RTF Malayalam App Update Now

സ്വർഗ്ഗത്തിലെ മദ്യപ്പുഴ! മദ്യപാനം ഇസ്ലാമിൽ പാപമല്ലേ?

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated
വിശ്വസിക്കുകയും സൽകർമ്മങ്ങൾ ചെയ്യുകയും പാപങ്ങളിൽ നിന്ന് പരമാവധി വിട്ടു നിൽക്കുകയും ചെയ്യുന്ന ആളുകൾക്ക് മരണാനന്തര ജീവിതത്തിൽ അല്ലാഹു സ്വർഗ്ഗം വാഗ്ദാനം ചെയ്തിരിക്കുന്നു. മരണമില്ലാത്ത, അനന്തമായ ആസ്വാദനങ്ങൾ മാത്രമുളള ലോകം. ഒരു കണ്ണും ഇതുവരെ കാണാത്ത, ഒരു കാതും ഇതുവരെ കേൾക്കാത്ത, ഒരു മനസ്സും ഇതുവരെ ചിന്തിക്കാത്ത തരത്തിലുള്ള സുഖാനുഭൂതികളാണ് സ്വർഗ്ഗത്തിൽ ഉള്ളത്. സ്വർഗ്ഗത്തിൽ വിശിഷ്ടമായ മദ്യവും ഉണ്ട് .

 വിശുദ്ധ ഖുർആൻ പറയുന്നു.

مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۖ فِيهَآ أَنْهَٰرٌۭ مِّن مَّآءٍ غَيْرِ ءَاسِنٍۢ وَأَنْهَٰرٌۭ مِّن لَّبَنٍۢ لَّمْ يَتَغَيَّرْ طَعْمُهُۥ وَأَنْهَٰرٌۭ مِّنْ خَمْرٍۢ لَّذَّةٍۢ لِّلشَّٰرِبِينَ وَأَنْهَٰرٌۭ مِّنْ عَسَلٍۢ مُّصَفًّۭى ۖ وَلَهُمْ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَمَغْفِرَةٌۭ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَٰلِدٌۭ فِى ٱلنَّارِ وَسُقُوا۟ مَآءً حَمِيمًۭا فَقَطَّعَ أَمْعَآءَهُمْ
സൂക്ഷ്മതയുള്ളവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്‌. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക്‌ ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്‌. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്‌. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്‌. ( ഈ സ്വര്‍ഗവാസികളുടെ അവസ്ഥ ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത്‌ അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും.
(Surat:47, Verse:15)

സ്വർഗ്ഗത്തിലെ മദ്യം ഭൂമിയിലെ മദ്യം പോലെയല്ല. ഒരുപാട് വ്യത്യസ്തമായതാണ്. വിശുദ്ധ ഖുർആൻ വിവരിക്കുന്നത് കാണുക 

"നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും.
കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട്‌.
അതു ( കുടിക്കുക ) മൂലം അവര്‍ക്ക്‌ തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല." (56:17-19)

ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും.
വെളുത്തതും കുടിക്കുന്നവര്‍ക്ക്‌ ഹൃദ്യവുമായ പാനീയം.
അതില്‍ യാതൊരു ദോഷവുമില്ല. അത്‌ നിമിത്തം അവര്‍ക്ക്‌ ലഹരി ബാധിക്കുകയുമില്ല.(37:45-47)

"മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന്‌ അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടും.
അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന്‌ വേണ്ടി വാശി കാണിക്കട്ടെ.
അതിലെ ചേരുവ തസ്നീം ആയിരിക്കും.
അതായത്‌ സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ്‌ ജലം. " (83:25-28)

"തീര്‍ച്ചയായും പുണ്യവാന്‍മാര്‍ ( സ്വര്‍ഗത്തില്‍ ) ഒരു പാനപാത്രത്തില്‍ നിന്ന്‌ കുടിക്കുന്നതാണ്‌. അതിന്‍റെ ചേരുവ കര്‍പ്പൂരമായിരിക്കും " . (76:5)

"ഇഞ്ചിനീരിന്‍റെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്ക്‌ അവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്‌.
അതായത്‌ അവിടത്തെ ( സ്വര്‍ഗത്തിലെ ) സല്‍സബീല്‍ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം ". (76:17 -18)

ഭൂമിയിലെ മദ്യവും സ്വർഗ്ഗത്തിലെ മദ്യവും തമ്മിലുള്ള വ്യത്യാസങ്ങൾ ഇവയാണ്

1.സ്വർഗ്ഗത്തിലെ മദ്യം വെളുത്ത നിറമുള്ളതാണ്. 

2. സ്വർഗ്ഗത്തിലെ മദ്യം ഹൃദ്യമായ മണവും രുചിയുമുള്ളതാണ്. കസ്തൂരിയുടെയും , ഇഞ്ചിനീരിന്റെയും, കർപ്പൂരത്തിൻറെയും ഒക്കെ മണമുള്ള വ്യത്യസ്തതരം മദ്യങ്ങൾ .

ഭൂമിയിലെ മദ്യം സത്യത്തിൽ രുചിയും മണവും അരോചകമായതാണ് എന്ന് കുടിയൻമാർ പോലും സമ്മതിക്കും. 

3.സ്വർഗ്ഗത്തിലെ മദ്യം, കുടിക്കുന്നവർക്ക് യാതൊരു ദോഷവും ഉണ്ടാക്കാത്തത് ആണ്.
ഭൂമിയിലെ മദ്യം കുറച്ചു കൂടുതൽ അകത്തുചെന്നാൽ ഓക്കാനം, ചർദ്ദി (വാളു വെക്കൽ ), വയറുവേദന, തലവേദന , ക്ഷീണം എന്നിവ ഉണ്ടാക്കും. കരൾ ഹൃദയം കിഡ്നി, തലച്ചോറ് തുടങ്ങി പല അവയവങ്ങളും തകരാറിലാക്കും. എന്നാൽ സ്വർഗ്ഗത്തിലെ മദ്യം ഇത്തരം ദോഷങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഒന്നാണ്. 

4. സ്വർഗ്ഗത്തിലെ മദ്യം കുടിക്കുന്നത് മൂലം ലഹരി ബാധിക്കുകയോ സ്വബോധം നഷ്ടപ്പെടുകയോ ഒന്നും ചെയ്യുകയില്ല. 

5. സ്വർഗ്ഗത്തിലെ മദ്യം മറ്റുള്ളവർക്ക് നാറ്റം ഉണ്ടാക്കുന്നതല്ല. ഒരു മദ്യപാനി നമ്മുടെ അടുത്ത് ലിഫ്റ്റിലോ ബസ്സിലോ ട്രെയിനിലോ ഒക്കെ ഉണ്ടെങ്കിൽ എത്ര അരോചകമായ നാറ്റമാണ് മറ്റുള്ളവർ സഹിക്കുന്നത് ! സ്വർഗ്ഗത്തിലെ മദ്യം സുഗന്ധപൂരിതമായതു കൊണ്ടു തന്നെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. 

ഭൂമിയിലെ മദ്യത്തിൻറെ യാതൊരു ദൂഷ്യവശങ്ങളും ഇല്ലാത്ത, തികച്ചും വ്യത്യസ്തമായ വിശിഷ്ടമായ പാനീയമാണ് സ്വർഗ്ഗത്തിലെ മദ്യം എന്ന കാര്യം കൃത്യമായി മനസ്സിലാക്കുക. ഇത്തരത്തിൽ വിശിഷ്ടമായ പാനീയത്തിനെ എന്തിനാ മദ്യം എന്ന് വിളിക്കുന്നത് എന്ന് ചോദിച്ചാൽ,
മനുഷ്യർക്ക് അറിവുള്ള പേരുകൾ ഉപയോഗിച്ച് സ്വർഗീയ വിഭവങ്ങൾ പരിചയപ്പെടുത്തി എന്ന് മാത്രമേയുള്ളൂ. ഭൂമിയിലെ മദ്യവുമായി യാതൊരുവിധ താരതമ്യവും സ്വർഗ്ഗത്തിലെ മദ്യത്തിന് ഇല്ല . മദ്യം മാത്രമല്ല സ്വർഗീയ വിഭവങ്ങൾ എല്ലാം തന്നെ ഭൂമിയിലെ വിഭവങ്ങളുമായി ആയി യാതൊരുവിധ താരതമ്യവും ഇല്ലാത്തതാണ് . മനുഷ്യർക്ക് അറിവുള്ള പേരുകൾ വച്ച് ഉപമിച്ചിരിക്കുന്നു എന്ന് മാത്രമേയുള്ളൂ. 

https://jauzalcp.blogspot.com/2020/11/blog-post_14.html
Getting Info...

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.