കും ഉറപ്പു നല്‍കുകയെന്ന പൗരാവകാശ സംരക്ഷണത്തിനുള്ള പ്രായോഗിക മാര്‍ഗം കൂടിയാണ്.



അല്ലാഹു ആദരിച്ച ഒരു ജീവനും അന്യായമായി വധിക്കപ്പെടരുത് എന്നു പറയുന്നതിലൂടെ മനുഷ്യജീവന്‍ പവിത്രവും, ദൈവാദരവുമുള്ളതാണെന്ന വിശിഷ്ട അസ്തിത്വബോധം തന്നെ മനുഷ്യജീവന് ഇസ്‌ലാം നല്‍കുന്നുണ്ട്. എങ്കിലും മൊത്തം സമൂഹത്തിന്റെ നിലനില്‍പിനെ ബാധിക്കുന്ന, സമൂഹത്തിനാപത്തായ വ്യക്തികള്‍ വധിക്കപ്പെടേണ്ടത് സമൂഹത്തിന്റെ സുരക്ഷക്കായി സ്വീകരിക്കേണ്ട പ്രായോഗിക മാര്‍ഗങ്ങളാണ്. അതുകൊണ്ട് തന്നെ ഭരണകൂടത്തിന്റെ അന്യായമായ കൊലകളെ വിലക്കുന്ന ഇസ്‌ലാം ന്യായമായ കാര്യങ്ങള്‍ക്ക് അതിനനുവാദം നല്‍കുകയും ചെയ്തു. സൗമ്യയെന്നൊരു പാവം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന ഗോവിന്ദഛാമിയും ഡല്‍ഹി കൂട്ട ബലാത്സംഗ കേസ് പ്രതികളുമൊക്കെ കൊല്ലപ്പെടേണ്ടവര്‍ ആണെന്ന കാര്യം ഭൂരിപക്ഷ ബുദ്ധിജീവി സമൂഹം പോലും അംഗീകരിക്കുന്നുണ്ടല്ലോ. രാഷ്ട്രസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ശത്രുസൈന്യത്തെയും, ഭീകരവാദികളെയും പ്രായോഗികമായി തന്നെ ഇന്‍ഡ്യന്‍ സേന കൊല്ലുന്നുണ്ട്. ഇത്തരമൊരു രാഷ്ട്രസേവനവും സാമൂഹ്യ ഗുണകാംക്ഷയും മാത്രമാണ് ഇസ്‌ലാമിക ഭരണകൂടം നടത്തുന്ന കൊലകളിലും കാണൂ.


ഇങ്ങനെ വ്യക്തികള്‍ സമൂഹത്തിനാപത്താകുന്ന അവസ്ഥയ്ക്ക് പകരം ഒരു സംഘം തന്നെ സാമൂഹ്യദ്രോഹികളാകുന്ന അവസ്ഥ ഉണ്ടാകാം. സ്വാഭാവികമായും വ്യക്തികള്‍ സമൂഹത്തിലേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കാള്‍ കൂടുതലായിരിക്കും ഒരു വലിയ സംഘത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമ്പോള്‍.



അവിടെയാണ് ഇസ്‌ലാം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള സായുധ പ്രതിരോധവും യുദ്ധവും അനുവദിക്കുന്നത്.

കൃത്യമായും ഒരു ആധുനിക രാഷ്ട്രം കൈക്കൊള്ളുന്ന നിയമങ്ങളും പ്രതിരോധ സംവിധാനങ്ങളുമൊക്കെത്തന്നെയാണിത്. അതല്ലാതെ ഒരു സമൂഹത്തോട് വിരോധമുണ്ടെങ്കില്‍ പോലും അതിന്റെ പേരില്‍ ഇസ്‌ലാം യുദ്ധം അനുവദിക്കുന്നില്ലെന്നു മാത്രമല്ല വിരോധമുള്ളവരോട് പോലും നീതി പാലിക്കണമെന്നും നീതി പാലിക്കലാണ് ദൈവഭക്തിക്ക് ഏറ്റവും യോജിച്ചതെന്നും പഠിപ്പിക്കുന്ന ഗ്രന്ഥമാണ് ക്വുര്‍ആന്‍. അതുകൊണ്ട് തന്നെ അതിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടൊരു അന്യമതവിദ്വേഷ യുദ്ധം ദൈവനീതിക്കെതിരാണ്; ഇസ്‌ലാമിനുമെതിരാണ്.


സ്വാഭാവികമായും സാമൂഹ്യസുരക്ഷയെയും രാഷ്ട്ര സംരക്ഷണത്തെയും കരുതിക്കൊണ്ട് ഇസ്‌ലാമും അതിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. മറ്റേതൊരു രാഷ്ട്രത്തിലുമെന്നപോലെ ഈ പ്രതിരോധ മാര്‍ഗം മാത്രമാണ് ഇസ്‌ലാമിലെ യുദ്ധവും സായുധജിഹാദും.


ഇതിന്റെ സാമൂഹ്യ-രാഷ്ട്രീയ മാനങ്ങളെയെല്ലാം അടര്‍ത്തി മാറ്റിയാല്‍ അതിനെ തമ്മില്‍ത്തല്ലായും യുദ്ധക്കൊതിയായും ആര്‍ക്കും ദുര്‍വ്യാഖ്യാനിക്കാം. അതില്‍ സിറിയയിലേക്ക് പലായനം ചെയ്യാനുള്ള ഉത്തേജകം ഉണ്ടെന്നുപറഞ്ഞ് യുവജനങ്ങളെ പറ്റിക്കാം. ലക്ഷക്കണക്കിനു വരുന്ന മുസ്‌ലിം സമൂഹത്തിനുനേരെ തിരിഞ്ഞുനിന്ന് അവരോടുള്ള വിദ്വേഷത്തിന്റെ പുറത്ത് ഐസിസാണ് യഥാര്‍ത്ഥ ഇസ്‌ലാം എന്നു പറയുമ്പോള്‍ കുറച്ചെങ്കിലും ആളുകള്‍ വഴിതെറ്റി ആ ആത്മഹത്യാ മുനമ്പുകളിലേക്ക് പോയില്ലെങ്കില്‍ ആണ് അത്ഭുതം.


വിമര്‍ശനമെന്ന പേരിലാണെങ്കിലും ഇത്തരം പോഴത്തരങ്ങള്‍ ഉന്നയിച്ച് ഒരു സമുദായത്തിന്റെ തന്നെ രക്തം ചിന്താന്‍ പ്രേരണയാകുന്ന കുറച്ച് ഇസ്‌ലാം വിരോധികള്‍ തന്നെയാണ് ചിലര്‍ക്കെങ്കിലും ഭീകരതയുടെ ബീജം പറഞ്ഞുകൊടുക്കുന്നത്. സമുദായ ദ്രോഹമെന്നതിലുപരി രാഷ്ട്ര ദ്രോഹമാണിത്.



ചുരുക്കത്തില്‍ രണ്ടുകൂട്ടരാണ് ഈ കൊച്ചുകേരളത്തില്‍ സദാ ഇസ്‌ലാം ഐഎസാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഒരു കൂട്ടര്‍ ഭീകരസംഘടനകളിലേക്ക് ചേക്കേറി സ്വയം മരിച്ച് നശിച്ചുകൊണ്ടിരിക്കുന്നു. മറ്റേ കൂട്ടര്‍ ഇന്നും സ്വയം ബുദ്ധിജീവികളാണെന്നു പറഞ്ഞ് മൊത്തം മുസ്‌ലിം സമുദായത്തെയും നോക്കി നിങ്ങളുടെ മതം ശരിക്കും പറയുന്നത് ഐഎസിന്റെ ആശയമാണെന്നു പറഞ്ഞ് അവരെക്കൂടെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.


https://apistemix.blogspot.com/2020/05/blog-post_49.html?m=1

Getting Info...

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.