RTF Malayalam App Update Now

കമ്മ്യൂണിസ്റ്റ് ഭരണകൂടം എല്ലാ മതങ്ങള്‍ക്കും എതിരാണെന്ന്

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated
കമ്മ്യൂണിസ്റ്റ് ഭരണകൂടം എല്ലാ മതങ്ങള്‍ക്കും എതിരാണെന്ന് തെറ്റിദ്ധരിച്ച രഹ്ന ആദ്യമൊക്കെ ചിരിച്ചു കൊണ്ട് ഒരു നവോത്ഥാന നായികയെപ്പോലെ താനൊരു ഹീറോയിന്‍ ആവാന്‍ പോവുന്നു എന്ന ധാരണയില്‍ വലിയ ഡയലോഗ് അടിച്ച് ഒടുവില്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ്‍ വകുപ്പുകളുടെ ഭീകരത പിടികിട്ടിയത്. 

അതോടെ രഹ്ന കരയാന്‍ തടങ്ങി. ഇതെന്തോ തെറ്റിദ്ധാരണയാണെന്നും താന്‍ ഇസ്ലാം മതത്തെ മാത്രമേ തെറി പറയാറെന്നും എന്നാല്‍ യുക്തിവാദിയല്ല എന്നു തെറ്റിദ്ധരിക്കാതിരിക്കാന്‍ വേണ്ടി എപ്പോഴെങ്കിലും ഹിന്ദു മതത്തെ മൃദുവായി മാത്രമേ വിമര്‍ശിക്കാറുള്ളൂവെന്നുമുളള യാഥാര്‍ത്ഥ്യം തന്‍റെ സംഘ സുഹൃത്തുക്കള്‍ക്ക് വരെ നേരത്തെ അറിയാവുന്നതാണെന്നും, അതിനുള്ള അവകാശം സംഘികള്‍ തനിക്ക് നല്‍കിയിട്ടുണ്ടെന്നും ബോധിപ്പിക്കാന്‍ ശ്രമിച്ച് നോക്കി. രക്ഷയില്ല!  ജാമ്യം നിഷേധിക്കപ്പെട്ട് അവള്‍ റിമാന്‍റ് ചെയ്യപ്പെട്ടു. കാലാവധി കഴിഞ്ഞപ്പോള്‍ രഹ്നയുടെ പേര്‍ സൂചിപ്പിക്കുന്ന വിധത്തില്‍ ഗൂഡാലോചന ഉണ്ടോ എന്നന്വേഷിക്കാന്‍ ഹൈക്കോടതി ജാമ്യം വീണ്ടും നിഷേധിച്ചു. പ്രതീക്ഷിച്ചത് പോലെ പിണറായിയുടെ പബ്ലിക് പ്രോസിക്യൂട്ടറും രഹ്നക്ക് ജാമ്യം നല്‍കരുതെന്നാണ് വാദിച്ചത്. ഹാദിയയെപ്പോലെ ഹിന്ദുമതത്തെ ചോദ്യം ചെയ്യുന്ന ഒരു “മുസ്ലിം ഭീകരിയായിട്ടാണ്” രഹ്നയേയും പാര്‍ട്ടി കണ്ടത്. കേസ് വീണ്ടും കോടതിയിലെത്തി പക്ഷേ കേസിന്‍റെ ഭീകരത പരിഗണിച്ച് തുടര്‍ച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടു.

ഇതോടെയാണ് കോര്‍ണര്‍ ചെയ്യപ്പെട്ട ജബ്രകള്‍ക്ക് ആധിയായി. മുസ്ലിം പശ്ചാത്തലമില്ലാത്ത ജബ്രകള്‍ എന്തിനാ വേണ്ടാത്ത പണിക്ക് പോയത് എന്നു വിചാരിച്ച് മിണ്ടാതിരുന്നു. എന്നാല്‍ മുസ്ലിം സ്ത്രീകളെ ലക്ഷ്യമിടുന്ന നാസര്‍ കുന്നുമ്പുറത്തിനെപ്പോലെയുള്ളവര്‍ക്ക് കേസിന്‍റെ ഗൌരവം പിടികിട്ടി. ഇങ്ങനെ പോയാല്‍ ഒരൊറ്റ മുസ്ലിം സ്ത്രീയും ജബ്രിണിയായി വിമോചിതരാവാന്‍ മുന്നോട്ട് വരില്ല. മദനിയെപ്പോലെയുള്ള മറ്റു മുസ്ലിംകള്‍ക്ക് കേസ് തീരുന്നത് വരെ കഠിന തടവാണ് നിയമം എന്ന നിലപാടില്‍ നിന്നും വ്യത്യസ്തമായി ജാമ്യമാണ് നിയമം എന്ന് നാസറും മറ്റു മാപ്ല ജബ്രകളും ആദ്യമായി കണ്ടുപിടിച്ചു. കുറ്റം പറയരുതല്ലോ, മാപ്ലാവുകള്‍ അപ്പോഴും പിണറായിയോടൊപ്പമായിരുന്നു. പുറത്ത് വന്നപ്പോഴാവണം നവോത്ഥാനമെന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദ്ദേശിച്ചത് സുഗതന്‍റെയും വെള്ളാപ്പള്ളിയുടേയും നവോത്ഥാനമെന്നാണെന്നും, ശാസ്ത്രമെന്നാല്‍ വിജ്ഞാന ഭാരതിയുടെ ചാണക ശാസ്ത്രമാണെന്നും രഹ്നക്ക് മനസ്സിലായത്.

എന്തായാലും ഈ കേസ് ജബ്രകള്‍ക്ക് ഒരു പാഠമാണ്. ജബ്രകള്‍ക്ക് ഹിന്ദുത്വ ജബ്രകള്‍ അനുവദിച്ച് തരുന്ന ഒരു റോളുണ്ട്, അതിന് പുറത്തേക്ക് ഹിന്ദു മതത്തെയോ ഹിന്ദുത്വത്തേയോ വിമര്‍ശിച്ചാല്‍ അത് ബ്ലാസ്ഫെമി ആണ്. ആവര്‍ത്തിച്ചാല്‍ തല പോവും!

വാല്‍: വത്തക്ക പരാമര്‍ശത്തില്‍ കിത്താബ് നാടകം പോലെ മുസ്ലിംകളെ അപഹസിക്കുകയാണ് പാര്‍ട്ടി ചെയ്തത് . അനവധി മാളങ്ങളില്‍ ഇടതു പക്ഷം താമസിപ്പിച്ചിരുന്ന മധ്യവയസ്കരും ദരിദ്രരുമായിരുന്ന കുലസ്ത്രീകളെ പര്‍ദയും സ്കാര്‍ഫും ധരിപ്പിച്ച് പുറത്തു ചാടിച്ച് റോഡിലിറക്കി. കിട്ടിയ ചാന്‍സ് ആസ്വദിച്ച് പുറത്ത് വന്ന സ്ത്രീകള്‍ നിലാ വെളിച്ചത്തില്‍ പുറത്തു വിട്ട കോഴികളെപ്പോലെ തലങ്ങനെയും വിലങ്ങനെയും മണ്ടിപ്പാഞ്ഞും ആട് പെറാൻ നിൽക്കുന്നത് പോലെ നിന്നും ഉന്മാദാവസ്ഥയില്‍ അര്‍മ്മാദിച്ചു. ഒരു ജനവിഭാഗത്തെ പരിഹസിക്കാന്‍ വേണ്ടി മാത്രം ആഭാസകരമായി നിന്‍റച്ചന്‍റെ ജമിക്കി കമ്മല്‍ എന്ന പാട്ടിട്ട് ദിവസക്കൂലിക്ക് കുത്തിമറിഞ്ഞ ദരിദ്രവാസികളെ കണ്ട് തലയറഞ്ഞ് ചിരിച്ച മാപ്ല സഖാക്കള്‍ കറുത്ത വസ്ത്രം ധരിച്ച് ഇരുമുടിക്കെട്ട് ചുമന്ന് ഹിന്ദുക്കളെ അവഹേളിക്കാന്‍ ഫ്ലാഷ് മോബുമായി പാര്‍ട്ടി ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇപ്പോഴും ഇരിക്കുകയാണ്.

✍️Navas Jane✍️
Getting Info...

إرسال تعليق

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.