RTF Malayalam App Update Now

പഴയ നിയമത്തിലെ ത്രിയേകത്വത്തില്‍ ക്രൂരനായ യേശുവോ...???

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated


@@@@@@@@@@@@@@@@@@@@


ക്രൈസ്തവരുടെ വിശ്വാസം അനുസരിച്ച്

ത്രിയേകത്വം എന്നാല്‍ ദൈവ കല്‍പ്പനയില്‍

മൂന്നു ദൈവങ്ങളും പൂര്‍ണ്ണ തത്പരനും

സമ്മതരും ആണെന്നാണ്.


എന്നാല്‍ പഴയ നിയമത്തില്‍

കൊച്ചു കുഞ്ഞുങ്ങളെ വാളിനിരയാക്കുന്ന കല്‍പ്പനയില്‍ സമ്പൂര്‍ണ്ണ സമ്മതനായി

യേശുവും ഉണ്ടായിരുന്നു എന്നാകും

ഇവരുടെ വിശ്വാസത്തില്‍ ത്രിയേകത്വ നിയമത്തിലൂടെ വ്യക്തം ആകുന്നത്.


ഈ ത്രിയേകത്വം വൈരുദ്ധ്യം

ആണെന്നത് ഇവര്‍ സമ്മതിക്കില്ല.


യേശു അറും കൊലക്ക് കല്‍പ്പന കൊടുത്തതും ഇവര്‍ സമ്മതിക്കില്ല.


രണ്ടും പരസ്പര വൈരുദ്ധ്യം.


എന്നാല്‍ ഈ ചോദ്യം ക്രൈസ്തവരോട് ചോദിച്ചാല്‍ അവര്‍ ഒരുത്തരം സ്വീകരിച്ചാല്‍

അവരുടെ എല്ലാ വിശ്വാസപ്രമാണങ്ങളിലെ

എല്ലാം തകര്‍ന്നു വീഴും.


യേശു സ്നേഹം ആണെന്നും യേശു ഒരിക്കലും കൊലപാതകത്തിനു ആഹ്വാനം കൊടുത്തിട്ടില്ല എന്നെല്ലാം ആണ്

പൊതുവേ യേശുവില്‍ സിംമ്പതി ഉണ്ടാക്കി

യേശുവിനെ ദൈവം ആക്കാന്‍ മിഷണനിമാര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.


ഇതെല്ലാം വെള്ളത്തില്‍ ആയാല്‍ ത്രിയേകത്വം അതോടെ കെട്ടുക്കഥ

എന്നു വിശ്വാസികള്‍ക്ക് മനസ്സിലാകും.


യേശു സമാധാന പ്രിയനാക്കുകയും

വേണം അതേ സമയം ത്രിയേകത്വത്തില്‍ ഒരുവനാകുകയും വേണം.


ഇവിടെ ആണ് പഴയനിയമത്തിലെ കൊച്ചു കുഞ്ഞുങ്ങളെ കൊന്നു കളയാന്‍ പറയുന്ന

കല്‍പ്പന ഇവര്‍ക്ക് വിലങ്ങ് തടി ആകുന്നത്.


ഈ ചോദ്യത്തിനു പ്രധാന

ക്രിസ്ത്യന്‍ സുഹൃത്തിന്‍റെ മറുപടി

നൂഹ് നബിയുടെ കാലത്ത് ദൈവം

പ്രളയം വരത്തി എല്ലാവരേയും കൊന്നു കളഞ്ഞു എന്നാണ്.


പ്രളയം എന്നത് ദൈവവിശ്വാസികളോട് അവിശ്വാസികളേയോ അവരുടെ കൊച്ചു കുഞ്ഞുങ്ങളേയോ കൊന്നു കളയുന്ന

വര്‍ഗ്ഗീയ കല്‍പ്പന അല്ല.


പ്രളയം പ്രകൃതി ദുരന്തം ആണ്.


ആ ദുരന്തം അല്ലാഹു മുന്‍കൂട്ടി പറയുകയും അതില്‍ നിന്നുള്ള രക്ഷ

അല്ലാഹുവിലുള്ള വിശ്വാസവും നൂഹ് നബി

ഉണ്ടാക്കിയ കപ്പലും ആണെന്നു പറയുകയും

ഏതാനും ദിവസങ്ങള്‍ അതിനായി

അവസരം കൊടുക്കുകയും ചെയ്യുന്നു.


പക്ഷെ അവിശ്വാസികള്‍ ആ അവസരം

നിഷേധിച്ചു കൊണ്ട് തങ്ങളും തങ്ങളുടെ

കുടുംബത്തേയും കൊണ്ട് ആ പ്രളയത്തെ വരവേറ്റു.


അങ്ങനെ അവര്‍ അല്ലാഹു കൊടുത്ത അവസാന അവസരം നിഷേധിച്ച്

സ്വന്തം കുഞ്ഞുങ്ങളെ കൊലക്ക് കൊടുക്കുന്നു.


അല്ലാഹു

ഇവിടെ നൂഹ് നബിയോട് കൊച്ചു കുഞ്ഞുങ്ങളെ പ്രളയത്തില്‍ മുക്കി കൊല്ലാന്‍ പറയുന്നില്ല.


അവിശ്വാസികളേയും കൊല്ലാന്‍ പറയുന്നില്ല.


ഇവിടെ പ്രളയം എന്ന പ്രകൃതി ദുരന്തം

മുന്‍കൂട്ടി പറഞ്ഞു രക്ഷപ്പെടാന്‍

അല്ലാഹു അവസരം കൊടുക്കുമ്പോള്‍

പഴയ നിയമത്തില്‍ ദൈവം ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുങ്ങളെ കൊല്ലാന്‍ കല്‍പ്പിക്കുകയും അവിശ്വാസികള്‍ക്ക്

ഒരു അവസരവും കൊടുക്കാതെ വിശ്വാസികളെ കൊണ്ട് കൊല്ലിപ്പിക്കുകയും ചെയ്യുന്നു.


പ്രകൃതി ദുരന്തത്തിലൂടെ എല്ലാ കാലത്തിലും

പല പ്രായക്കാര്‍ക്കും പരീക്ഷണം ആയും ശിക്ഷ ആയും മരണം കവരാം.


അതൊക്കെ ജീവന്‍ ആയുസ്സ് ഏത് വരെ

എന്നു എഴുതി വെച്ച ദൈവത്തിന്‍റെ നിയമം ആണ്.


പക്ഷെ അവിടെ ഒന്നും വര്‍ഗ്ഗ വിവേചനത്തിലൂടെ വിശ്വാസിയെ കൊണ്ട്

പിഞ്ചു കുഞ്ഞുങ്ങളെ വരെ കൊന്നു കളയാനുള്ള കല്‍പ്പന ഇല്ല.


രക്ഷപ്പെടാന്‍ ഉള്ള

അവസരവും കൊടുത്തിട്ടുണ്ട്.


മറിച്ച് പഴയ നിയമത്തിലോ

ഒരു അവസരവും നല്‍കാതെ വിശ്വാസികളെ കൊണ്ട് മുലകുടി മാറാത്ത കൊച്ചു കുഞ്ഞുങ്ങളെ വരെ കൊല്ലാന്‍ പറയുന്നതും പ്രളയവും തമ്മില്‍ എന്ത് ബന്ധം.


ഇത് ആടും മുതിരയും പോലെയാണ്.


നൂഹ് നബിയുടെ കാലത്ത് അല്ലാഹു കൊടുത്ത അവസരം നിഷേധിച്ച്

അവിശ്വാസികള്‍ കൊച്ചു കുഞ്ഞുങ്ങളെ

അവരുടെ ശിക്ഷയില്‍ ഇട്ട് മുക്കി കൊല്ലുന്നു.


അവര്‍ ചെയ്ത തെറ്റിനു ശിക്ഷ അവസാന നാളില്‍ അല്ലാഹു ന്യായ വിധിയുടെ ദിവസം

കൊടുക്കും.


എന്നാല്‍ ഒരു അവവസരവും കൊടുക്കാതെ കൊച്ചു കുഞ്ഞുങ്ങളെ നിര്‍ദ്ദാക്ഷിണ്യം കൊല്ലാന്‍ കല്‍പ്പിച്ച കല്‍പ്പനയും അത് കേട്ട് എല്ലാ കുഞ്ഞുങ്ങളെ കൊല്ലുന്ന ദൈവ വിശ്വാസികളുടെ പ്രവൃത്തിയും

തമ്മില്‍ എന്താണ് ബന്ധം.


ഇല്ലാത്ത ബന്ധം ഉണ്ടാക്കി തങ്ങളുടെ വിശ്വാസത്തിലെ ക്രൂരത മറച്ച്

വെള്ള പൂശിയാല്‍ യേശു നല്ലവനും സമാധാന പ്രിയനെന്നും ആണെന്നു പറഞ്ഞു ആ സിംമ്പതി മുതലെടുത്ത് യേശുവിനെ ദൈവം ആക്കാനുള്ള തന്ത്രമാണ് വിശ്വാസികളില്‍ ചെലുത്തി

വഞ്ചിക്കുന്നത്.


(ഇവിടെ യേശു ദൈവം അല്ല എന്നാണ് എന്‍റെ വിശ്വാസം.

യേശു നല്ലവനാണെന്നും സമ്മതിക്കുന്നു.)


എന്നാല്‍ ത്രിയേകത്വത്തിലെ ഒരംശമായി യേശുവിനെ ചാര്‍ത്തുമ്പോള്‍ പഴയ നിയമത്തിലെ ക്രൂരകൊലപാതകവും

യേശുവിന്‍റെ സമാധാനത്തിനു വിലങ്ങു തടി ആകുന്നത്.


ക്രൈസ്തവ വിശ്വാസികള്‍ ഒരിക്കലും തങ്ങളുടെ ദൈവം ക്രൂരനായി ചിത്രീകരിക്കില്ല.


പകരം അല്ലാഹുവിനെ പറ്റി കുപ്രചാരണം നടത്തി ഇല്ലാത്ത കൊലപാതകം അല്ലാഹുവില്‍ വെച്ച് കെട്ടി തങ്ങളുടെ

ദൈവ നിയമങ്ങള്‍ വെള്ള പൂശി വെക്കും.


കാരണം ദൈവം മൂന്നാണെന്നും അതിലൊരാള്‍ യേശു ആണെന്നും

യേശുവും കൂടി ഇതിലുണ്ടെന്ന

ത്രിയേകത്വ വിശ്വാസത്തില്‍ വാദിക്കുന്ന അവര്‍ക്ക് അത് പുറത്തായാല്‍

ഒരിക്കലും സഹിക്കാന്‍ കഴിയുന്നതില്‍

അപ്പുറം ആണ്.


നമുക്ക് പഴയ നിയമത്തിലെ വചനങ്ങള്‍ നോക്കാം


വിശ്വാസികളോട് യുദ്ധം ചെയ്ത അമാലേക്യരുടെ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും കന്നുകാലികള് ആടുകള് ഒട്ടകങ്ങള് കഴുതകള് എന്നിവരെയും കൊന്നുകളവാന് കര്ത്താവിന്റെ കല്പന. എന്നാല് വിശ്വാസികളുടെ രാജാവായ ശൌല് കര്ത്താവിനെ പൂര്ണമായി അനുസരിക്കാതെ ശത്രുരാജാവിനെയും അയാളുടെ നല്ല ആടുമാടുകളെയും കൊന്നില്ല. ഇത് ഇഷ്ടപ്പെടാത്ത കര്ത്താവ് ശൌലിനെ രാജസ്ഥാനത്തുനിന്നും തളളിക്കളഞ്ഞതായി ശമുവേല് പ്രവാചകന് വഴിയറിയിപ്പ് നല്കി. ശേഷം ശത്രുരാജാവിനെ കര്ത്താവിന്റെ മുമ്പാകെ ശമുവേല് പ്രവാചകന് തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു. (1 സാമുവേല് 15)


ഇവിടെ ഒരു അവസരവും ദൈവം നല്‍കുന്നില്ല.


പകരം മുല കുടിക്കുന്ന കുഞ്ഞുങ്ങളെ കൊല്ലാന്‍ ആണ് ക്രൈസ്തവ വിശ്വാസ പ്രകാരം ത്രിയേകത്വ ദൈവം

(യേശു അടക്കം) കല്‍പ്പിക്കുന്നത്

എന്നാണ് നമുക്ക് മനസ്സിലാക്കാന്‍

സാധിക്കുന്നത്.


രക്ഷപ്പെടാന്‍ അവസരം കൊടുത്തിട്ടും അവിശ്വാസികള്‍ അവരുടെ കുഞ്ഞുങ്ങളെ പ്രളയത്തിലേക്ക് കൊണ്ടെത്തിച്ച

നൂഹ് നബിയുടെ കാലത്തെ സംഭവവും പഴയ നിയമത്തിലെ ക്രൂരതയും തമ്മില്‍ എന്ത് ബന്ധം.


****************************************


യേഹേസ്കേൽ - അദ്ധ്യായം 9 :5 മറ്റേവരോടു ഞാൻ കേൾക്കെ അവൻ: നിങ്ങൾ അവന്റെ പിന്നാലെ നഗരത്തിൽകൂടി ചെന്നു വെട്ടുവിൻ! നിങ്ങളുടെ കണ്ണിന്നു ആദരവു തോന്നരുതു; നിങ്ങൾ കരുണ കാണിക്കയുമരുതു. 6 വൃദ്ധന്മാരെയും യൌവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിൻ!


ഇവിടേയും അവസരം നിഷേധിച്ചു കൊണ്ട്

വര്‍ഗ്ഗ വിവേചനം കാണിച്ച് വിശ്വാസികളെ കൊണ്ട് ഒന്നും അറിയാത്ത മുലകുടി കുഞ്ഞുങ്ങളെ കൊല്ലാന്‍ കല്‍പ്പിക്കുന്നത് കാണാം.


*******************************************


ശമൂവേൽ-1 - അദ്ധ്യായം 15 :2 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോൾ വഴിയിൽവെച്ചു അമാലേൿ അവരെ ആക്രമിച്ചു അവരോടു ചെയ്തതിനെ ഞാൻ കുറിച്ചുവെച്ചിരിക്കുന്നു. 3 ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക.

8 അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു, ജനങ്ങളെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ നിർമ്മൂലമാക്കി.

20 ശൌൽ ശമൂവേലിനോടു: ഞാൻ യഹോവയുടെ കല്പന അനുസരിച്ചു യഹോവ എന്നെ അയച്ചവഴിക്കു പോയി അമാലേക്രാജാവായ ആഗാഗിനെ കൊണ്ടുവന്നു അമാലേക്യരെ നിർമ്മൂലമാക്കിക്കളഞ്ഞു.


ആവർത്തനം - അദ്ധ്യായം 2 :32 അങ്ങനെ സീഹോനും അവന്റെ സർവ്വജനവും നമ്മുടെ നേരെ പുറപ്പെട്ടുവന്നു യാഹാസിൽവെച്ചു പടയേറ്റു. 33 നമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കയ്യിൽ ഏല്പിച്ചു; നാം അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സർവ്വജനത്തെയും സംഹരിച്ചു. 34 അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്മൂലനാശം ചെയ്തു; ഒരുത്തനെയും ശേഷിപ്പിച്ചില്ല..


ഇവിടേയും അവസരം നിഷേധിച്ചു കൊണ്ട്

വര്‍ഗ്ഗ വിവേചനം കാണിച്ച് വിശ്വാസികളെ കൊണ്ട് ഒന്നും അറിയാത്ത മുലകുടി കുഞ്ഞുങ്ങളെ കൊല്ലാന്‍ കല്‍പ്പിക്കുന്നത് കാണാം.


*******************************************

ആവര്‍ത്തനം 3-6

ഹെശ്ബോൻ രാജാവായ സീഹോനോടും ചെയ്തതുപോലെ നാം അവയെ നിർമ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിർമ്മൂലമാക്കി. 7 എന്നാൽ നാൽക്കാലികളെ ഒക്കെയും പട്ടണങ്ങളിലെ അപഹൃതവും നാം കൊള്ളയിട്ടു എടുത്തു.


ഇവിടേയും അവസരം നിഷേധിച്ചു കൊണ്ട്

വര്‍ഗ്ഗ വിവേചനം കാണിച്ച് വിശ്വാസികളെ കൊണ്ട് ഒന്നും അറിയാത്ത മുലകുടി കുഞ്ഞുങ്ങളെ കൊല്ലാന്‍ കല്‍പ്പിക്കുന്നത് കാണാം.


******************************************


8 :24 യിസ്രായേൽ തങ്ങളെ പിന്തുടർന്ന ഹായിപട്ടണക്കാരെ ഒക്കെയും വെളിൻ പ്രദേശത്തു മരുഭൂമിയിൽവെച്ചു കൊന്നുതീർക്കയും അവർ ഒട്ടൊഴിയാതെ എല്ലാവരും വാളിന്റെ വായ്ത്തലയാൽ വീണൊടുങ്ങുകയും ചെയ്തശേഷം യിസ്രായേല്യർ ഒക്കെയും ഹായിയിലേക്കു മടങ്ങിച്ചെന്നു വാളിന്റെ വായ്ത്തലയാൽ അതിനെ സംഹരിച്ചു. 25 അന്നു പുരുഷന്മാരും സ്ത്രീകളുമായി വീണൊടുങ്ങിയവർ ആകെ പന്തീരായിരം പേർ; ഹായിപട്ടണക്കാർ എല്ലാവരും തന്നേ.


ഇവിടേയും അവസരം നിഷേധിച്ചു കൊണ്ട്

വര്‍ഗ്ഗ വിവേചനം കാണിച്ച് വിശ്വാസികളെ കൊണ്ട് ഒന്നും സ്ത്രീകളെ വരെ

കൊല്ലാന്‍ കല്‍പ്പിക്കുന്നത് കാണാം.


******************************************


ന്യായാധിപന്മാർ - അദ്ധ്യായം 21 :10 അപ്പോൾ സഭ പരാക്രമശാലികളായ പന്തീരായിരംപേരെ അവിടേക്കു അയച്ചു അവരോടു കല്പിച്ചതു: നിങ്ങൾ ചെന്നു ഗിലെയാദിലെ യാബേശ് നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉൾപടെ വാളിന്റെ വായ്ത്തലയാൽ കൊല്ലുവിൻ. 11 അതിൽ നിങ്ങൾ പ്രവർത്തിക്കേണ്ടതു ഇവ്വണ്ണം: സകലപുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകലസ്ത്രീകളെയും നിങ്ങൾ നിർമ്മൂലമാക്കേണം.


ഇവിടേയും അവസരം നിഷേധിച്ചു കൊണ്ട്

വര്‍ഗ്ഗ വിവേചനം കാണിച്ച് വിശ്വാസികളെ കൊണ്ട് ഒന്നും അറിയാത്ത മുലകുടി കുഞ്ഞുങ്ങളെ വായ്ത്തലയാല്‍ കൊല്ലാന്‍

കല്‍പ്പിക്കുന്നത് കാണാം.


*******************************************


സംഖ്യാപുസ്തകം - അദ്ധ്യായം 31 :1 അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു: 2 യിസ്രായേൽമക്കൾക

്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്റെ ശേഷം നീ നിന്റെ ജനത്തോടു ചേരും. 3 അപ്പോൾ മോശെ ജനത്തോടു സംസാരിച്ചു: മിദ്യാന്യരുടെ നേരെ പുറപ്പെട്ടു യഹോവെക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിന്നു നിങ്ങളിൽനിന്നു ആളുകളെ യുദ്ധത്തിന്നു ഒരുക്കുവിൻ.

7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.

9 യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീ

കളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.

10 അവർ പാർത്തിരുന്ന എല്ലാപട്ടണങ്ങളു

ം എല്ലാപാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു. 11 അവർ എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായുള്ള അപഹൃതമൊക്കെയും എടുത്തു.

14 എന്നാൽ മോശെ യുദ്ധത്തിൽനിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരു

ം ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാൽ: 15 നിങ്ങൾ സ്ത്രീകളെയെല്ലാം ജീവനോടെ വെച്ചിരിക്കുന്നു. 16 ഇവരത്രേ പെയോരിന്റെ സംഗതിയിൽ ബിലെയാമിന്റെ ഉപദേശത്താൽ യിസ്രായേൽമക്കൾ യഹോവയോടു ദ്രോഹം ചെയ്വാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാവാനും ഹോതുവായതു. 17 ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിൻ. 18 പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊൾവിൻ.


ഇവിടേയും അവസരം നിഷേധിച്ചു കൊണ്ട്

വര്‍ഗ്ഗ വിവേചനം കാണിച്ച് വിശ്വാസികളെ കൊണ്ട് ഒന്നും അറിയാത്ത മുലകുടി കുഞ്ഞുങ്ങളെ കൊല്ലാന്‍ കല്‍പ്പിക്കുന്നത് കാണാം.


******************************************


എസ്ഥേർ - അദ്ധ്യായം 3 :13 ആദാർമാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി തന്നേ സകലയെഹൂദന്മാരെയും """"""""''ആബാലവൃദ്ധം കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂടെ നശിപ്പിച്ചു കൊന്നുമുടിക്കയും """'""""""""""""

അവരുടെ വസ്തുവക കൊള്ളയിടുകയും ചെയ്യേണമെന്നു രാജാവിന്റെ സകലസംസ്ഥാനങ്ങളി

ലേക്കും അഞ്ചൽക്കാർവശം എഴുത്തു അയച്ചു.


ഇവിടേയും അവസരം നിഷേധിച്ചു കൊണ്ട്

വര്‍ഗ്ഗ വിവേചനം കാണിച്ച് വിശ്വാസികളെ കൊണ്ട് ഒന്നും അറിയാത്ത മുലകുടി കുഞ്ഞുങ്ങളെ കൊല്ലാന്‍ കല്‍പ്പിക്കുന്നത് കാണാം.


*****************************************


ആവർത്തനം - അദ്ധ്യായം 20 :16 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ """""""ശ്വാസമുള്ള ഒന്നിനെയും""""""" ജീവനോടെ വെക്കാതെ.


ഇവിടേയും അവസരം നിഷേധിച്ചു കൊണ്ട്

വര്‍ഗ്ഗ വിവേചനം കാണിച്ച് വിശ്വാസികളെ കൊണ്ട് ഒന്നും അറിയാത്ത മുലകുടി കുഞ്ഞുങ്ങളെ കൊല്ലാന്‍ കല്‍പ്പിക്കുന്നത് കാണാം.


****************************************


സങ്കീർത്തനങ്ങൾ - അദ്ധ്യായം 137 : 8 നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവൻ ഭാഗ്യവാൻ."'"""""" നിന്റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ."


ഇവിടേയും അവസരം നിഷേധിച്ചു കൊണ്ട്

വര്‍ഗ്ഗ വിവേചനം കാണിച്ച് വിശ്വാസികളെ കൊണ്ട് ഒന്നും അറിയാത്ത മുലകുടി കുഞ്ഞുങ്ങളെ കൊല്ലാന്‍ കല്‍പ്പിക്കുന്നത് കാണാം.


*****************************************


യോശുവ - അദ്ധ്യായം 10 :8 അന്നു യോശുവ മക്കേദ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു അതിനെയും അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിർമ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല; അവൻ യെരീഹോരാജാവിനോടു ചെയ്തതുപോലെ തന്നേ മക്കേദാരാജാവിനോടും ചെയ്തു. 29 യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും മക്കേദയിൽനിന്നു ലിബ്നെക്കുചെന്നു ലിബ്നെയോടു യുദ്ധംചെയ്തു. 30 യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അവിടെ ഒരുത്തനെയും ശേഷിപ്പിച്ചില്ല;


ഇവിടേയും ഒരു അവസരമോ രക്ഷപ്പെടാന്‍ കൊടുക്കാതെ കൊന്നു കളയുന്നത് കാണാം.


*****************************************


യേഹേസ്കേൽ - അദ്ധ്യായം 23 :45 എന്നാൽ നീതിമാന്മാരായ പുരുഷന്മാർ വ്യഭിചാരിണികൾക്കു തക്ക ന്യായപ്രകാരവും രക്തപാതകികൾക്കു തക്ക ന്യായപ്രകാരവും അവരെ ന്യായം വിധിക്കും; അവർ വ്യഭിചാരിണികളല്

ലോ; അവരുകട കയ്യിൽ രക്തവും ഉണ്ടു. 46 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിന്നും കവർച്ചെക്കും ഏല്പിക്കും. 47 ആ സഭ അവരെ കല്ലെറിഞ്ഞു വാൾകൊണ്ടു വെട്ടിക്കളയും; """"""'"'അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊന്നു അവരുടെ വീടുകളെ തീവെച്ചു ചുട്ടുകളയും"""""""""""""".


ഇവിടേയും അവസരം നിഷേധിച്ചു കൊണ്ട്

വര്‍ഗ്ഗ വിവേചനം കാണിച്ച് വിശ്വാസികളെ കൊണ്ട് എല്ലാവരേയും

കൊല്ലാന്‍ കല്‍പ്പിക്കുന്നത് കാണാം.


അവസാനം യേശു പറഞ്ഞു

മത്തായി - അദ്ധ്യായം 5 :17 ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. 18 സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും """ഒരുനാളും ഒഴിഞ്ഞുപോകയില്ല."""""(ever green )

യോഹന്നാൻ - അദ്ധ്യായം 7 :19 മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല

. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നതു എന്തു?


മത്തായി - അദ്ധ്യായം 10 :34 ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു


ഇവിടെ പറഞ്ഞ ബൈബിള്‍ വചനത്തിലൂടെ മുലകുടി മാറാത്ത കൊച്ചു കുഞ്ഞുങ്ങളെ കൊല്ലാനും അവര്‍ക്ക് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗ്ഗവും കൊടുക്കാതെ വായ്ത്തല കൊണ്ട് അരിഞ്ഞു തള്ളാന്‍ കല്‍പ്പിക്കുന്നതിലൂടെ

വ്യക്തം ആണ് ക്രൈസ്തവര്‍ പറയുന്ന ദൈവം ക്രൂരമാണോ സ്നേഹം ആണോ എന്ന്.


ഇത്തരത്തിലുള്ള ക്രൂരമായ കൊലപാതകത്തിനു

കല്‍പ്പന കൊടുക്കുന്നത് ത്രിയേകത്വം

ആണെന്നും അവര്‍ വാദിക്കുന്നു.


ആ ത്രിയേകത്വത്തീല്‍ യേശു ഉണ്ടെന്നും

മുലകുടി മാറാത്ത കൊച്ചു കുഞ്ഞുങ്ങളെ വരെ വാള്‍ കൊണ്ട് അറുക്കാന്‍

യേശുവും പൂര്‍ണ്ണ സമ്മതനായിരുന്നു എന്നും അതോടൊപ്പം യേശു സമാധാന പ്രിയനെന്നും പരസ്പര വിരുദ്ധമായ

അവരുടെ വിശ്വാസത്തില്‍ നിന്നും ത്രിയേകത്വം കെട്ടിച്ചമച്ച കഥ ആണെന്നതില്‍ സംശയം ഇല്ല.


എന്നിട്ടും പ്രളയവുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കുന്നു എങ്കില്‍ നിങ്ങളുടെ ആശയ ദാരിദ്രത്തില്‍ സഹതാപം മാത്രമേ ഉള്ളൂ.


fb

Getting Info...

إرسال تعليق

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.