RTF Malayalam App Update Now

ഒരാൾ സ്വയം കഴിക്കുന്ന ഭക്ഷണത്തിലോ വെള്ളത്തിലോ പോലും ഊതാൻ പാടുള്ളതല്ല.

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated
ബിരിയാണി ചെമ്പിൽ മന്ത്രിച്ചു ഊതുന്ന ഒരു പുരോഹിത വേഷധാരിയുടെ വീഡിയോ ബിജെപി സംസ്ഥാന അധ്യക്ഷനും ഹാൻസ് ചവച്ച് ശബരിമലയിൽ അടക്കം തുപ്പി നടന്നവനുമായ കെ സുരേന്ദ്രൻ വർഗീയ കമൻറുകളോടെ പോസ്റ്റ് ചെയ്യുകയും അത് പലരും സോഷ്യൽ മീഡിയയിൽ ട്രോളുകൾ ആയും മറ്റും ആഘോഷിക്കുകയും ചെയ്യുന്നത് കണ്ടു. കിട്ടിയ അവസരം മുതലാക്കാൻ ആയി സങ്കികളും ക്രിസങ്കികളും ഹലാൽ ഭക്ഷണം എന്നത് ഇത്തരത്തിൽ മുസ്ലീങ്ങൾ തുപ്പിയ ഭക്ഷണമാണ് എന്നൊക്കെ നുണകൾ പ്രചരിപ്പിക്കുന്നതും കണ്ടു. ഇത്തരത്തിൽ ഭക്ഷണത്തിൽ മന്ത്രിച്ച് ഊതലും തുപ്പുന്നതും ഒക്കെ ഇസ്ലാമികമായി വല്ല ന്യായവും ഉള്ളതാണോ എന്നതാണ് എൻറെ പോസ്റ്റിലെ ചർച്ചാവിഷയം. 

വീഡിയോ കണ്ടതിൽ നിന്ന് പുരോഹിതൻ തുപ്പുന്നത് ആയി ഒന്നും തോന്നിയില്ല മന്ത്രിച്ചൂതിയത് ആയാണ് എനിക്ക് തോന്നിയത്. എന്ത് തന്നെ ആയാലും ഇത്തരം അസംബന്ധങ്ങൾക്ക് ഇസ്ലാമിൽ യാതൊരു ന്യായവുമില്ല.  

ഒരാൾ സ്വയം കഴിക്കുന്ന ഭക്ഷണത്തിലോ വെള്ളത്തിലോ പോലും ഊതാൻ പാടുള്ളതല്ല. പ്രവാചകൻ അക്കാര്യം വ്യക്തമായി വിരോധിച്ചിട്ട് ഉള്ളതാണ്. പിന്നെയല്ലേ മറ്റുള്ളവരുടെ ഭക്ഷണത്തിൽ ഊതൽ ! സ്വഹീഹായ ഹദീസ് കാണുക. ഇമാം നവവിയുടെ റിയാദു സ്വാലിഹീനിൽ തുർമുദി റിപ്പോർട്ട് ചെയ്ത ഹദീസ് കൊടുത്തത് കാണുക

Ibn 'Abbas (May Allah be pleased with them) reported:
The Prophet (ﷺ) prohibited us from breathing into the drinking vessel or blowing in it.

[At-Tirmidhi].
وعن ابن عباس رضى الله عنهما أن النبي صلى الله عليه وسلم نهى أن يتنفس في الإناء، أو ينفخ فيه‏.‏((رواه الترمذي))
Reference  : Riyad as-Salihin 765

ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: "കുടിക്കുന്ന വെള്ളത്തിൻറെ പാത്രത്തിൽ ഊതുന്നതും അതിലേക്ക് ശ്വാസം വിടുന്നതും റസൂൽ ﷺ വിരോധിച്ചിരിക്കുന്നു. " 

നമ്മൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുകയാണെങ്കിൽ നമ്മുടെ ശ്വാസോച്ഛ്വാസം പോലും അതിലേക്ക് ആവാൻ പാടില്ല എന്നതാണ് മതനിയമം. ഭക്ഷണ മര്യാദകളുടെ കൂട്ടത്തിൽ കിതാബുകളിലെല്ലാം ഈ ഹദീസ് കാണാവുന്നതാണ്. 

 ഇമാം ഇബ്നു മാജയുടെ സുനനിൽ باب النَّفْخِ فِي الطَّعَامِ
"ഭക്ഷണത്തിൽ ഊതൽ " എന്ന ഒരു അധ്യായം തന്നെയുണ്ട്. അതിൽ കൊടുത്തിട്ടുള്ള സ്വഹീഹായ ഹദീസ് കാണുക.

It was narrated that Ibn ‘Abbas said:
“The Messenger of Allah (ﷺ) never blew onto his food or drink, and he did not breathe into the vessel.”
حَدَّثَنَا أَبُو كُرَيْبٍ، حَدَّثَنَا عَبْدُ الرَّحِيمِ بْنُ عَبْدِ الرَّحْمَنِ الْمُحَارِبِيُّ، حَدَّثَنَا شَرِيكٌ، عَنْ عَبْدِ الْكَرِيمِ، عَنْ عِكْرِمَةَ، عَنِ ابْنِ عَبَّاسٍ، قَالَ لَمْ يَكُنْ رَسُولُ اللَّهِ ـ صلى الله عليه وسلم ـ يَنْفُخُ فِي طَعَامٍ وَلاَ شَرَابٍ وَلاَ يَتَنَفَّسُ فِي الإِنَاءِ ‏"‏ ‏.‏
Grade:  Sahih (Darussalam) 
Reference  : Sunan Ibn Majah 3288

ഇബ്നു അബ്ബാസ് പറയുന്നു: "റസൂൽ ﷺ ഒരിക്കൽ പോലും ഭക്ഷണത്തിലോ വെള്ളത്തിലോ ഊതിയിരുന്നില്ല. ഭക്ഷണപാത്രത്തിലേക്ക് ശ്വാസം വിടുകയും ചെയ്തിരുന്നില്ല " . 

ഭക്ഷണത്തിൽ ഊതുക എന്നത് പ്രവാചകൻ ﷺ നിരോധിച്ചിട്ടുള്ള വെറുക്കപ്പെട്ട കാര്യമാണ് എന്ന് ഇസ്ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്നു. ഭക്ഷണത്തിൽ ഊതുകയോ ശ്വാസം വിടുകയോ ചെയ്യരുത് എന്നതാണ് ഇസ്ലാമിക അധ്യാപനം. സ്വന്തം കഴിക്കുന്ന ഭക്ഷണത്തിൽ പോലും ചെയ്യാൻ പാടുള്ളതല്ല. അപ്പോൾ പിന്നെ  മറ്റുള്ളവരുടെ ഭക്ഷണത്തിന്റെ കാര്യം പറയേണ്ടല്ലോ. ഭക്ഷണ മര്യാദയുടെ പൊതുനിയമം ഇതാണ് - ഭക്ഷണത്തിൽ ഊതാനോ ശ്വാസം വിടാനോ പാടുള്ളതല്ല.

എന്നാൽ ഈ പൊതു നിയമത്തിന് അപവാദമായ ഒരു സംഭവം ചരിത്രത്തിൽ ഉണ്ട് . ചുരുക്കിപ്പറയാം; അഹ്സാബ് യുദ്ധവേളയിൽ ജാബിർ ബിൻ അബ്ദുല്ല (റ) തൻറെ വീട്ടിലുള്ള നാമമാത്രമായ ഭക്ഷണം കഴിക്കാൻ കൊടും പട്ടിണിയിലായിരുന്ന മുഹമ്മദ് നബിﷺയെ വീട്ടിലേക്ക് ക്ഷണിച്ചു. രണ്ടോ മൂന്നോ പേർക്ക് മാത്രം കഴിക്കാവുന്ന ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ മുഹമ്മദ് നബി ﷺ അവിടെ അന്ന് യുദ്ധമുഖത്ത് കിടങ്ങ് കുഴിച്ചു കൊണ്ടിരിക്കുകയായിരുന്ന മുസ്ലിം സൈന്യത്തിലെ ആളുകളെ മുഴുവൻ ഭക്ഷണം കഴിക്കാനായി ജാബിറിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. പ്രവാചകൻ ഭക്ഷണ പാത്രത്തിന്റെ അടപ്പു തുറന്ന് പ്രാർത്ഥിക്കുകയും അതിലേക്ക് തൻറെ അല്പം ഉമിനീർ ആക്കുകയും ആ ഭക്ഷണം അവിടെ ഉണ്ടായിരുന്ന മുഴുവൻ മുസ്ലീങ്ങൾക്കും മതിവരുവോളം ഭക്ഷിക്കുവാൻ ആയി വിളമ്പി കൊടുക്കുകയും ചെയ്തു. മുഴുവൻ ആളുകൾ കഴിച്ചിട്ടും ബാക്കി ഭക്ഷണം ഉണ്ടായിരുന്നു. അത് പട്ടിണികിടക്കുന്ന മറ്റുള്ളവർക്ക് നൽകുവാനായി പ്രവാചകൻ കല്പിക്കുകയും ചെയ്തു. 

ഈ ചരിത്രസംഭവം ഭക്ഷണത്തിൽ തുപ്പാനുള്ള തെളിവല്ല. ഇത് പ്രവാചകനു മാത്രം പ്രത്യേകമായി ഉള്ള കാര്യമാണ്. മുഅ്ജിസത്ത് എന്നറിയപ്പെടുന്നു. പ്രവാചകന്മാരിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്ന അത്ഭുത പ്രവർത്തികൾ ആണ് ഇത്. മുഹമ്മദ് നബി ചന്ദ്രൻ പിളർത്തിയത് , മോശ വടികൊണ്ടടിച്ചപ്പോൾ കടൽ പിളർന്നത് , യേശു മരിച്ചവരെ ജീവിപ്പിച്ചത് എന്നതൊക്കെ ഇത്തരത്തിൽ ദൈവികമായ അത്ഭുത പ്രവർത്തികൾ അഥവാ മുഅ്ജിസത്ത് ആണ്, അല്ലാതെ പൊതുനിയമം അല്ല.

 പ്രവാചകൻറെ ഈ അത്ഭുത പ്രവർത്തി നേരിട്ട് കണ്ട് അനുഭവിച്ച സഹാബികൾ ഇത്തരത്തിൽ ഭക്ഷണത്തിൽ തുപ്പാമെന്നോ ഊതാമെന്നോ ഒന്നും മനസ്സിലാക്കിയിട്ടില്ല. അത് പ്രവാചകനിലൂടെ അള്ളാഹു ആ സന്ദർഭത്തിൽ നടപ്പിൽ വരുത്തിയ ഒരു മുഅ്ജിസത്ത് മാത്രമായാണ് സഹാബികൾ ഇക്കാര്യം മനസ്സിലാക്കിയത്. ഇബ്നുഅബ്ബാസ് നിവേദനം ചെയ്ത ഹദീസ് മുകളിൽ  കണ്ടല്ലോ. പ്രവാചകൻ ഒരിക്കലും ഭക്ഷണത്തില് ഊതിയിരുന്നില്ല എന്ന ഇബ്നു അബ്ബാസിന്റെ പ്രസ്താവനയിൽ നിന്നും ജാബിറിന്റെ വീട്ടിൽ നടന്ന സംഭവം ഒരു പ്രത്യേക ഇൻസിഡന്റ് മാത്രമാണ് എന്ന കാര്യം വ്യക്തമാണ്. 

വീഡിയോയിൽ കണ്ട പുരോഹിതൻ ആരാണ് എന്ന് എനിക്കറിയില്ല. ഏതോ കൾട്ട് തരീഖത്ത് ശൈഖ് ആണ് എന്ന് തോന്നുന്നു. ഇത്തരം മത വ്യാപാരികൾ ചെയ്യുന്നത് ഇസ്ലാമിൻറെ ലേബലിൽ വകയിരുത്തേണ്ടതുമില്ല.  മുസ്ലിങ്ങളാരും സാധാരണ ഭക്ഷണം ഉണ്ടാക്കുമ്പോൾ ഇത്തരത്തിൽ പ്രവാചകൻ നിരോധിച്ച കാര്യം ചെയ്യാറില്ല. അയാൾ ചെയ്ത കാര്യത്തിന് മതപരമായി ന്യായവുമില്ല.
✍️Jauzal cp✍️


Getting Info...

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.