➖➖➖➖➖➖➖➖➖
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
സ്വവർഗാനുരാഗികളെ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കൂ എന്ന് ആവശ്യപ്പെടുന്നവരോട് പറയാനുള്ളത്, ആരുടെയും സ്വൈര ജീവിതം തടസ്സപ്പെടുത്താൻ നാം ആഗ്രഹിക്കുന്നില്ല എന്നതാണ്. മനുഷ്യരെ സ്ത്രീയും പുരുഷനുമായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അവർ പരസ്പരം ഇണ ചേരുന്നതാണ് പ്രകൃതി നിയമം. അത് ലംഘിക്കുമ്പോൾ അവരുടെ മാത്രമല്ല, സമൂഹത്തിൻ്റെയാകമാനം സ്വൈരജീവിതം തകർന്നുപോകും എന്നതുകൊണ്ടാണ് സ്വവർഗ്ഗരതിയെ തെറ്റാണെന്ന് പറയാനുള്ള കാരണം.
മുസ്ലിം കുടുംബത്തിൽ പെട്ട രണ്ട് പെൺകുട്ടികൾക്ക് ഒന്നിച്ച് ജീവിക്കാൻ ഹൈക്കോടതി അനുവാദം നൽകിയ സംഭവമാണല്ലോ ഇപ്പോൾ ഈ വിഷയം ചർച്ചയാകാനുണ്ടായ കാരണം. അതുകൊണ്ട് മുസ്ലിം സമുദായത്തിൽ നിന്ന് ഇതിനെതിരെ വിമർശനങ്ങൾ സ്വാഭാവികമായും ഉയർന്നു വരും. അതെന്തുകൊണ്ടാണെന്ന് പൊതുസമൂഹവും മുസ്ലിം സമുദായത്തിലെ യുവതലമുറയും അറിഞ്ഞിരിക്കണം.
മതരഹിത സമൂഹത്തിൻ്റെ നിർമ്മിതിക്കായി സ്വപ്നം കണ്ടിരിക്കുന്ന ലിബറൽ മനസ്സുള്ളവർ ഈ സന്ദർഭത്തെ വിദഗ്ധമായി ഉപയോഗിക്കുന്നുണ്ട്. അത്തരം മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും പൊതു സമൂഹത്തിൻ്റെ പൊതു സ്വീകാര്യത സ്വവർഗ്ഗാനുരാഗത്തിന് അനുകൂലമാണെന്ന് വരുത്താൻ പാകത്തിൽ അഭിപ്രായരൂപീകരണം നടത്തുന്നത് ഓൺലൈൻ മീഡിയയിൽ വ്യാപകമാണ്. സ്വവർഗരതിയെ എതിർക്കുന്നവരുടെ മുന്നിലേക്ക് ഇവരുടെ മൈക്ക് പലപ്പോഴും എത്തുന്നില്ല. എത്തിയാൽ തന്നെ അവരുടെ അഭിപ്രായത്തെ ബാലൻസിംഗിന് മാത്രമായി എഡിറ്റ് ചെയ്തു ചേർക്കുകയാണ് പതിവ്. ഈ തട്ടിപ്പ് തിരിച്ചറിയാതെ, നാടുമുഴുവൻ സ്വവർഗരതിക്ക് അനുകൂലമാണെന്ന ധാരണയൊന്നും ആർക്കും വേണ്ടതില്ല.
എന്നാൽ, വളർന്നുവരുന്ന തലമുറയിൽ സ്വവർഗരതിയുടെ പ്രത്യാഘാതങ്ങൾ സാമൂഹികമായും ആരോഗ്യസംബന്ധമായും മതപരമായും വസ്തുനിഷ്ഠമായി പകർന്ന് നൽകാൻ സാധിച്ചിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ട് കാടടച്ച് പുതുതലമുറയെ ധിക്കാരികളും തോന്ന്യാസി കളുമായി ചിത്രീകരിക്കുന്നത് അവർ കൂടുതൽ നിഷേധികളാകാൻ മാത്രമേ സഹായകമാവുകയുള്ളൂ.
പതിനെട്ട് വയസ്സായാൽ ഓരോ വ്യക്തിയെയും നിയന്ത്രിക്കേണ്ടത് അവൻ്റെ പരിമിതമായ ബുദ്ധിയാണെന്ന പൊതുബോധത്തെയാണ് ആദ്യം തിരുത്തേണ്ടത്. 18 വയസ്സിൽ പ്രായപൂർത്തിയായതിനാൽ സ്വതന്ത്രമായി തീരുമാനമെടുക്കാൻ വ്യക്തിയെ അനുവദിക്കുന്നുവെന്നത് രാജ്യത്തെ നിയമം മാത്രമാണ്. അതിനർത്ഥം, ഇനി ഇത്രയും കാലം പോറ്റിവളർത്തിയ മാതാപിതാക്കളെയും കുടുംബത്തെയും സമൂഹത്തെയും വെല്ലുവിളിക്കാനുള്ള ലൈസൻസ് ലഭിച്ചു എന്നതല്ല.
ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം എത്ര വയസ്സായാലും അവൻ്റെ ഇഛയ്ക്ക് അനുസരിച്ച് ജീവിക്കാൻ മതം അനുവാദം നൽകുന്നില്ല. വിശുദ്ധ ഖുർആനും പ്രവാചക വചനങ്ങളും നിഷ്കർഷിക്കുന്ന നിയമങ്ങൾ സ്വന്തം മനസ്സിന് അനിഷ്ടകരമായതാണെങ്കിൽ കൂടി അത് പാലിക്കുമ്പോഴാണ് സത്യവിശ്വാസം സ്വീകരിച്ചവരാകുന്നത്.
മനുഷ്യബുദ്ധിയിൽ ഉദിക്കുന്നത് നൈമിഷികമായി നല്ലതാണെന്ന് തോന്നാമെങ്കിലും ആത്യന്തികമായി അപകടം മാത്രമേ വരുത്തുകയുള്ളൂ. ത്രികാലജ്ഞാനിയായ അല്ലാഹുവിന് അതിൻ്റെ അപകടങ്ങൾ നേരത്തെ അറിയാനാകും. പരിമിതമായ അറിവു മാത്രമുള്ള മനുഷ്യൻ തന്നിഷ്ടത്തിൻ്റെ അനന്തരഫലം അനുഭവിച്ചശേഷം അല്ലാഹുവിൻ്റെ നിയമത്തിലേക്ക് മടങ്ങിയെത്തുമെന്ന വ്യത്യാസമേയുള്ളൂ. ഇസ്ലാം നന്മയാണെന്ന് പറഞ്ഞത് ഇന്നുവരെ അതിൽ തിന്മ കണ്ടെത്താൻ ആർക്കും സാധിച്ചിട്ടില്ല. ഇസ്ലാം തിന്മയാണെന്ന് വിധി പറഞ്ഞതിൽ നന്മ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
സ്വവർഗരതിക്കെതിരെ ശക്തമായ താക്കീതാണ് ഖുർആൻ നൽകുന്നത്. ലൂത്ത് നബി(അ)യുടെ ചരിത്രം പറയുമ്പോൾ സ്വവർഗരതി എത്രത്തോളം വെറുക്കപ്പെട്ടതാണെന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട്. ചില ഖുർആൻ വചനങ്ങൾ നോക്കൂ.
"നിങ്ങൾ ലോകരിൽ നിന്ന് ആണുങ്ങളുടെ അടുക്കൽ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങൾ അതിക്രമകാരികളായ ഒരു ജനത തന്നെ." (26: 165,166)
"നിങ്ങൾ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷൻമാരുടെ അടുക്കൽ ചെല്ലുകയാണോ? അല്ല, നിങ്ങൾ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു." (27:55)
"സ്ത്രീകളെ വിട്ട് പുരുഷന്മാരുടെ അടുത്ത് തന്നെ നിങ്ങൾ കാമവികാരത്തോടെ ചെല്ലുന്നു. അല്ല,നിങ്ങൾ അതിരുവിട്ട് പ്രവർത്തിക്കുന്ന ഒരു ജനതയാകുന്നു." (7: 81)
''അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരിൽ എന്നെ നീ സഹായിക്കണമേ..." (29:30)
സമൂഹത്തിൻ്റെ സാധാരണ നില തകർന്നാലുള്ള അവസ്ഥയെ കുറിച്ച് വ്യക്തമായ ചിത്രം നൽകുവാൻ പര്യാപ്തമാണ് ഈ വചനങ്ങൾ. അക്രമകാരികളായ ജനത, അവിവേകം കാണിക്കുന്ന ജനത, അതിര് വിട്ട് പ്രവർത്തിക്കുന്ന ജനത, കുഴപ്പക്കാരായ ജനത, എന്നിങ്ങനെയാണ് ഈ വചനങ്ങളിൽ സ്വവർഗഭോഗികളായ ഭൂമിയിലെ ആദ്യ സമുദായത്തെ വിളിച്ചിരിക്കുന്നത്.
ലൂത്ത് നബിയുടെ സമുദായം ചെയ്തുകൊണ്ടിരുന്ന ലൈംഗിക വൈകൃതത്തെപ്പറ്റി പരാമർശിക്കുമ്പോൾ ഖുർആൻ ശക്തമായ പ്രയോഗങ്ങളാണ് നടത്തുന്നത്.
" നാം അവരുടെ മേൽ ഒരുതരം മഴ വർഷിക്കുകയും ചെയ്തു. അപ്പോൾ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക." (7: 84 )
"ലൂത്തിനെയും (ദൂതനായി അയച്ചു). തൻ്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു.): തീർച്ചയായും നിങ്ങൾ നീചകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങൾക്ക് മുമ്പ് ലോകരിൽ ഒരാളും അത് ചെയ്യുകയുണ്ടായിട്ടില്ല."( 29:28)
"നിൻ്റെ ജീവിതം തന്നെയാണ് സത്യം. തീർച്ചയായും അവർ അവരുടെ ലഹരിയിൽ വിഹരിക്കുകയായിരുന്നു."(15: 72)
സ്വവർഗ്ഗരതിയിൽ ഏർപ്പെടുന്നവർ കുറ്റവാളികളാണെന്നും അവർ ചെയ്തുകൊണ്ടിരിക്കുന്നത് ലോകത്ത് അതുവരെ ഒരാളും ചെയ്തിട്ടില്ലാത്ത അതീവ നികൃഷ്ടമായ കാര്യങ്ങളാണെന്നും അതിലേർപ്പെട്ടവർ ഒരുതരം ലഹരിയിലാണെന്നും ഈ വചനങ്ങൾ വ്യക്തമാക്കുന്നു. അധർമ്മത്തെ വിളിക്കാവുന്ന പദങ്ങളെല്ലാം ഖുർആൻ സ്വവർഗരതിക്കെതിരെ പ്രയോഗിച്ചിട്ടുണ്ട് എന്നതാണ് നമ്മെ പഠിപ്പിക്കുന്നത്. പ്രകൃതിവിരുദ്ധവും മനുഷ്യത്വരഹിതവും കാമത്തിൽ മാത്രം കേന്ദ്രീകൃതവുമായ സ്വവർഗരതിയെ ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇസ്ലാമിൻ്റേത്.
മുഹമ്മദ് നബി (സ)യും ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. സ്വവർഗരതി എത്രത്തോളം വലിയ തിന്മയാണെന്ന് വ്യക്തമാക്കുന്ന നിരവധി ഹദീസുകളുണ്ട്.
ജാബിർ(റ) നിവേദനം: നബി(സ) പറഞ്ഞു: "ലൂത്തിൻ്റെ സമുദായം ചെയ്ത തിന്മയാണ് എൻ്റെ ജനതയിൽ ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്. "
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി(സ) പറഞ്ഞു: "ലൂത്തിൻ്റെ സമുദായം ചെയ്ത തിന്മ ചെയ്യുന്നവരെ അല്ലാഹു ശപിക്കട്ടെ; മൃഗഭോഗികളെയും അല്ലാഹു ശപിക്കട്ടെ. (നബി ഇത് മൂന്നു പ്രാവശ്യം ആവർത്തിച്ചു.)
ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) പറഞ്ഞു."ലൂത്തിൻ്റെ ജനം ചെയ്ത തിന്മ ചെയ്യുന്നവരെ നിങ്ങൾ കണ്ടാൽ അത് ചെയ്തവരെയും അതിന് ഉപയോഗിച്ചവരെയും നിങ്ങൾ വധിച്ചു കളയുക."
(ഇത് ഇസ് ലാമിക രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് മാത്രം ബാധകമായ വിധിയാണ്.)
മറ്റു ശിക്ഷാവിധികളെപ്പോലെ തന്നെ സ്വവർഗരതിക്കും തെറ്റ് ചെയ്യുന്നവർക്കും ശിക്ഷ വിധിക്കുക മാത്രമല്ല ഇസ്ലാം ചെയ്യുന്നത്. തിന്മകൾ ചെയ്യാൻ നിർബന്ധിക്കുന്ന സാഹചര്യങ്ങൾ ഇല്ലായ്മ ചെയ്തതിന് ശേഷവും ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ആരെങ്കിലും അകപ്പെടുന്നു എങ്കിൽ അവർ സാമൂഹ്യവിരുദ്ധരും മാതൃകാപരമായ ശിക്ഷ അർഹിക്കുന്നവരുമാണ് എന്നതാണ് ഇസ്ലാമിൻ്റെ നിലപാട്.
അമേരിക്കയില്‍ ആദ്യമായി എയ്ഡ്‌സ് നിരീക്ഷിക്കപ്പെടുന്നത് ലോസ് ആഞ്ചല്‍സിലെ അഞ്ച് സ്വവര്‍ഗരതിക്കാരിലായിരുന്നു. അമേരിക്കയിലെ സെന്റ്‌ഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ (സിഡിസി) 2003-ലെ കണക്കു പ്രകാരം എയ്ഡ്‌സ് ബാധിതരില്‍ 63 ശമതാനവും സ്വവര്‍ഗ സംഭോഗം വഴിയാണ് ഉണ്ടായത് എന്ന് തെളിയിക്കുന്നു.2008 ജനുവരി 15-ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്ള്‍, ലോസ് ആഞ്ചല്‍സ് ബോസ്റ്റണ്‍ ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലെ സ്വവര്‍ഗപ്രണയികള്‍ക്കിടയില്‍ മാരകമായ ലൈംഗിക – ത്വക്ക് രോഗങ്ങള്‍ പടര്‍ന്നുപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിഫിലിസ് രോഗികളില്‍ 65 ശതമാനവും സ്വവര്‍ഗഭോഗികള്‍ക്കിടയില്‍ നിന്നാണത്രെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1976 മുതല്‍ തന്നെ സ്വവര്‍ഗ ഭോഗികളില്‍ വ്യപാകമായിരുന്ന ലൈംഗിക രോഗങ്ങളെപ്പറ്റി (gay bowel syndreomme) യുള്ള മുന്നറിയിപ്പുകള്‍ ലോകാരോഗ്യ വേദികള്‍ താക്കീതായി നല്‍കിയിട്ടുണ്ട്. ഗൊണോറിയ, ലിംഫോഗ്രാനുലോമ വെനേറിയം, വിവിധ ലൈംഗിക കാന്‍സറുകള്‍ ഫിഗിലോസിസ് തുടങ്ങിയ രോഗങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സ്വവർഗരതി സാർവ്വത്രികമായാൽ മനുഷ്യവംശം തന്നെ കുറ്റിയറ്റു പോകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സാമൂഹികമായ അനവധി പ്രശ്നങ്ങൾ വിളിച്ച് വരുത്തുന്നതാണ് സ്വവർഗാനുരാഗം. അതിനാൽ നൈമിഷികമായ ഒരു ഹരത്തിന് പുറത്ത് ഇത്തരം കെണികളിൽ അകപ്പെടുന്നവർ ഗൗരവമായ പുനരാലോചനക്ക് തയ്യാറാവണമെന്നഭ്യർഥിക്കുന്നു.
✍️
https://m.facebook.com/story.php?story_fbid=558591952295626&id=100044344783431
Getting Info...