RTF Malayalam App Update Now

കാണുന്ന അന്യ മതസ്ഥരെയൊക്കെ കൊല്ലണമെന്ന് പറഞ്ഞ് ഇസ്ലാം സമാധാനത്തിന്റെ മതമല്ലെന്നും , വാളാൽ പടുത്തുയർത്തിയ മതമാണെന്നൊക്കെയുള്ള തെറ്റായ ആരോപണങ്ങളുമായി യൂടൂബിൽ പ്രത്യക്ഷപ്പെട്ട ക്രിസ്ത്യൻ പുരോഹിതൻ ബ്രദർ അനിൽ അയ്യപ്പന്റെ വിഷലിപ്ത വാദം ഖുർ ആനിനോടുള്ള വഞ്ചനയും, മതസ്പർദ്ധയുമാണ്*

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated

 *ഇസ്ലാം സമാധാനത്തിന്റെ മതം തന്നെ / മത സ്പർദ്ധയുണ്ടാക്കുന്ന അനിൽ അയ്യപ്പന് മറുപടി*


✍🏻 സിദ്ധീഖുൽ മിസ്ബാഹ് - 19/05/20


*കാണുന്ന അന്യ മതസ്ഥരെയൊക്കെ കൊല്ലണമെന്ന് പറഞ്ഞ് ഇസ്ലാം സമാധാനത്തിന്റെ മതമല്ലെന്നും , വാളാൽ പടുത്തുയർത്തിയ മതമാണെന്നൊക്കെയുള്ള തെറ്റായ ആരോപണങ്ങളുമായി യൂടൂബിൽ പ്രത്യക്ഷപ്പെട്ട ക്രിസ്ത്യൻ പുരോഹിതൻ ബ്രദർ അനിൽ അയ്യപ്പന്റെ വിഷലിപ്ത വാദം ഖുർ ആനിനോടുള്ള വഞ്ചനയും, മതസ്പർദ്ധയുമാണ്*


ഒരമ്മ പെറ്റ മക്കളെ പോലെ ./facebash.sh ഹൈന്തവരും, ക്രിസ്ത്യാനികളും തോളോട് തോളുരുമ്മി കഴിയുന്ന ഈ കേരളത്തിൽ ഇത്തരം വർഗ്ഗീയ വിഷം കുത്തി വെക്കുന്നത് എന്തിനാണ് ? ഇവിടെ മുസ്ലിമീങ്ങൾ മറ്റുള്ള മതസ്ഥരെ കാണുമ്പോൾ കൊന്ന് കൊണ്ടിരിക്കുകയാണോ ? കേരളത്തിലുള്ള എത്രയോ അമുസ്ലിമീങ്ങൾ മുസ്ലിം രാഷ്ട്രമായ സൗദിയിലും മറ്റ് അറബ് ദേശങ്ങളിലും പരിപൂർണ്ണ സുരക്ഷിതരായി ജീവിക്കുന്നു ! ഇസ്ലാമിലെ ഭരണ കൂടമായിട്ടും അവിടെ ഈ കൊല്ലൽ ഉണ്ടായോ ? ഇത്തരം ഈ വർഗ്ഗീയവാദം സമാധാനന്തരീക്ഷത്തെ ഇല്ലായ്മ ചെയ്യുകയല്ലേ !


ലോകത്തുള്ള സകല മനുഷ്യരും ദൈവത്തിന്റെ സൃഷ്ടികളാണ്. ഒരേ സത്തയില്‍നിന്ന് രൂപംകൊണ്ടവരാണവര്‍. ഒരേ മാതാപിതാക്കളുടെ സന്തതികളാണ്. അതിനാല്‍ എല്ലാവരും തുല്യരാണ്. ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ മനുഷ്യന്‍ ആദരണീയനാണ്. ദൈവത്തിന്റെ ശ്രേഷ്ഠനായ സൃഷ്ടി എന്ന രൂപത്തിൽ വിശ്വസിക്കുന്ന ഇസ്ലാം മത വിശ്വാസിക്ക് ഒരിക്കലും മറ്റുള്ള മതസ്ഥരെ കൊല്ലാനോ തീവ്രവാദിയാകാനോ പറ്റില്ല ,


ബൈബിളിലെ പഴയ നിയമത്തിൽ യഹോവയുടെ യുദ്ധാഹ്വാനവും , പ്രവാചക പുസ്തകങ്ങളായ 2 രാജാക്കന്മാർ, ശാമുവേൽ പോലുള്ള ബൈബിൾ പുസ്തകങ്ങളിൽ പറയുന്ന ചില അക്രമ നടപടികൾ വായിക്കുന്നവരോട് ഈ ക്രിസ്ത്യൻ പുരോഹിതർക്ക് എന്ത് പറയാനുണ്ടാകും ?


വിശ്വാസി സമൂഹത്തെ സത്യ നിഷേധികൾ ജീവിക്കാൻ അനുവദിക്കാതെ നാട് കടത്തുകയും , തുടരെ തുടരെ വിശ്വാസി സമൂഹത്തിന്ന് നേരെ അക്രമങ്ങൾ അഴിച്ച് വിട്ടപ്പോഴൊക്കെ ക്ഷമിക്കാനണ് അല്ലാഹു കൽപ്പിച്ചത് ഒരുപാട് പ്രാവശ്യം ഈ രീതി തുടർന്നപ്പോൾ മാത്രമാണ് ശത്രുക്കളുമായി യുദ്ധം ചെയ്യാനുള്ള ആഹ്വാനം അല്ലാഹു ഖുർ ആനിലൂടെ നൽകുന്നത് , അത് പോലെ യുദ്ധത്തിൽ പാലിക്കേണ്ട മര്യാദകൾ അഥവാ സ്ത്രീകളെയും കുട്ടികളെയും വെറുതെ വിടുക , തുടങ്ങിയ നല്ല നിർദ്ദേശങ്ങളും അവിടത്തന്നെ നൽകുന്നുമുണ്ട് ഇതൊന്നും പറയാതെ കേവലം യുദ്ധാഹ്വാനം മാത്രം എടുത്ത് ഉദ്ധരിച്ച് തെറ്റിദ്ധരിപ്പിക്കുന്നത് എന്തൊരു വിരോധാഭാസമാണ്


പലപ്പോഴും സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി ചില ആയത്തുകൾ ദുർവ്യാഖ്യാനം നടത്തുന്നവരാണ് നിരീശ്വര വാദികളും, യുക്തി വാദികളും, ക്രിസ്തീയ പുരോഹിതരും , എന്നാൽ അവിടെയുള്ള സന്ദർഭമോ തൊട്ടടുത്ത ആയത്തിലെ വചനങ്ങളോ ഒന്നും പറയാറില്ല കാരണം ഖുർ ആൻ എന്ന ദൈവിക ഗ്രന്ഥത്തെ താറടിച്ച് കാണിക്കണം എന്നത് മാത്രമാണ് അത്തരക്കാർ ലക്ഷ്യം വെക്കുന്നത്


ഉദാഹരണം :- "It's my Order to shoot them all" (ഇതെന്റെ ഓർഡറാണ് അവരെയൊക്കെ വെടി വെച്ച് കൊല്ലുക) പ്രത്യക്ഷത്തിൽ വായിക്കുമ്പോൾ കണ്ടോ ഇതെന്തൊരു തീരുമാനമാണ് കൺമുന്നിലുള്ളവരെയൊക്കെ വെടി വെച്ച് കൊല്ലാനാണല്ലോ അയാൾ ഉത്തരവിടുന്നത് , ഹോ ! അയാളൊരു ക്രൂരൻ തന്നെ !


കണ്ടില്ലെ ഈയൊരു കുറിപ്പ് എന്നാൽ ഈ വാചകം പട്ടാള മേധാവി ശത്രുക്കളോടുള്ള യുദ്ധത്തിൽ ഏറ്റ് മുട്ടുമ്പോൾ തന്റെ അനുയായികളോട് നൽകുന്ന ഉത്തരവാണ് , കുറിപ്പിൽ ഇതും കൂടി കൊടുത്തിട്ടാണ് നൽകിയതെങ്കിൽ ആർക്കും ആ ഉത്തരവിട്ടയാളെ ക്രൂരനായി തോന്നുകയില്ല മറിച്ച് സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി കൊടുത്തതിനാൽ ആ ഉത്തരവിട്ടയാൾ സമൂഹത്തിൽ ക്രൂരനായി മാറി !


അക്രമികളെ കൈകാര്യം ചെയ്യുന്നതും പ്രതിരോധിക്കുന്നതും മാനവികതക്കെതിരാണെന്ന് ആരും പറയില്ല. രാജ്യദ്രോഹക്കുറ്റം ചെയ്യുന്നവര്‍, ഭരണഘടനാ ലംഘനം നടത്തുന്നവര്‍, രാജ്യത്തെ ജനങ്ങള്‍ക്കോ സ്വത്തിനോ സ്വസ്ഥതക്കോ ഭീഷണിയാകുന്നവര്‍ പോലുള്ള കുറ്റവാളികളെ ശിക്ഷിക്കാനുള്ള സുരക്ഷാ നിയമങ്ങള്‍ എല്ലാ രാഷ്ട്രങ്ങള്‍ക്കുമുണ്ടാകും. അതൊന്നും ആ രാഷ്ട്രങ്ങളും അവയുടെ ഭരണഘടനകളും ഉയര്‍ത്തിപ്പിടിക്കുന്ന ജനക്ഷേമ മൂല്യങ്ങള്‍ക്കു വിരുദ്ധമല്ല. മറിച്ച് അവയെല്ലാം ജന-രാഷ്ട്ര സുരക്ഷിതത്വത്തിനും ക്ഷേമത്തിനും അനിവാര്യമാണ്.


ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയാണെന്ന് പഠിപ്പിക്കുന്ന ഖുർ ആനിനെയാണ് ഇത്തരം വഞ്ചനാപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്


مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِي إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا ۚ وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِي الْأَرْضِ لَمُسْرِفُونَ

"ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും." നമ്മുടെ ദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നു. എന്നിട്ട് പിന്നെയും അവരിലേറെപേരും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്. (Sura 5 : Aya 32)


ഇങ്ങോട്ട് കൊല്ലാൻ കൈ നീട്ടിയാലും അങ്ങോട്ട് കൈ നീട്ടരുതെന്നും ഏക സത്യ ദൈവമായ അല്ലാഹുവിനെ ഭയപ്പെടണം എന്നും പഠിപ്പിക്കുന്ന ഖുർ ആൻ അന്യായമായി കൊല്ലാനുള്ള ആഹ്വാനം ചെയ്യുമോ ?


لَئِن بَسَطتَ إِلَيَّ يَدَكَ لِتَقْتُلَنِي مَا أَنَا بِبَاسِطٍ يَدِيَ إِلَيْكَ لِأَقْتُلَكَ ۖ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ

"എന്നെ കൊല്ലാന്‍ നീ എന്റെ നേരെ കൈനീട്ടിയാലും നിന്നെ കൊല്ലാന്‍ ഞാന്‍ നിന്റെ നേരെ കൈനീട്ടുകയില്ല. തീര്‍ച്ചയായും ഞാന്‍ പ്രപഞ്ചനാഥനായ അല്ലാഹുവെ ഭയപ്പെടുന്നു. (Sura 5 : Aya 28)


എന്ത് കൊണ്ടാണ് യുദ്ധമെന്ന് ഖുർ ആൻ പഠിപ്പിക്കുന്ന വചനങ്ങൾ താഴെ നൽകുന്നു (ഇത്തരം നിയമങ്ങൾ ഇന്നും പല രാജ്യങ്ങളുടെ നിയമങ്ങളാണെന്ന് ഓർക്കണം , അഥവാ ഭൂമിയിൽ കുഴപ്പവും, യുദ്ധവും സൃഷ്ടിക്കുന്നവരെ വെറുതെ വിടണമെന്ന് ഒരു ജ്യുഡീഷ്യറിയും പറയുമോ??)


തീർത്തും മർദ്ധിത സമൂഹത്തോടുള്ള ചെറുത്ത് നിൽക്കാനുള്ള അല്ലാഹുവിന്റെ കൽപ്പന


"നിങ്ങളെന്തുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല? മര്‍ദ്ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണ്: "ഞങ്ങളുടെ നാഥാ; മര്‍ദ്ദകരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍ നിന്ന് ഞങ്ങള്‍ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നിന്റെ ഭാഗത്തു നിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ." (Sura 4 : Aya 75)


أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ اللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ

യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദ്ദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ. (Sura 22 : Aya 39)


إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَن يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلَافٍ أَوْ يُنفَوْا مِنَ الْأَرْضِ ۚ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ

അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധത്തിലേര്‍പ്പെടുകയും ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വധമോ കുരിശിലേറ്റലോ കൈകാലുകള്‍ എതിര്‍ദിശകളില്‍ മുറിച്ചുകളയലോ നാടുകടത്തലോ ആണ്. അതവര്‍ക്ക് ഈ ലോകത്തുള്ള മാനക്കേട്. പരലോകത്തോ കടുത്ത ശിക്ഷയും! (Sura 5 : Aya 33)


എന്നാൽ സ്വയം തെറ്റ് മനസ്സിലാക്കി പശ്ചാത്തപിച്ചാലോ അവരെ ശിക്ഷിക്കരുതെന്നും അല്ലാഹു പഠിപ്പിക്കുന്നു (ഇത്രയും നീതിയായ ഒരു നിയമം നമ്മുടെ ജുഡീഷ്യറിയിൽ ഉണ്ടോ തെറ്റ് ചെയ്തവൻ പശ്ചാത്തപിച്ചാലും തൂക്കിലേറ്റുകയല്ലേ എന്നിട്ടും ഇതൊക്കെ ശരിയായി കാണുന്നവർ ഖുർ ആനിനെ എന്തർത്ഥത്തിൽ ആക്ഷേപിക്കും?)


إِلَّا الَّذِينَ تَابُوا مِن قَبْلِ أَن تَقْدِرُوا عَلَيْهِمْ ۖ فَاعْلَمُوا أَنَّ اللَّهَ غَفُورٌ رَّحِيمٌ

എന്നാല്‍ നിങ്ങള്‍ അവരെ പിടികൂടി നടപടിയെടുക്കാന്‍ തുടങ്ങുംമുമ്പെ അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അവര്‍ക്ക് ഈ ശിക്ഷ ബാധകമല്ല. നിങ്ങളറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്. (Sura 5 : Aya 34)


മാത്രവുമല്ല ഇസ്ലാമിലെ യുദ്ധം ഒരിക്കലും മിസ്ലിമീങ്ങളുടെ സംരക്ഷണം മാത്രമായിരുന്നോ ഒരിക്കലുമല്ല , ആ നാട്ടിലുള്ള ക്രിസ്ത്യൻ, , ജൂത ദേവാലയങ്ങൾ, അമ്പലം, മസ്ജിദുകൾ, പോലുള്ള എല്ലാ മതസ്ഥരുടെ ആരാധനാലയങ്ങളുടെയും സംരക്ഷണവും കൂടിയായിരുന്നു , മാത്രവുമല്ല അന്യായമല്ലാതെ സ്വന്തം നാടും വീടും കടത്തപ്പെട്ട് അക്രമത്തിനിരയായവർക്ക് വേണ്ടി പ്രതിരോധം സൃഷ്ടിക്കാനും യുദ്ധം ഒരു കാരണവുമായി ഇങ്ങനൊരു പ്രതിരോധം ഇല്ലായിരുന്നുവെങ്കിൽ സംഭവിക്കാവുന്ന നഷ്ടങ്ങളും അല്ലാഹു ഈ ആയത്തിലൂടെ തന്നെ പറയുന്നത് നോക്കൂ


""സ്വന്തം വീടുകളില്‍നിന്ന് അന്യായമായി ഇറക്കപ്പെട്ടവരാണവര്‍. "ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ്" എന്നു പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്ന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്‌ലിംപള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ. (Sura 22 : Aya 40)

🔽

*ഇവർ ഉന്നയിക്കുന്ന മറ്റൊരു ആരോപണമാണ് അന്യ മതസ്ഥരോട് കൂട്ട് കൂടാൻ പാടില്ലെന്ന്* ഖുർ ആൻ കൽപ്പിച്ചുവത്രേ ! അതിന് ഇവർ പറയുന്ന ആയത്ത് ഞാൻ ചുവടെ കൊടുക്കാം


//////لَّا يَتَّخِذِ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَ ۖ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ اللَّهِ فِي شَيْءٍ إِلَّا أَن تَتَّقُوا مِنْهُمْ تُقَاةً ۗ وَيُحَذِّرُكُمُ اللَّهُ نَفْسَهُ ۗ وَإِلَى اللَّهِ الْمَصِيرُ

"സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ രക്ഷാധികാരികളാക്കരുത്." (Sura 3 : Aya 28)


//////يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ

"വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൈകാര്യകര്‍ത്താക്കളാക്കരുത്. അവരന്യോന്യം കൈകാര്യകര്‍ത്താക്കളാണ്. നിങ്ങളിലാരെങ്കിലും അവരെ കൈകാര്യകര്‍ത്താക്കളാക്കുന്നുവെങ്കില്‍ അവനും അവരില്‍പെട്ടവനായിത്തീരും. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.(Sura 5 : Aya 51)"


മുകളിൽ പറഞ്ഞ ആയത്ത് കൂടാതെ 4/144 , 2/65 , 5/60, 7/166 എന്നീ അദ്ധ്യായങ്ങളിലും ഇതേ ആശയം പറയുന്നത് അദ്ദേഹം പറയുന്നുണ്ട് എന്നാൽ എന്താണ് യാഥാർത്ഥ്യം എന്ന് നോക്കാം👇🏻

ആദ്യമായി ഖുർ ആൻ ഈ പറഞ്ഞ കൂട്ട് കൂടരുത് എന്ന് പറഞ്ഞ സത്യനിഷേധികൾ ആരാണെന്നും അതിലുള്ള ആരോട് കൂട്ട് കൂടണമെന്നും നീതി പുലർത്തണമെന്നും പഠിപ്പിക്കുന്നുണ്ട് അത് ഈ അനിൽ അയ്യപ്പനോ ഖുർ ആൻ വിമർഷിക്കുന്ന ആരും തന്നെ ഉദ്ധരിക്കുകയില്ല ഉദ്ധരിച്ചാൽ ഉന്നയിക്കുന്ന വിമർശനങ്ങളുടെ കാറ്റ് പോകും അത് തന്നെ ! , അത് ഞാൻ ചുവടെ കൊടുക്കുന്നു


إِنَّمَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُم مِّن دِيَارِكُمْ وَظَاهَرُوا عَلَىٰ إِخْرَاجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُولَٰئِكَ هُمُ الظَّالِمُونَ

*"മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കാന്‍ പരസ്പരം സഹായിക്കുകയും ചെയ്തവരെ ആത്മമിത്രങ്ങളാക്കുന്നത് മാത്രമാണ് അല്ലാഹു വിലക്കിയിട്ടുള്ളത്.* അത്തരക്കാരെ ആത്മമിത്രങ്ങളാക്കുന്നവരാരോ, അവര്‍ തന്നെയാണ് അക്രമികള്‍. (Sura 60 : Aya 9)"


لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ

"മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു. (Sura 60 : Aya 8)


കണ്ടോ ! എത്ര വ്യക്തം അല്ലാഹു പറഞ്ഞ കാര്യം ഏക സത്യ ദൈവമായ അല്ലാഹുവിനെ വിശ്വസിച്ചിരുന്ന സമൂഹത്തിന്ന് അന്ന് മക്കയിലെ ബഹുദൈവാരാധകരാലും, ജൂതന്മാരാലും ധാരാളം അക്രമങ്ങളും, പീഠനങ്ങളും, എന്തിലധികം പറയണം നാട്ടിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തവരോട് കൂട്ട് കൂടാൻ പാടില്ലെന്നാണ് അല്ലെങ്കിൽ പറയൂ അക്രമകാരികളെ ആരെങ്കിലും കൂടെ കൂട്ടി നടക്കുമോ എന്നാൽ അങ്ങനെ ചെയ്യാത്ത നല്ലവരായ അവിശ്വാസികളോട് കൂട്ട് കൂടുന്നതിനോ , നീതി പുലർത്തുന്നതിനോ ഒരിക്കലും ഇസ്ലാം വിലക്കുന്നില്ല , അത് മുകളിൽ അല്ലാഹു പറഞ്ഞതിൽ നിന്നും ഏതൊരാൾക്കും മനസ്സിലാകും ! തെറ്റിദ്ധരിച്ചവർ സത്യം മനസ്സിലാക്കട്ടെ !!!!


"പിതാവ് സ്വന്തം മക്കളോട് പറയുന്ന ഒരുപദേശം :- മക്കളേ നീ നല്ലവരോട് കൂട്ട് കൂടണം ഒരിക്കലും അക്രമകാരികളും, ധിക്കാരികളുമായവരുടെ കൂടെ കൂട്ട് കൂടാൻ പാടില്ല! കാരണം നീയും അവരോടൊപ്പം അക്രമകാരിയായിപ്പോകും!"


ഈ വാക്കുകൾ ബ്രദർ അനിൽ അയ്യപ്പൻ സ്വന്തം മക്കളോട് പറയാറുണ്ടോ ? അല്ലാ നാമൊക്കെ പറയുന്നവരല്ലെ ! അതൊക്കെ വർഗീയ വത്ക്കരിച്ചെടുത്ത് സമൂഹത്തിൽ വർഗ്ഗീയ വിഷം കുത്തി വെക്കുന്ന ഈ ബ്രദർ അയ്യപ്പനെ സമൂഹം തന്നെ തിരിച്ചറിയട്ടെ !


"ഒരു നിയമ വ്യവസ്ഥ പാലിക്കപെടുന്ന നമ്മുടെ ഇന്ത്യാ രാജ്യത്ത് നമ്മുടെ കാവൽ ഭടന്മാരായ സൈന്യത്തോട് ഇന്ത്യയുടെ മുഖ്യ ഭരണാധികാരി കൽപ്പിക്കുകയാണ് , യുദ്ധം ഉണ്ടായാൽ ശത്രുക്കൾക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം , ഇങ്ങോട്ട് കടന്ന് ആക്രമിക്കാൻ നിൽക്കുന്നതിന്ന് മുമ്പ് തന്നെ അവരെ ആക്രമിച്ച് വീഴ്ത്തുക കാരണം അവർ ശത്രുക്കളാണ്" നമ്മുടെ രാജ്യത്തെ കാക്കേണ്ടവർ നിങ്ങളാണെന്ന് കൽപ്പിച്ചാൽ അത് വർഗ്ഗീയമാകുമോ ? ബ്രദർ അനിൽ അയ്യപ്പൻ ???? ഭരണാധികാരി നീതിയോടെ ഭരിക്കാൻ ചില ഉത്തരവുകൾ പറയും, അത് പോലെ ഖുർ ആനിലും യുദ്ധങ്ങൾ ഇല്ലാതിരിക്കാൻ ചില ഉടമ്പടികളും, ആ ഉടമ്പടി ലംഘിച്ച് തീർത്തും ധിക്കാരപരമായുള്ള ആക്രമണങ്ങൾ നിരന്തരമായി ഉണ്ടായപ്പോൾ അവരോട് സൃഷ്ടാവായ അല്ലാഹു നടത്തുന്ന ചില കൽപ്പനകൾ സന്ദർഭത്തിൽ നിന്നടർത്തി മാറ്റി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ദയവ് ചെയ്ത് നിർത്തണം പ്ലീസ് !!!


അവസാനമായി ഖുർ ആനിന്റെ സന്ദേശം നോക്കൂ ഏത് അവസരത്തിലും ആദ്യമായി നമ്മോടുള്ള കൽപ്പന തിന്മയെ നന്മ കൊണ്ട് നേരിടണമെന്ന ഈ ഖുർ ആനിക ശൈലി തീവ്രവാദമണോ ?


وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ۚ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ

*"നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും. (Sura 41 : Aya 34)*


*ശത്രുവിനെ പോലും നന്മയിലൂടെ നേരിട്ട് അവനെ മിത്രമാക്കാൻ ശ്രമിക്കണം എന്ന് പഠിപ്പിക്കുന്ന ഈ ദൈവിക ഗ്രന്ഥത്തെ ദയവ് ചെയ്ത് തെറ്റിദ്ധരിപ്പിക്കരുത് പ്ലീസ് !!!!*____________


*✍🏻സിദ്ധീഖുൽ മിസ്ബാഹ്*

siddeequlmisbah@gmail.com

💜_______________________💜

Getting Info...

إرسال تعليق

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.