RTF Malayalam App Update Now

ആരാണ് മഹതി ആയിഷ (റ) ???

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated


BBC History Magazine ന്റെ
100 Women Who Changed the World എന്ന അവർ തെരെഞ്ഞെടുത്ത ലിസ്റ്റിൽ ഉൾപ്പെട്ടിവരിൽ ഒരാളാണ് മഹതി ആയിഷ (റ). പാശ്ചാത്യ ലോക വീക്ഷണത്തിന്റെ ആളുകൾക്ക്‌ പോലും മഹാ മഹതി ആയിഷയെ (റ) മാറ്റി നിർത്തിക്കൊണ്ടൊരു സ്ത്രീകളുടെ ചരിത്രം പറയാൻ കഴിയില്ല എന്നർത്ഥം. തിരുനബിയുടെ (സ) ഇണയായി മാറിയത് കൊണ്ട് മാത്രം 
മഹതി ആയിഷ (റ) എത്തിച്ചേർന്ന ഔന്നത്യമാണിത്.

വിവരമില്ല എന്ന വിവരം പോലുമില്ലാതെ  ഡയലോഗടിച്ച് നടക്കുന്ന സോഷ്യൽ മീഡിയ കൃമി കീടങ്ങൾക്ക്‌  ഇതൊക്കെ അറിയുമോ ?? എവടെ...🤭😆

നിങ്ങൾ വിചാരിക്കുന്ന പോലെയുള്ള ചാച്ചാ-പീച്ചി പെണ്കുട്ടിയല്ല മഹതി ആയിഷ (റ). അതറിയണമെങ്കിൽ
മഹതി ആയിഷയെ (റ) കുറിച്ച് നിങ്ങൾ 
ഒരു ചരിത്ര വായന നടത്തണം.

♦️1) ആയിഷ (റ) അതിബുദ്ധിമതിയായിരുന്നു.

തിരുനബിയോടുള്ള മഹതിയുടെ (റ) വിവേകം നിറഞ്ഞ ചോദ്യങ്ങളും , 
അങ്ങനെ നബി ശിഷ്യയായി ജീവിച്ച് പഠിച്ച് പണ്ഡിതയായി മാറി പിൽക്കാലത്ത് സഹാബക്കൾക്കൊക്കെ അങ്ങോട്ട്‌ പല വിഷയങ്ങളും ഉത്തരമായി പറഞ്ഞു കൊടുക്കുമ്പോഴും , അതുപോലെ ഗണിതം കടന്ന് വരുന്ന അനന്തരാവകാശ സ്വത്ത്‌ വിഭജനം പോലെയുള്ള ഫിഖ്ഹ് നിയമങ്ങളിലുള്ള പ്രാവീണ്യവും , 
കൂടാതെ മറ്റ് പലതരം വൈജ്ഞാനിക മേഖലകളിലായി പരന്ന് കിടക്കുന്ന  
മികവുമെല്ലാം - മഹതി ആയിഷയുടെ (റ)
ഉയർന്ന ബൗദ്ധിക നിലവാരത്തെയാണ് കാണിക്കുന്നത്.

♦️2) ആയിഷ (റ) ശക്തയായ സ്ത്രീ രത്-നമായിരുന്നു.

*മഹതിക്കെതിരെയുള്ള അപവാദ പ്രചാരണമുണ്ടായപ്പോൾ അവരുടെ സഹന ശേഷി നാം കാണുന്നു.(ഇന്നത്തെ ലിബറലിസമൊക്കെ തലക്ക് പിടിച്ച ചാച്ചാ-പീച്ചി പെണ്ണാണെങ്കിൽ  ഇത്തരം ദുരവസ്ഥയിൽ പോയി ആത്‍മഹത്യ ചെയ്തിട്ടുണ്ടാവും.)

*പ്രവാചക വിയോഗത്തിന് ശേഷം 
ഇസ്ലാമിക ലോകത്ത് കലുഷിതമായ രാഷ്ട്രീയ പ്രശ്നമുണ്ടായപ്പോൾ ജനങ്ങൾ മഹതി ആയിഷയെ (റ) സമീപിച്ച് സ്ഥിതിഗതികൾ  വിവരിക്കുകയും അങ്ങയുടെ (റ) സാന്നിധ്യം ഉണ്ടായാൽ വലിയൊരു ഫിത്ന  ഒഴിവായി കിട്ടും എന്ന് അവരെ ധരിപ്പിക്കുകയും ചെയ്യുന്നത്‌ കാണാം.ഇത് തന്നെ മഹതി ആയിഷക്ക്‌ (റ) ആ സമൂഹത്തിൽ ഉള്ള ഉന്നതമായ സ്ഥാനത്തെയും , കഴിവിനെയും കുറിക്കുന്നു.  പിന്നീട് ദൗർഭാഗ്യവശാൽ 
ആ പ്രശ്നങ്ങൾ ഒരു യുദ്ധമായി മാറിയപ്പോൾ മഹതി ആയിഷക്ക്‌ (റ)  സൈനിക നേതൃ പദവിയിൽ വരെ ഇടപടേണ്ടി വന്നു.ജമൽ യുദ്ധ സന്ദർഭമായിരുന്നു അത്‌.

അറിയുക ,

ചരിത്രം കണ്ട എക്കാലത്തേയും തിളങ്ങുന്ന  മഹിളാ നക്ഷത്രമാണ് മഹാ മഹതി 
ആയിഷ (റ).

♦️ഉർവത്തിബ്നു സുബൈർ (റ) പറഞ്ഞു:

 "അല്ലാഹുവിന്റെ ദൂതരുടെ(സ) ഹദീസുകളെ സംബന്ധിച്ചും, 
ജാഹിലി നാട്ടു വൃത്താന്തങ്ങൾ, കവിതകൾ, അനന്തരാവകാശ നിയമങ്ങൾ, വൈദ്യം തുടങ്ങിയ എന്തിനെ പറ്റിയും ആഇശയേക്കാൾ അറിവുള്ള ആരുടെയും സദസ്സിൽ ഞാൻ പങ്കെടുത്തിട്ടില്ല."

(മുസ്നദു അഹ്മദ്: 23859, ഇംതാഉൽ അസ്മാഅ്: 8:34, അശ്ശരീഅ: ആജുരി: 1899)

ആയിഷാ (റ) - ഇസ്ലാമിക ലോകം കണ്ട ഏറ്റവും വലിയ പണ്ഡിതയാണ് , അധ്യാപികയാണ് , വാഗ്-മിയാണ് , 
വൈദ്യയാണ് , കവയിത്രിയാണ് ,
ചരിത്രകാരിയാണ് , വംശാവലി ജ്ഞാനിയാണ് , സാമൂഹ്യ പരിഷ്കർത്താവാണ് , 
ജീവകാരുണ്യ പ്രവർത്തകയാണ്.

മഹതിയെ കുറിച്ച് ഇന്നത്തെ കാലഘട്ടത്തിലെ പുതിയ ലോക ഭാഷയിൽ പറഞ്ഞാൽ Scholar , Stateswomen , Judge , Lecturer , Orator , Doctor , Poet , Historian , Genealogist, Social Reformer , Charity Worker - ഇതെല്ലാമാണ് സയ്യിദ ആയിഷ സിദ്ധീഖ(റ) എന്ന് ചുരുക്കത്തിൽ പറയാം. ഇസ്ലാമിന്റെ ചട്ടക്കൂട് കൃത്യമായി പാലിച്ച് കൊണ്ടാണ് മഹതി ഈ മേഖലകളിലെല്ലാം തിളങ്ങിയത്.

( ആയിഷയെ (റ) പോലുള്ള ഇസ്ലാമിലെ മഹതികളെ ചൂണ്ടിക്കാട്ടി കൊണ്ട് 
അധോഗമനത്തിലേക്കുള്ള പുരോഗമന രോഗം ബാധിച്ച മുസ്ലിം പേരുള്ള ചില സ്ത്രീകൾ ആക്ടിവിസത്തിന് ഇറങ്ങാറുണ്ട്. 
തുറന്ന് പറയട്ടെ അവരുടെ പ്രവർത്തനങ്ങൾക്ക്‌ മഹതി ആയിഷയുമായി (റ) ഒരു ബന്ധവുമില്ല.കാര്യങ്ങൾ 
തെറ്റായി മനസ്സിലാക്കാതിരിക്കാൻ
സാന്ദർഭികമായി സൂചിപ്പിച്ചു എന്ന് മാത്രം. )

ഇതിനെല്ലാം പുറമേ പ്രവാചക പത്നി എന്ന നിലയിൽ അന്ത്യനാൾ വരെയുള്ള കോടാനുകോടി വിശ്വാസികളുടെ മാതാവ് എന്ന ബഹുമതി സ്ഥാനത്ത് ഇരിക്കുന്ന മഹതിയാണവർ. അവരുടെ പേര് കേൾക്കുന്ന മാത്രയിൽ വിശ്വാസികളുടെ നാവിൽ റളിയല്ലാഹു അൻഹ എന്ന സ്നേഹ  വാക്യം ഉയരും.

🔰നോക്കൂ ,
പ്രവാചകന്റെ (സ) ഇണയായി തീർന്നത് കൊണ്ട് മാത്രം മഹതി ആയിഷ (റ) എത്തിച്ചേർന്ന ഔന്നത്യമാണിത്.
ഇതാണ് യഥാർത്ഥ സ്ത്രീ ശാക്തീകരണം.

ഹാഫിള് , മുഫസ്സിർ , മുഹദ്ദിസ് , മുഫ്തി , മുജ്തഹിദ് , തുടങ്ങിയ യോഗ്യതയെല്ലാം തികഞ്ഞവർ പണ്ഡിതന്മാരുടെ കൂട്ടത്തിൽ തന്നെ ന്യുനപക്ഷമാണ്.
എന്നാൽ മഹതി ആയിഷയാകട്ടെ (റ) 
ഈ യോഗ്യതകളെല്ലാം തികഞ്ഞ 
മഹാ പണ്ഡിതയാണ്.

♦️”മസ്റൂക് (റ) പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം. മുഹമ്മദ് നബി(സ)യുടെ അനുചരന്‍മാരില്‍ ( സ്വാഹാബികളിൽ ) മഹാപണ്ഡിതരായ തലമുതിര്‍ന്നവര്‍ ആഇശ(റ)യോട് അനന്തരാവകാശ നിയമങ്ങളെ സംബന്ധിച്ച് ചോദിച്ചു പഠിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.”

(മുസ്വന്നഫ് ഇബ്നു അബീ ശൈബ: 30387).

♦️ഇമാം സുഹ്‌രി (റ) പറയുന്നു: "ലോകത്തുള്ള മുഴുവൻ സ്ത്രീകളുടെയും അറിവിനെ ആയിഷയുടെ അറിവുമായി താരതമ്യപ്പെടുത്തിയാൽ ആയിഷയുടെ അറിവ് മുന്നിട്ടു നിൽക്കും ! "

♦️പ്രവാചക ശിഷ്യന്‍ അബൂ മൂസാ (റ) പറഞ്ഞു: ‘ഏതൊരു ഹദീഥിനെ സംബന്ധിച്ചും ഞങ്ങള്‍, പ്രവാചകാനുചരന്‍മാര്‍ക്കിടയില്‍ എന്ത് പ്രശ്നവും സംശയവും ഉദിച്ചാലും, അതിനെപ്പറ്റി ആഇശ(റ)യോട് ഞങ്ങള്‍ ആരാഞ്ഞാല്‍ അവരുടെ അടുക്കല്‍ അതിനെ സംബന്ധിച്ച് എന്തെങ്കിലും 
ഒരു അറിവ് ഉണ്ടാകാതിരുന്നിട്ടില്ല”

 (സുനനു തിര്‍മിദി: 3883).

♦️Ibn al-Qayyim (r) said:

....."Also among her unique characteristics is: that the greatest Sahaabah, when they were confused about some matter of religion, would consult her and would find the knowledge they were seeking with her."

(Jalaa’ al-Afhaam, pp. 237-241)

ഏറ്റവും കൂടുതൽ ഹദീസുകൾ  നിവേദനം ചെയ്ത സ്ത്രീയാണ് മഹതി അയിഷ (റ).2210 ഹദീസുകൾ മഹതിയിലൂടെയാണ് ഇസ്ലാമിക ലോകത്ത് കൈമാറപ്പെട്ടത്.
ദീനിന്റെ നെടും തൂണായിരുന്നു അവർ.

♦️ഇമാം ഹാക്കിം (റ) തൻറെ ഗ്രന്ഥമായ മുസ്തദ്‌റകിൽ പ്രസ്താവിക്കുന്നു :
 " ശരീഅത്ത് നിയമങ്ങളുടെ നാലിലൊന്ന് ആയിഷ റിപ്പോർട്ട് ചെയ്ത ഹദീസുകൾ അടിസ്ഥാനമാക്കിയുള്ളതാണ് ".

♦️ഇമാം ബദ്റുദ്ദീനിസ്സര്‍കശി(റ) എഴുതുന്നു: “മതവിധികളുടെ നാലിലൊന്നും ആഇശ(റ)യില്‍ നിന്ന് രേഖപ്പെടുത്തിയതാണ് എന്ന് ഹാകിം(റ) പറഞ്ഞിട്ടുണ്ട്’ (അല്‍ഇജാബ). 

♦️ഹിജ്റ 745 ല് ജീവിച്ച ഇമാം സര്കാഷി (റഹി) മഹതി ആയിഷയെ (റ) കേന്ദ്രീകരിച്ച്  ഒരു പ്രത്യേക ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്.
 ﺍﻹﺟﺎﺑﺔ ﻟﻤﺎ ﺍﺳﺘﺪﺭﻛﺘﻪ ﻋﺎﺋﺸﺔ ﻋﻠﻰ ﺍﻟﺼﺤﺎﺑﺔ
എന്ന ഗ്രന്ഥമാണത്.
“ആയിഷ വിശ്വാസികളുടെ മാതാവാണ്… അല്ലാഹുവിൻ്റെ റസൂലിന് (സ) ഏറ്റവും ഇഷ്ടപ്പെട്ടവളാണ്....2210 ഹദീസുകൾക്ക് നമ്മൾ അവരോട് കടപ്പെട്ടിരിക്കുന്നു.” 
എന്നൊക്കെ ഈ കിതാബിൽ അവരുടെ ശ്രേഷ്ഠതകളായി വിവരിക്കുന്നത് കാണാം.

മത വിഷയങ്ങൾക്ക് പുറമേ ,
വിവിധ മേഖലകളിൽ അറിവുള്ള വ്യക്തിയാണ് ആയിഷ (റ).
വൈദ്യം, കവിതകൾ , അറബ് വംശാവലി , 
ജാഹിലിയ്യ നാട്ടു വൃത്താന്തങ്ങൾ ,
ചരിത്രം ...ഇതിലൊക്കെ ആയിഷ (റ) 
അഗ്രകണ്യയായിരുന്നു.

♦️ഉർവത്തിബ്നു സുബൈർ (റ) പറഞ്ഞു:

ഞാൻ അവരോട് ചോദിച്ചു: 

എളാമാ, നിങ്ങൾ എവിടെ നിന്നാണ് വൈദ്യം പഠിച്ചത് ?! അവർ (ആഇശ) പറഞ്ഞു:

 പ്രവാചകന്(സ) അദ്ദേഹത്തിന്റെ അവസാന കാലഘട്ടത്തിൽ രോഗങ്ങൾ ബാധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ അടുക്കൽ അറബികളിലുള്ള യാത്രാ സംഘങ്ങൾ പല നാടുകളിൽ നിന്ന് വന്നു ചേരുമായിരുന്നു. അവർ പരസ്പരം പറഞ്ഞു കൊടുക്കുന്ന നാട്ടുവൈദ്യ വിജ്ഞാനങ്ങൾ ഞാൻ കേട്ടു പഠിക്കുമായിരുന്നു. ആ ചികിത്സാ രീതികൾ പരീക്ഷിക്കുകയും ചെയ്യുമായിരുന്നു.

(മുസ്നദു അഹ്മദ്: 23859, ഇംതാഉൽ അസ്മാഅ്: 8:34, അശ്ശരീഅ: ആജുരി: 1899)

പ്രവാചക ( സ ) വിയോഗാനന്തരം  
44 years മഹതി ആയിശാ (رضي الله عنها)
ഇങ്ങനെ തന്റെ പ്രിയതമന്റെ (സ) മാർഗത്തിൽ അഥവാ ഇസ്ലാം നിലനിർത്താനും , ഇസ്ലാമിനെ പ്രതിരോധിക്കാനും വേണ്ടി
അതുല്യമായ സേവനം അനുഷ്ഠിച്ചു.

ആയിഷയെ (റ) എന്തിന് വിവാഹം കഴിച്ചു
എന്നുള്ളതിനുള്ള ഉത്തരം മഹതിയുടെ (റ)
ഈ ജീവിതത്താൽ തന്നെ നമുക്ക്‌ മുന്നിൽ തെളിയിച്ചു വച്ചിരിക്കുന്നു.

🔰പ്രവാചകന്റെ (സ) ഇണയായി തീർന്നത് കൊണ്ട് മാത്രം മഹതി ആയിഷ (റ) എത്തിച്ചേർന്ന ഔന്നത്യമാണിത്.
14 നൂറ്റാണ്ടുകൾക്ക്‌ മുമ്പ് ആയിഷ (റ) നിന്ന
ഈ സ്ഥാനത്തിന് തുല്യമായി നിന്ന ഏത് സ്ത്രീയാണുള്ളത് ??? ആരുമില്ല.


✍️
https://www.facebook.com/groups/655480511298297/permalink/2081483158698018/

Getting Info...

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.