ഏഴു ദശകക്കാലമായി സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ദ്രാവിഡർ,ദലിതുകൾ, മുസ്ലിംകൾ, ആദിവാസികൾ, മറ്റു കീഴ്ജാതിക്കാർ തുടങ്ങിയ വിഭാഗങ്ങളെല്ലാം സമുദായമെന്ന നിലയിലും അല്ലാതെയും രാഷ്ട്രീയമായി സംഘടിക്കുന്നുണ്ട്.
പക്ഷെ, അവരുടെ ഈ രാഷ്ട്രീയപ്രവർത്തനങ്ങളും പ്രതിനിധാനങ്ങളുമെല്ലാം
പരിപൂർണ്ണമായും ഇന്ത്യൻ ഭരണഘടനക്കകത്തുനിന്നുകൊണ്ടും, ഇതര സമുദായങ്ങളുടെയെല്ലാം അവകാശ-നിലനിൽപുകളെ അംഗീകരിച്ചുകൊണ്ടുമാണു.
ഇതര സമുദായങ്ങളുടെ ഉന്മൂലനം ലക്ഷ്യമാക്കുന്നൊരു പ്രത്യയശാസ്ത്രമോ പ്രവർത്തനമോ അവർക്കാർക്കുമില്ലെന്നതിനും ചരിത്ര-വർത്തമാനങ്ങൾ സാക്ഷി.
'കണക്കനുസരിച്ച്' ഇപ്പറഞ്ഞതിൽ മുസ്ലിംകളും ക്രിസ്ത്യാനികളുമൊഴികെയുള്ള വിഭാഗങ്ങളെല്ലാം 'മതം' എന്ന അർത്ഥത്തിൽ ഹിന്ദുമതത്തിനകത്തു വരുന്നതിനാൽ, ഇത്രയും കാലമായുള്ള മുസ്ലിം-ക്രൈസ്തവരുടെ സാമുദായിക രാഷ്ട്രീയ പ്രതിനിധാനങ്ങൾ ജബ്ബാറിയൻ യുക്തിയിൽ എവ്വിധം "മതം കൊണ്ടുള്ള രാഷ്ട്രീയ"മാവുന്നുവോ, അവ്വിധം തന്നെ മറ്റു വിഭാഗങ്ങളുടെ സാമുദായികരാഷ്ട്രീയ പ്രതിനിധാനങ്ങളും "മതം കൊണ്ടുള്ള രാഷ്ട്രീയം" ആണു. അതുകൊണ്ടുതന്നെ, "മതം കൊണ്ടുള്ള രാഷ്ട്രീയം മറ്റെല്ലാർക്കുമാവാം. ഹിന്ദുവിനു പാടില്ല എന്നതാണു പൊതുബോധം" എന്ന ജബ്ബാറിയൻ വാദം സംഘീ നുണയുടെ തനിപ്പകർപ്പു മാത്രമാണു.
ഗോത്ര-'കീഴ്'ജാതീ- ബഹുജൻ വിഭാഗങ്ങളുടെയൊന്നും ഉപരിസൂചിത രാഷ്ട്രീയ പ്രതിനിധാനങ്ങൾ പോരെന്നുപറഞ്ഞ് മുസ്ലിംകളെയും കമ്യൂണിസ്റ്റുകളെയും അപരസ്ഥാനത്തു പ്രതിഷ്ഠിച്ച്, വർഗ്ഗീയതയിലും വംശവെറിയിലും ഊന്നിയ ഒരു സവിശേഷ ഫാസിസ്റ്റ് "ഹിന്ദുരാഷ്ട്രീയ"മാണു സംഘ് പരിവാർ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത് എന്നതിനാലാണു ഈ രാജ്യത്തെ 'പൊതുബോധം' പരിവാറിന്റെ 'മതരാഷ്ട്രീയത്തെ' അംഗീകരിക്കാതെ അകറ്റിനിർത്തുന്നത്.
ഇന്ത്യൻ മതേതര-ജനാധിപത്യത്തിന്റെ അടിത്തറയായ ഭരണഘടനതന്നെ കത്തിച്ചുകളഞ്ഞ് തൽസ്ഥാനത്ത് സവർണ്ണാധിപത്യത്തിന്റെ മനുസ്മൃതി പ്രതിഷ്ഠിക്കണം എന്നുവാദിക്കുന്ന പ്രസ്തുത സംഘ് ഭീകരതക്കു കൂടി ലെജിറ്റിമസി നൽകണം എന്നാണു ഇ.എ.ജബാർ എന്ന സ്ലീപ്പർ സംഘി വാദിക്കുന്നത്.
പണ്ട് സയണിസ്റ്റുകളുടെ രാഷ്ട്രീയഭാഷ അതുപോലെ പ്രതിധ്വനിപ്പിച്ചിരുന്ന ജബ്ബാർ ഇപ്പോൾ സംഘ് ഫാസിസ്റ്റുകളുടെ വംശീയോന്മൂലന രാഷ്ട്രീയത്തിനു വക്കാലത്തു പറയുകയും, അതേ രാഷ്ട്രീയഭാഷ സംസാരിക്കുകയും ചെയ്യുന്നുവെങ്കിൽ അവൻ ഏതു തറവാട്ടിലെ എച്ചിൽനായയുടെ വേഷമാണു കെട്ടിക്കൊണ്ടിരിക്കുന്നതെന്നു തിരിച്ചറിയാൻ അത്ര വലിയ ബുദ്ധിയൊന്നും വേണമെന്നു തോന്നുന്നില്ല.
FB
ബഷീർ മിസ്ബാഹ് ✍️
Getting Info...