RTF Malayalam App Update Now

അമുസ്ലിം കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രം അമുസ്ലിമായ ആൾ നരകത്തിൽ പോകുന്നത് അനീതിയല്ലേ?

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated

Jauzal CP
ദൈവവിശ്വാസം എന്നത് മനുഷ്യൻറെ ശുദ്ധ പ്രകൃതിയാണ്. അതുകൊണ്ടുതന്നെ ഏതൊരു മനുഷ്യനും പ്രകൃതിപരമായി തന്നെ ഈ ലോകത്തെയും മനുഷ്യരെയും ജീവജാലങ്ങളെയും സൃഷ്ടിച്ച ; പ്രകൃതിപ്രതിഭാസങ്ങൾ നിയന്ത്രിക്കുന്ന ഒരു ശക്തിയെക്കുറിച്ച് ഉള്ള ബോധം നൈസർഗികമായി ഉണ്ടാവും. അത്തരമൊരു ശക്തിയെക്കുറിച്ചുള്ള അന്വേഷണ ത്വര എല്ലാ മനുഷ്യരിലും പ്രകൃതിപരമായി തന്നെ നിലനിൽക്കുന്നു. ദൈവത്തെക്കുറിച്ച് അന്വേഷണം നടത്തുവാനും സത്യം കണ്ടെത്തുവാനുമുള്ള ബാധ്യത ബുദ്ധിയുള്ള ഓരോ മനുഷ്യനും ഉണ്ട്. ഭക്ഷണം, പാർപ്പിടം, വസ്ത്രം തുടങ്ങിയവ മനുഷ്യൻ അന്വേഷിച്ചു കണ്ടെത്തുന്നത് പോലെ തന്നെ സത്യമാർഗ്ഗം അന്വേഷിച്ച് കണ്ടെത്താൻ മനുഷ്യന് നിർബന്ധ ബാധ്യതയുണ്ട്.




നമ്മെ സൃഷ്ടിച്ച ഒരു സ്രഷ്ടാവ് ഉണ്ടെങ്കിൽ നമുക്ക് ജീവിതത്തിൽ പാലിക്കേണ്ടതായ മാർഗനിർദ്ദേശങ്ങൾ തീർച്ചയായും നൽകിയിട്ടുണ്ടാവണം എന്നത് സാമാന്യയുക്തി മാത്രമാണല്ലോ. നിയമ വ്യവസ്ഥിതിയോ മാർഗ്ഗ നിർദ്ദേശങ്ങളോ പാലിക്കേണ്ടതില്ലാതെ ജീവിക്കുന്ന മൃഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തരാണല്ലോ വിശേഷബുദ്ധിയുള്ള മനുഷ്യർ. ധർമ്മം എന്തെന്നും അധർമ്മം എന്തെന്നും ജീവിതത്തിൻറെ ലക്ഷ്യം എന്തെന്നും മനുഷ്യനെ പഠിപ്പിക്കുവാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ആ ദൈവം നമുക്ക് നൽകിയിട്ടുണ്ടോ എന്ന ആത്മാർത്ഥമായ അന്വേഷണം മനുഷ്യനെ യഥാർത്ഥ സത്യത്തിൽ എത്തിച്ചേരാൻ സഹായിക്കും.




എല്ലാ മനുഷ്യനും ജനിക്കുന്നത് الْفِطْرَةِ 'ഫിത്റ' യിൽ ആണ് എന്നാണ് ഇസ്ലാമിക വിശ്വാസം. ഫിത്റ എന്നാൽ നിഷ്കളങ്കമായ ശുദ്ധ പ്രകൃതിയായ ഏകദൈവ വിശ്വാസം അഥവാ ഇസ്‌ലാം എന്നതാണ്.

أَنَّ أَبَا هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ مَا مِنْ مَوْلُودٍ إِلاَّ يُولَدُ عَلَى الْفِطْرَةِ ‏"‏ ‏.‏ ثُمَّ يَقُولُ اقْرَءُوا ‏{‏ فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لاَ تَبْدِيلَ لِخَلْقِ اللَّهِ ذَلِكَ الدِّينُ الْقَيِّمُ‏}‏

അബൂഹുറൈറ നിവേദനം ചെയ്യുന്നു. പ്രവാചകൻ പറഞ്ഞു: " ശുദ്ധ പ്രകൃതിയിൽ അല്ലാതെ ഒരു കുഞ്ഞും ജനിക്കുന്നില്ല. എന്നിട്ടു പറഞ്ഞു നിങ്ങൾ പാരായണം ചെയ്യൂ
فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لاَ تَبْدِيلَ لِخَلْقِ اللَّهِ ذَلِكَ الدِّينُ الْقَيِّمُ‏
'അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച ശുദ്ധ പ്രകൃതിയാണത്. അല്ലാഹുവിൻറെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം' (ഖുർആൻ 30:30)
സഹീഹ് മുസ്ലിം.




ശുദ്ധ പ്രകൃതിയിൽ ജനിച്ച കുഞ്ഞുങ്ങളെ മാതാപിതാക്കളും സമൂഹവും ആണ് പിന്നീട് അവിശ്വാസികൾ ആക്കുന്നത്. മുഹമ്മദ് നബി പറഞ്ഞതായി ഇങ്ങനെ കാണാം. مَا مِنْ مَوْلُودٍ إِلاَّ يُلِدَ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ وَيُنَصِّرَانِهِ وَيُشَرِّكَانِهِ
"എല്ലാ കുഞ്ഞുങ്ങളും ശുദ്ധ പ്രകൃതിയിൽ അല്ലാതെ ജനിക്കുന്നില്ല. രക്ഷിതാക്കൾ അവരെ ജൂതനും ക്രിസ്ത്യാനിയും ബഹുദൈവവിശ്വാസിയും ആക്കി മാറ്റുന്നു."
സഹീഹ് മുസ്ലിം.




മാതാപിതാക്കളുടെ സ്വാധീനം എല്ലാം സാധാരണഗതിയിൽ പ്രായപൂർത്തി എത്തുന്നത് വരെ ആണല്ലോ. സ്വതന്ത്രമായി ചിന്തിച്ചു തുടങ്ങുന്ന സമയത്ത് ഏതൊരു മനുഷ്യനും സ്വാഭാവികമായി ചിന്തിക്കുന്ന കാര്യങ്ങളാണ് ദൈവവും മരണാനന്തര ജീവിതവും എല്ലാം. നിഷ്കളങ്കമായി ഈ സത്യങ്ങൾ അന്വേഷിക്കുന്ന ഏതൊരാൾക്കു മുന്നിലും സത്യവിശ്വാസത്തിൻറെ വാതിലുകൾ തുറക്കപ്പെടും. ഒരു സത്യാന്വേഷി വേദഗ്രന്ഥങ്ങൾ പരിശോധിക്കും, വേദഗ്രന്ഥം ദൈവികമാണോ അതോ മനുഷ്യർ എഴുതി ഉണ്ടാക്കിയതാണോ എന്നുള്ള അന്വേഷണം സ്വാഭാവികമായും ഉണ്ടാവും. ദൈവവിശ്വാസത്തെ കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും ധർമ്മാധർമ്മങ്ങളെ കുറിച്ചുമുള്ള വേദഗ്രന്ഥങ്ങളിലെ കാഴ്ചപ്പാടുകളും അവൻ പരിശോധിക്കും. ദൈവികമായ വേദഗ്രന്ഥം മനുഷ്യർക്ക് അവതരിപ്പിക്കാനായി തിരഞ്ഞെടുത്ത പ്രവാചകന്മാരെ അവൻ സത്യസന്ധമായി വിലയിരുത്തും. ആത്മാർത്ഥമായി നിഷ്കളങ്ക മനസ്സോടെ ഇത്തരം വിലയിരുത്തലുകൾ നടത്തുന്ന ഏതൊരാൾക്കും സത്യം വെളിവാകുക തന്നെ ചെയ്യും.




സത്യം എന്തെന്ന് മനസ്സിലാക്കാനുള്ള ഈ അന്വേഷണം പ്രകൃതിപരമായി മനുഷ്യനിൽ ഉള്ളതാണ്. അതിനു വേണ്ട എല്ലാ സൗകര്യങ്ങളും ഇന്ന് ലഭ്യമാണ് താനും. കയ്യിലുള്ള സ്മാർട്ട്ഫോണിൽ സകല വിവരങ്ങളും നൊടിയിടയിൽ മനസ്സിലാക്കാൻ സൗകര്യങ്ങളുള്ള കാലത്താണല്ലോ നാം ജീവിക്കുന്നത്. ആ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണം. മുട്ടുവിൻ തുറക്കപ്പെടും അന്വേഷിക്കുവിൻ കണ്ടെത്തും എന്നാണല്ലോ. ഒരാൾ തന്റെ ഭക്ഷണം നേടിയെടുക്കാൻ അന്വേഷിക്കുന്നത് പോലെ സത്യമാർഗത്തിനായും അന്വേഷിക്കേണ്ടതുണ്ട്. ഭക്ഷണം അന്വേഷിക്കുവാൻ മിനക്കെടാതെ വീട്ടിൽ ഇരുന്ന് പട്ടിണി കിടന്ന് മരിക്കുന്നവൻ വിവേകി അല്ല എന്നപോലെ ഒരാൾ സത്യം അന്വേഷിക്കുന്നില്ല എങ്കിൽ അക്കാര്യം അയാളുടെ അവിവേകം മാത്രമാണ്.




ഇസ്ലാമിനെ കുറിച്ച് നല്ലതോ ചീത്തയോ ആയി എന്തെങ്കിലും കേട്ടിരിക്കാൻ സാധ്യതയില്ലാത്ത ആളുകൾ ഇന്നത്തെ കാലത്ത് ഈ ലോകത്ത് ഉണ്ടാവാൻ പ്രയാസമാണ്. ഇസ്‌ലാമിനെക്കുറിച്ച് അന്വേഷിക്കാനോ പഠിക്കുവാനോ അവർ തയ്യാറാകുന്നില്ലെങ്കിൽ ഉത്തരവാദി അവർ മാത്രമാണ്. ഇസ്ലാമിനെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനുമുള്ള എല്ലാവിധ അവസരങ്ങളും ഇന്ന് ലഭ്യമാണ്. മതം പഠിക്കുവാനും മനസ്സിലാക്കുവാനും സ്വീകരിക്കുവാനും ഭരണഘടന നമുക്ക് സ്വാതന്ത്ര്യവും നൽകുന്നുണ്ട്.




സത്യവിശ്വാസിയായി കൊണ്ട് ജീവിച്ച് മരിക്കുന്നവർക്ക് മാത്രമേ മരണാനന്തരജീവിതത്തിൽ സ്വർഗ്ഗം ലഭിക്കുകയുള്ളൂ. ആ സ്വർഗ്ഗ പ്രവേശനത്തിന് അടിസ്ഥാനപരമായി വേണ്ട യോഗ്യത നേടാതെ ആ സ്വർഗ്ഗം ലഭിക്കണമെന്ന് ആവശ്യപ്പെടുന്നത് നീതി അല്ലല്ലോ.




നന്നായി പഠിച്ച് പത്താംക്ലാസും പ്ലസ്ടുവും പാസ് ആയാൽ മാത്രമേ ഉന്നതവിദ്യാഭ്യാസംനേടാനും നല്ല ജോലി സമ്പാദിക്കാനും കഴിയൂ എന്ന് വിദ്യാർത്ഥികളോട് അധ്യാപകൻ പറയുമ്പോൾ ചില വിദ്യാർത്ഥികൾ നന്നായി പഠിക്കുകയും നല്ല മാർക്കോടെ പാസ്സാവാൻ പരിശ്രമിക്കുകയും ചെയ്യുന്നു , ചില ഉഴപ്പൻമാർ "അങ്ങനെ ഒരു പരീക്ഷയേ ഇല്ല, ഇനി പരീക്ഷ ഉണ്ടെങ്കിൽ തന്നെ എല്ലാവരെയും പാസാക്കും ഉന്നത വിദ്യാഭ്യാസം ഒന്നുമില്ലെങ്കിലും നല്ല ജോലിയൊക്കെ കിട്ടും ഇതൊക്കെ അധ്യാപകൻ വെറുതെ ബഡായി പറയുന്നതാണ് " എന്നു പറഞ്ഞു അധ്യാപകനെ പരിഹസിക്കുകയും അവസാനം പരീക്ഷയിൽ തോൽക്കുകയും ചെയ്യുന്നു എന്ന് കരുതുക. ഉന്നതവിദ്യാഭ്യാസവും നല്ലൊരു ജോലിയും ഒന്നും ലഭിക്കാത്തതിന്റെ പൂർണ്ണ ഉത്തരവാദി വിദ്യാർത്ഥി മാത്രമാണല്ലോ. പഠിക്കുവാനുള്ള അവസരങ്ങൾ എല്ലാവർക്കും ഒരുപോലെ സ്കൂളിൽ ലഭ്യമായിരുന്നു. അവസരങ്ങൾ ഉപയോഗപ്പെടുത്താതെ ഇരിക്കുകയും പരീക്ഷ തോൽക്കുകയും ചെയ്തതിന് വിദ്യാർത്ഥി മാത്രമാണ് ഉത്തരവാദി. നന്നായി പഠിച്ച് നല്ല മാർക്കോടെ പരീക്ഷ പാസായവനും, അവസരങ്ങൾ ലഭിച്ചിട്ടും അഹങ്കാരവും പുച്ഛവും കൊണ്ട് മാത്രം പരീക്ഷ തോറ്റവനും ഒരുപോലെ ഉന്നത വിദ്യാഭ്യാസത്തിന് അവസരം നൽകണമെന്ന് പറയുന്നത് നീതി അല്ലല്ലോ. അങ്ങനെ പരീക്ഷ തോറ്റവനും നല്ല മാർക്കിൽ പാസായവനും ഒരുപോലെ ഉന്നതവിദ്യാഭ്യാസത്തിന് അവസരം നൽകിയാൽ അത് അനീതി മാത്രമല്ലേ ആവൂ. പരീക്ഷയിൽ ആരെയും തോൽപ്പിക്കരുത് എല്ലാവർക്കും ഫുൾ മാർക്ക് കൊടുക്കണം എന്നു പറയുന്നതാണോ നീതി ?




ഈ ലോകത്ത് മനുഷ്യന് ഇസ്ലാം സ്വീകരിക്കാനും നിരാകരിക്കാനും ഉള്ള സ്വാതന്ത്ര്യം അല്ലാഹു നൽകിയിരിക്കുന്നു. രണ്ടാമതൊരു അവസരം ലഭിക്കുകയില്ല എന്നതും പ്രസ്താവിച്ചിരിക്കുന്നു. അവസരം ഉപയോഗപ്പെടുത്തിയവർക്ക് ലഭിക്കാനുള്ളത് മരണാനന്തരജീവിതത്തിൽ ശാശ്വത സ്വർഗ്ഗം ആണെന്നും ഈ അവസരം പാഴാക്കിയാൽ അവരെ കാത്തിരിക്കുന്നത് നരകശിക്ഷ ആണ് എന്ന കാര്യവും താക്കീത് നൽകിയിരിക്കുന്നു. അപ്പോൾ ദൈവത്തെ അനുസരിച്ചവർക്കും ധിക്കരിച്ചവർക്കും ഒരുപോലെ സ്വർഗ്ഗം നൽകിയാൽ അത് നീതി ആവില്ല തന്നെ.




وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ إِنَّآ أَعْتَدْنَا لِلظَّٰلِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ وَإِن يَسْتَغِيثُوا۟ يُغَاثُوا۟ بِمَآءٍۢ كَٱلْمُهْلِ يَشْوِى ٱلْوُجُوهَ ۚ بِئْسَ ٱلشَّرَابُ وَسَآءَتْ مُرْتَفَقًا
പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക്‌ നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്‌. അതിന്‍റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും. അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടുന്നത്‌. അത്‌ മുഖങ്ങളെ എരിച്ച്‌ കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത്‌ ( നരകം ) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ.
(Surat:18, Verse:29)

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ كَانَتْ لَهُمْ جَنَّٰتُ ٱلْفِرْدَوْسِ نُزُلًا
തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക്‌ സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍.
خَٰلِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًۭا
അവരതില്‍ നിത്യവാസികളായിരിക്കും. അതില്‍ നിന്ന്‌ വിട്ട്‌ മാറാന്‍ അവര്‍ ആഗ്രഹിക്കുകയില്ല.
(Surat:18, Verses:107,108)


إِنَّا هَدَيْنَٰهُ ٱلسَّبِيلَ إِمَّا شَاكِرًۭا وَإِمَّا كَفُورًا
തീര്‍ച്ചയായും നാം അവന്ന്‌ വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട്‌ ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു.
(Surat:76, Verse:3)

فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًۭا ۚ فِطْرَتَ ٱللَّهِ ٱلَّتِى فَطَرَ ٱلنَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ ٱللَّهِ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
ആകയാല്‍ ( സത്യത്തില്‍ ) നേരെ നിലകൊള്ളുന്നവനായിട്ട്‌ നിന്‍റെ മുഖത്തെ നീ മതത്തിലേക്ക്‌ തിരിച്ച്‌ നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക്‌ യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല.
(Surat:30, Verse:30)
Getting Info...

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.