RTF Malayalam App Update Now

*സ്ത്രീകൾ : ഇസ്ലാമിലും - നിരീശ്വര വിശ്വാസത്തിലും.*

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated

നമുക്കറിയാം , ശരീഅത്ത് വ്യാപനത്തില്‍ മഹതിമാരായ ആഇശ,ഹഫ്സ, ഉമ്മുഹബീബ, മയ്മൂന, ഉമ്മുസലമ (റ) എന്നീ പ്രവാചക പത്നിമാരുടെ പങ്ക് നിസ്തൂലവും അവിതര്‍ക്കിതവുമാണ്.  മഹതി ആഇശ (റ) നിവേദനം ചയ്ത ഹദീസുകളും അവയ്ക്കു നല്‍കിയ വിശദീകരണങ്ങളുമില്ലാതെ ശരീഅത്ത് പൂര്‍ണ്ണമാകില്ലെന്നുതന്നെ പറയാം.

ഇങ്ങനെ ,
ആയിഷ ബിൻത് അബുബക്കർ(رضی اللہ عنھا), അംറ ബിൻത് അബ്ദുൽ റഹ്മാൻ(رضی اللہ عنھا)
ഫാത്തിമ ബിൻത് അൽ മുൻദിർ(رضی اللہ عنھا) തുടങ്ങിയ മഹാമഹതികളാണ് പുരുഷന്മാർക്ക് പോലും മതം മനസ്സിലാക്കാൻ വലിയ പങ്കുവഹിച്ചതെന്നറിയുക. 

ഈ മഹതികളെയൊക്കെ  തുടർന്ന് വന്ന
ഹദീസ് നിവേദകരും ശൈഖമാരുമായ എഴുന്നൂറിലധികം പ്രസിദ്ധ വനിതകളില്‍ ഒരാള്‍പോലും വ്യാജത്വമാരോപിക്കപ്പെട്ട് ഒഴിവാക്കപ്പെട്ടിട്ടില്ല എന്നത് ഇസ്ലാമിക ശരീഅത്തിനെ സ്ത്രീ രത്നങ്ങളാൽ കൂടുതൽ തിളക്കമുള്ളതാക്കുന്നു.

ഈജിപ്തിലും ഡമസ്‌കസിലും ഹദീസ് ലക്ചറുകള്‍ നടത്തിയിരുന്ന സിത്തുല്‍ വുസറായെ (റ) 'കാലഘട്ടത്തിലെ മുസ്നിദ' എന്നു പേരു നല്‍കിയാണ് ഹദീസ് ശാസ്ത്രം ആദരിച്ചത്.

ഡമസ്‌കസിന്റെ ചരിത്രകാരനായ ഇബ്‌നുഅസാകിര്‍ (റ) , ഇമാം മാലികിന്റെ സുപ്രസിദ്ധ 'മുവത്വ'യുടെ ഇജാസത്ത് നേടുന്നത് സൈനബ് ബിന്‍ത് അബ്ദുറഹ്മാന്‍ (റ)  എന്ന ഹദീസ് പണ്ഡിതയില്‍ നിന്നായിരുന്നുവല്ലോ. ശാഫിഈ മദ്ഹബിലെ വിശ്രുതനായ ജലാലുദ്ദീന്‍ സുയുഥി (റ) ഇമാം ശാഫിഈ (റ)യുടെ   ശരീഅത്ത് നിയമ തത്വപുസ്തകമായ 'രിസാല' പഠിച്ചത് ഹജര്‍ ബിന്‍ത് മുഹമ്മദ് (റ) എന്ന പ്രസിദ്ധ കര്‍മശാസ്ത്രവിശാരദയില്‍ നിന്നാണെന്നോര്‍ക്കുക. ഒമ്പതാം നൂറ്റാണ്ടിലെ പ്രസിദ്ധ മുഹദ്ദിസ് അഫീഫുദ്ദീന്‍ ജുനൈദ്, ദാരിമിയുടെ സുനനു പഠിക്കുന്നത് ഫാഥിമ ബിന്‍ത് അഹ്മദ്ബ്‌നു ഖാസിമില്‍നിന്ന്! (റ). ഇബ്‌നു ഖല്ലിക്കാന്റെ ഗുരുനാഥരില്‍ പ്രമുഖയാണല്ലോ, സൈനബ് ബിന്‍ത് അശ്ശുഅരി (റ)  (524-615/129-1218). 
വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍ നിപുണയായിരുന്ന സിറിയയിലെ 'കാലഘട്ടത്തലെ മുഹദ്ദിസ്' എന്നറിയപ്പെട്ട കരീമയെ (റ) (641/1218) ആര്‍ക്കു വിസ്മരിക്കാനാകും?

ഇങ്ങനെ വിവിധ മേഖലകളിലായ് ഇസ്ലാമിൻ്റെ ജൈത്രയാത്രയിൽ പങ്ക് വഹിച്ച എത്രയെത്ര മഹിളാരത്നങ്ങൾ!

# എന്നാൽ നവനാസ്തികതയുടെ അവസ്ഥ എന്താണ് ?

നോക്കൂ , ആധുനിക ലിബറലിസത്തിന്റെ(Modern Liberalism) ഉപജ്ഞാതാക്കളിൽ സ്ത്രീകളുടെ പേരുകൾ പോലും കാണുവാൻ  സാധിക്കുന്നില്ല എന്നതാണ് വസ്തുത. ആധുനിക ലിബറലിസത്തിന്റെ പിതാവെന്നറിയപ്പെടുന്ന John Locke-ഇൽ തുടങ്ങി 19-ആം നൂറ്റാണ്ടിലെ libertarian (സ്വാതന്ത്രവാദി) ആയ John Stuart Mill മുതൽ Thomas Hobbes, Montesquieu, Jean-Jacques Rousseau, Friedrich Nietzsche, James Madison, Jacques Derrida എന്നുവേണ്ട, എന്തിനു.. നവനാസ്ഥികരായ(Neo-Atheists ) Richard Dawkins, Christopher Hitchens, Daniel Dennett, Sam Harris വരെയുള്ളവരെല്ലാം പ്രബലമായും സുശക്തമായും പുരുഷന്മാർ തന്നെയാണ്. അതായത് വെളുത്തവർഗക്കാരായ പുരുഷന്മാരുടെ രുചിക്കനുസരിച്ചു എഴുതിവെച്ചിരിക്കുന്നത് തന്നെയാണ് ആധുനിക ലിബറലിസം. ഫിലോസോഫിക്കൽ ഡാർവിനിസവും, ആധുനിക ലിബറലിസവും ഒന്നിക്കുമ്പോൾ വൈരുധ്യങ്ങളുടെ കലവറയും, സ്ത്രീവിരുദ്ധതയുടെ ചീട്ടുകൊട്ടാരവുമായി അത് മാറും.

നാസ്തികത അന്തർലീനമായി സ്ത്രീവിരുദ്ധം തന്നെയാണ്. ലേശം 'സ്വാതന്ത്ര്യം' എടുക്കട്ടേ എന്ന് ചോദിച്ചുകൊണ്ട് മതവിശ്വാസികളായ സ്ത്രീകളുടെ പിന്നാലെ പോകുന്നതിനു മുൻപ്, സ്വമേധയാ തങ്ങളുടെ അടിത്തറ എത്രത്തോളം ബലമുള്ളതാണ് എന്ന ആത്മപരിശോധനക്ക് നാസ്തികർ തയ്യാറാവുന്നത് നല്ലതായിരിക്കും.

നവനാസ്തികത എത്രത്തോളം പുരുഷാധിപത്യപരവും , അതിൻ്റെ കണ്ണിൽ സ്ത്രീ എന്നത് ഒരു ഉപഭോഗ വസ്തുവും മാത്രമാണെന്നത് താഴെ കൊടുക്കുന്ന സംഭവം നിങ്ങൾക്ക് വ്യക്തമാക്കിത്തരും.

സംഭവമിങ്ങനെ : അമേരിക്കൻ ബ്ലോഗറും നിരീശ്വരവാദിയുമായ Rebecca Watson, ജൂൺ 2011-ഇൽ നടന്ന World Atheist Convention-ഇൽ റിച്ചാർഡ് ഡോക്കിൻസിനെ വേദിയിലിരുത്തിക്കൊണ്ട്, അവരും ഡോക്കിൻസും ഉൾപ്പെടുന്ന നിരീശ്വരവാദ പ്രസ്ഥാനത്തിൽ നിന്നും താൻ നേരിട്ട ഒരു അനുഭവം പങ്കുവെക്കുകയുണ്ടായി. റിച്ചാർഡ് ഡോക്കിൻസിന്റെ പ്രസംഗം കേൾക്കുവാൻ വന്ന ഒരാൾ, റെബേക്കയെ പിന്തുടരുകയും, ലിഫ്റ്റിൽ കയറിയതിനു ശേഷം അദ്ദേഹം ചുവിങ് ഗം ചവച്ചുകൊണ്ടു വളരെ അടുത്തുവന്നിട്ട്, “എനിക്കല്പം സംസാരിക്കാനുണ്ട്, എന്റെ ഹോട്ടൽ മുറിയിലേക്ക് വരാമോ” എന്ന് ചോദിക്കുകയും ചെയ്തു. അവർ ഇത്തരത്തിലുള്ള ഒരു അനുഭവം അവതരിപ്പിച്ചപ്പോൾ, ഡോക്കിൻസ് അയാളെ ന്യായീകരിക്കുകമാത്രമല്ല, ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾക്കല്ല നമ്മൾ പ്രാധാന്യം കൊടുക്കേണ്ടതെന്നും, മതവിശ്വാസികളായ സ്ത്രീകൾ നേരിടുന്ന 'അടിച്ചമർത്തലുകളെക്കുറിച്ചുമാണ് ' സംസാരിക്കേണ്ടതെന്നുമാണ് പറഞ്ഞത്. 

ഇത് കേട്ടതും രോക്ഷാകുലയായ റെബേക്ക, ഇനി ഒരിക്കലും ഡോക്കിൻസിന്റെ ഒരു പുസ്തകവും സമ്മാനമായി ആരെങ്കിലും നൽകിയാൽ പോലും വാങ്ങില്ലായെന്നും, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാൻ ആരെയും പ്രോത്സാഹിപ്പിക്കുകയില്ലയെന്നും പറയുകയുണ്ടായി. ഇതേതുടർന്ന് ഡോക്കിൻസിന്റെ 'അന്ധഭക്തന്മാർ' ഇവരെ സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യ ചെയ്യുകയും വലിയ രീതിയിൽ ഒരു Cyber Lynching-ഇനും ഇരയാക്കി. ഇതെല്ലാം കാരണം 2014-ഇൽ 'End Violence Against Women Organization' എന്ന കൂട്ടായ്മ ഡോക്കിൻസിനെ ലോകത്തെ ഏറ്റവും സ്ത്രീവിരുദ്ധരായ ആളുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തിന് അർഹനാക്കി!

നോക്കൂ ,
നിരീശ്വരവാദ പ്രസ്ഥാനങ്ങൾ Boy’s clubs ആണ്, അത് ജനിതകമായി അങ്ങനെതന്നെ സംഭവിക്കും എന്നാണു ക്രിസ്റ്റഫർ ഹിച്ചൻസ് പറഞ്ഞത്. 

അമേരിക്കൻ എഴുത്തുകാരിയും കവയിത്രിയുമായ Katha Pollitt ഇതിനെ വിമർശിച്ചുകൊണ്ട് പറയുന്നത് ഏറെ പ്രസക്തമാണ്..
“സ്ത്രീകൾ എന്തിനാണ് സ്ത്രീവിരുദ്ധർ നയിക്കുന്നതും ട്രോളുകൾ നിറഞ്ഞതുമായ ഒരു പ്രസ്ഥാനത്തിൽ ചേരുന്നത്?” ലിബറൽ സ്ത്രീവിരുദ്ധതയുടെ മറ്റ് രൂപങ്ങളെപ്പോലെ, നിരീശ്വരവാദം ഒരുതരം സാമൂഹിക ഡാർവിനിസത്തിൽ(Social Darwinism) ഏർപ്പെടുന്നു. അത് സ്ത്രീകളായതുകൊണ്ട് മാത്രം അവരെ വസ്തുവൽക്കരിക്കുന്നു(Objectification). 
ഈ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്ത്രീവിരുദ്ധത മതത്തിൽ അധിഷ്ഠിതമല്ല, മറിച്ച് ജീവശാസ്ത്രത്തിലാണ്. മതത്തിന്റെ ചങ്ങലകളിൽ നിന്ന് ആളുകളെ മോചിപ്പിക്കുന്നതിനെക്കുറിച്ചാണെന്ന് അവർ അവകാശപ്പെടുന്നു. എന്നാൽ പ്രസ്ഥാനത്തിലേക്ക് സ്ത്രീവിരുദ്ധത ഇറക്കുമതി ചെയ്യുന്നതിൽ, അവർ മുൻപന്തിയിലാണ്."

അതായത് നാസ്തികരുടെ 'പഞ്ചാര സ്ത്രീ സ്വാതന്ത്ര്യം/ ശാക്തീകരണം /പുരോഗമനം ' തുടങ്ങിയ  മുദ്രാവാക്യങ്ങൾ  എന്തിനുദ്ദേശിച്ചുള്ളതാണെന്ന് ഫെമിനിസ്റ്റുകൾ പോലും മനസ്സിലാക്കി തുറന്ന് കാട്ടാൻ തുടങ്ങിയിരിക്കുന്നു.

ഫെമിനിസ്റ്റ് Dr. Marcie പോലുള്ളവർ നവനാസ്തികതയിൽ അടങ്ങിയ Sexism സ്ഥിരീകരിച്ച് പറഞ്ഞ് കഴിഞ്ഞിട്ടുണ്ട്.

ഇവരെ പോലുള്ളവർ നവനാസ്തികരുടെ  സ്ത്രീ സങ്കൽപ്പങ്ങളെ തിരിച്ചറിഞ്ഞ് തുടങ്ങി എന്നുള്ളത് ശുഭ ലക്ഷണമാണ്. 
നമ്മുടെ നാട്ടിലെ സ്ത്രീകളും നാസ്തികരുടെ 
പട്ടിൽ പൊതിഞ്ഞ വാദങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തുന്ന സ്ത്രീ വിരുദ്ധതയും / ആശകളേയും തിരിച്ചറിയേണ്ടതുണ്ട്. 
ഒപ്പം നിങ്ങൾക്കെന്ത് അർഹതയും , അവകാശവുമാണ് സ്ത്രീ പുരോഗതിയെ കുറിച്ച് സംസാരിക്കാൻ എന്ന് തിരിച്ച് അങ്ങോട്ട് ചോദിക്കാൻ പഠിക്കുകയും വേണം.

നവനാസ്തികതയുടെ കാര്യം ഇങ്ങനെയായിരിക്കേ നിങ്ങൾ ഇസ്ലാമിക ഹിസ്റ്ററിയിലേക്ക് നോക്കൂ .. അവിടെ ധാരാളം തിളങ്ങുന്ന വനിതാ നക്ഷത്രങ്ങളെ നിങ്ങൾക്ക് കാണാം. പെണ്ണിന് ജീവിക്കാനുള്ള അവകാശം തൊട്ട് പ്രകൃതിപരമായ എല്ലാ അവകാശങ്ങളും ഉറപ്പാക്കിയ  ഇസ്ലാമിക വ്യവസ്ഥിതിയെ കുറിച്ച് നിങ്ങൾ നിഷ്പക്ഷമായ് ചുറ്റും വിതറപ്പെട്ട സ്റ്റീരിയോ ടൈപ്പ് ചിന്താകതിയിൽ നിന്ന് കുതറി മാറി അക്കാഡമിക് സത്യസന്ധത പുലർത്തി സ്വയം പഠിച്ച് നോക്കൂ. നിങ്ങൾ അത്ഭുതപ്പെടും.
കാരണം academic understandingഉം 
ചില അജണ്ടകൾ വച്ച് പ്രവർത്തിക്കുന്ന മീഡിയകളും , ട്രോളുകളും , സിനിമകളും , വ്യക്തികളും , കഥകളും വഴിയുമൊക്കെ നമ്മുടെ ചുറ്റിലും രൂപപ്പെട്ട Public Understanding ഉം തമ്മിൽ അജഗജാന്തരം വ്യാത്യാസമുണ്ടാവും. അത് കൊണ്ട് വിഷയങ്ങളിൽ എപ്പോഴും Academic ആവാൻ ശ്രദ്ധിക്കുക , എല്ലാ ഭാവുകങ്ങളും.

( Kadappad )
Getting Info...

إرسال تعليق

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.