RTF Malayalam App Update Now

ഖുർആൻ ഉണ്ടായത് വറഖത് ഇബ്നു നൗഫൽ വഴിയോ?

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated

 പാസ്റ്റർമാർ പലപ്പോഴും ഉന്നയിക്കാറുള്ള ഒരു വിമർശനമാണ് വറഖ ബിൻ നൗഫൽ എന്ന ക്രിസ്‌ത്യാനി പറഞ്ഞുകൊടുത്ത വിവരങ്ങൾ ആണ് മുഹമ്മദ് നബി (സ) ഖുർആൻ ആയി എഴുതിയത് എന്ന്. ഇതുമായി ബന്ധപ്പെട്ട് എന്ത് ചരിത്ര വസ്തുതകളുടെ പിൻബലമാണ് അവർക്കുള്ളത് എന്നറിയില്ല.മക്കയുടെ ബഹുദൈവവിശ്വാസം ഉപേക്ഷിച്ച് അബ്രാമിന്റെ മതത്തിന്റെ വേരുകൾ തേടി ക്രിസ്ത്യാനിയായി മടങ്ങിയെത്തിയ നാലുപേരിൽ ഒരാളാണ് വരഖത് ബിൻ നൗഫൽ. ഇതുസംബന്ധിച് സാഹിഹ് അൽ ബുഖാരിയിൽ വിവരിച്ച ഹദീസുകൾനോക്കാം

(1)ഐഷ (റ) വിവരിച്ചത്: വാല്യം 4, പുസ്തകം 55, നമ്പർ 605:

............... അവൾ അദ്ദേഹത്തെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത വറാക്ക ബിൻ നൗഫലിന്റെ അടുത്തേക്ക് കൊണ്ടുപോയി. വരാഖ നബിയോട് ചോദിച്ചു, "നിങ്ങൾ എന്താണ് കാണുന്നത്?" അദ്ദേഹത്തോട് പറഞ്ഞപ്പോൾ വറാക്ക പറഞ്ഞു, "അല്ലാഹു മോശെ പ്രവാചകന് അയച്ച അതേ ദൂതൻ തന്നെയാണ് അത്. നിങ്ങൾക്ക് ദിവ്യസന്ദേശം ലഭിക്കുന്നതുവരെഞാൻ ജീവിച്ചിരിക്കുമെങ്കിൽ ഞാൻ നിങ്ങളെ ശക്തമായി പിന്തുണയ്ക്കും."


മറ്റൊരു ഹദീസ്


(2)ഐഷ (റ) വിവരിച്ചത്: വാല്യം 1, പുസ്തകം 1, നമ്പർ 3

ഖാദിജ അദ്ദേഹത്തോടൊപ്പം അവളുടെ കസിൻ വാരാക്ക ബിൻ നൗഫൽ ബിൻ ആസാദ് ബിൻ'അബ്ദുൾ ഉസ്സയുടെ അടുത്തേക്ക് പോയി. ഇസ്ലാമിക കാലഘട്ടത്തിനു മുമ്പുള്ള കാലഘട്ടത്തിൽ ഒരു ക്രിസ്ത്യാനിയായിത്തീർന്ന അദ്ദേഹം എബ്രായ അക്ഷരങ്ങൾ ഉപയോഗിച്ച്എഴുതുമായിരുന്നു . അല്ലാഹു എഴുതാൻ ആഗ്രഹിച്ചതുപോലെ അവൻ എബ്രായ ഭാഷയിൽസുവിശേഷത്തിൽ നിന്ന് എഴുതുമായിരുന്നു. വൃദ്ധനായ അദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടപ്പെട്ടു. ഖദീജ വരാക്കയോട് പറഞ്ഞു, "എന്റെ കസിൻ, നിങ്ങളുടെ അനന്തരവന്റെ കഥ കേൾക്കൂ!" "എന്റെ അനന്തരവൻ! നീ എന്താണ് കണ്ടത്?" അല്ലാഹുവിന്റെ ദൂതൻ താൻ കണ്ടതെല്ലാം വിവരിച്ചു. അല്ലാഹു മോശെയുടെ അടുത്തേക്ക് അയച്ച രഹസ്യങ്ങൾ (ഗബ്രിയേൽ മാലാഖ)സൂക്ഷിക്കുന്ന മാലാഖയാണത് . ഞാൻ ചെറുപ്പമായിരുന്നെങ്കിൽ എന്നും നിങ്ങളുടെ ആളുകൾ നിങ്ങൾക്കെതിരെ തിരിയുന്ന കാലംവരെ ജീവിക്കാൻ കഴിഞ്ഞെങ്കിൽ എന്നും ഞാൻആഗ്രഹിക്കുന്നു. അല്ലാഹുവിന്റെ ദൂതൻ ചോദിച്ചു: അവർ എന്നെ പുറത്താക്കുമോ? വാറാക്ക ഉറപ്പിച്ചു പറഞ്ഞു, "നിങ്ങൾ കൊണ്ടുവന്നതിന് സമാനമായ സന്ദേശവുമായി വന്ന എല്ലാവരോടും മനുഷ്യൻ ശത്രുതയോടെയാണ് പെരുമാറിയത്; നിങ്ങളെ പുറത്താക്കുന്ന ദിവസം വരെ ഞാൻ ജീവിച്ചിരിക്കുമെങ്കിൽ ഞാൻ നിങ്ങളെ ശക്തമായിപിന്തുണയ്ക്കും."എന്നാൽ കുറച്ച് ദിവസങ്ങൾക്ക്ശേഷം വാറാക്ക മരിച്ചു.


മുഹമ്മദ്‌ (സ) ക്ക് ആദ്യത്തെ ഖുർആൻ വചനം (അദ്യായം 96) ലഭിക്കുന്ന സമയത്തു വാരാക്ക ഒരുഅന്ധനായ വൃദ്ധനായിരുന്നു.മാതമല്ല പ്രവവചകന് കിട്ടിയ ദിവ്യസന്ദേശം ദൈവത്തിൽ നിന്നാണെന്നു അദ്ദേഹം മനസ്സിലാക്കുകയും ഇപ്രകാരം പ്രഖാപിക്കുകയും ചെയ്തു "നിങ്ങൾക്ക് ദിവ്യസന്ദേശം ലഭിക്കുന്നതുവരെ ഞാൻജീവിക്കുകയാണെങ്കിൽ, ഞാൻ നിങ്ങളെ ശക്തമായി പിന്തുണയ്ക്കും.നിങ്ങളെ പുറത്താക്കുന്ന ദിവസം വരെ ഞാൻ ജീവിച്ചിരിക്കണമെങ്കിൽ ഞാൻ നിങ്ങളെ ശക്തമായി പിന്തുണയ്ക്കും." ഈ ഹദീസിന്റെ അവസാനം പറയുന്നുണ്ട് കുറച്ചുദിവസങ്ങൾക്കു ശേഷം അദ്ദേഹം മരണപ്പെട്ടു എന്ന്. അതായത് അദ്ദേഹം ജീവിച്ചിരുന്നു എങ്കിൽ തീർച്ചയായും പ്രവവചകന്റെ ആദ്യത്തെ അനുയായി ആകുമായിരുന്നു.


മുഹമ്മദ് നബിക്ക്(സ) ആദ്യത്തെ ദിവ്യസന്ദേശം കിട്ടുന്നത് നാല്പതാമത്തെ വയസ്സിലാണ്. അതായത് റംസാൻ മാസം 27 ന് (ചില റിപ്പോർട്ടുകൾ 16 എന്നുംവന്നിട്ടുണ്ട്). ഇംഗ്ലീഷ് കലണ്ടർ പ്രകാരം AD610 ആഗസ്ത് ആറാം തീയതി. അതിനു ശേഷം മൂന്ന് വര്ഷം കഴിഞ്ഞാണ് രണ്ടാമത്തെ വെളിപാട് കിട്ടുന്നത് (അദ്ധ്യായം 74). ഇതിനിടക്ക്‌ വറഖ മരണപ്പെടുകയും ചെയ്തു. കൃത്യമായി പറഞ്ഞാൽ AD 610 ഡിസംബർ ഒന്നിന് (ജനുവരി ഒന്നാണെന്നും അഭിപ്രായമുണ്ട്). അതായത് പ്രവാചകന് ആദ്യത്തെ വെളിപാട് കിട്ടി നാല് മാസം കഴിഞ്ഞപ്പോൾ വറഖ മരണപ്പെട്ടു. പിന്നീട് 23 വർഷം കൊണ്ടാണ് ഖുർആൻ അവതരണം പൂർത്തിയാകുന്നത്. വെറും നാലുമാസം കൊണ്ട് എങ്ങിനെയാണ് അന്ധനായ വറഖ നിരക്ഷരനായ മുഹമ്മദ് നബിക്ക്(സ) ബൈബിൾ പഠിപ്പിച്ചുകൊടുക്കുന്നതു ? പ്രവാചകന് കിട്ടിയ സന്ദേശം ദൈവത്തിൽ നിന്നുള്ളതാണെന്നും മോശക്ക് കിട്ടിയപോലത്തെ സന്ദേശം ആണെന്നും ക്രിസ്ത്യാനിയായ വറഖക്ക് മനസ്സിലായിട്ടും പാസ്റ്റര്മാര്ക്ക് എന്താണ് മനസ്സിലാകാത്തതു?


يَا أَهْلَ الْكِتَابِ لِمَ تَلْبِسُونَ الْحَقَّ بِالْبَاطِلِ وَتَكْتُمُونَ الْحَقَّ وَأَنتُمْ تَعْلَمُونَ


വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കുന്നത്? അറിഞ്ഞുകൊണ്ട് നിങ്ങളെന്തിന് സത്യത്തെ മറച്ചുവെയ്ക്കുന്നു?

(ഖുർആൻ 3:71)

Getting Info...

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.