മാതാപിതാക്കൾ വിദ്യാർത്ഥികളെ വിദ്യാലയങ്ങളിലേക്ക് പറഞ്ഞു വിടുന്നത് വലിയ പ്രതീക്ഷയോടെയാണ്. ധാർമികതയിലും കുടുംബ ബന്ധങ്ങളിലും വിശ്വസിക്കുന്ന അതിന് വലിയ പ്രാധാന്യമുള്ള കേരളത്തിലാണ് പുരോഗമനത്തിന്റെ പേരിൽ ഇത്തരം പശ്ചാത്യ ജീവിത സംസ്ക്കാരം കൊണ്ട് വരുന്നത്.
ഇത് കൊണ്ട് വലിയ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാൻ പോകുന്നത്. ഇത്തരം ലൈംഗിക ആരാചകത്വം നിലനിൽക്കുന്ന പശ്ചാത്യ രാജ്യങ്ങളിൽ ഇന്ന് കൂടുതലും കുടുംബ ജീവിതം തകർന്ന നിലയിലാണ്.പലരും ഡിപ്രഷനും മറ്റ് മനോരോഗങ്ങൾക്കും അടിമപ്പെട്ട് ആത്മഹത്യാ പ്രവണതകളിൽ നിന്നും രക്ഷനേടാൻ ആന്റി-ഡിപ്രസന്റ് പോലുള്ള മാരക മരുന്നുകൾ ഉപയോഗിച്ച് കഴിയുന്നു.പൊതുവെ സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന രാജ്യങ്ങളായത് കൊണ്ട് അവർക്ക് ഉന്നത ചികിത്സയും സൗകര്യങ്ങളും ഉണ്ടെന്നുള്ള കാര്യം കൂടി കണക്കിലെടുക്കുക.പുരോഗമനത്തിന്റെ പിറകെ പോയി കുടുംബ ജീവിതമില്ലാത്ത സ്ത്രീകൾ പ്രസവിക്കാൻ ആഗ്രഹിക്കാത്ത പ്രത്യുല്പാധനം തീരെ കുറഞ്ഞ ഇത്തരം രാജ്യങ്ങളിൽ മനുഷ്യ വിഭവ സമ്പത് കുറയുന്നത് കൊണ്ട് ഭരണകൂടം എല്ലാ വര്ഷങ്ങളിലും അഭയാർത്തികളെ സ്വീകരിക്കുന്നു.കേരളം ഇതേ അവസ്ഥയിലേക്ക് പോകുന്ന സാഹചര്യം ഒന്ന് ഓർത്തു നോക്കിയേ.... ഇനി മുതൽ കലാലയങ്ങളിൽ മക്കളെ അയക്കുന്ന മാതാപിതാക്കൾ തീർച്ചയായും ഭയക്കണം.അവരെ ശ്രദ്ദിക്കുക. ഇല്ലെങ്കിൽ നാളെ പേരമക്കളെ കാണാനുള്ള ഭാഗ്യം ഉണ്ടാവില്ല. മതവിശ്വാസികളായ മതാ പിതാക്കൾ പ്രത്യേകം സൂക്ഷിക്കുക.ഇതിൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നവർ മുന്നോട്ട് വരിക.
പുരോഗമനത്തിന്റെ മറവിൽ കുടുംബം തകർക്കുന്ന സഖാക്കന്മാർ
Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated
Getting Info...