RTF Malayalam App Update Now

സ്വവർഗരതി: ആക്ടിവിസ്റ്റുകൾ നിങ്ങളോട് പറയാത്ത ചില കാര്യങ്ങൾ

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated

സ്വവർഗരതി: ആക്ടിവിസ്റ്റുകൾ നിങ്ങളോട് പറയാത്ത ചില കാര്യങ്ങൾ
__________________________________________

സൈബർ ഗുണ്ടകളുടെ വെട്ടുകിളി ആക്രമണം ഉറപ്പാണ് എന്നറിയാം എന്നാലും ചില കാര്യങ്ങൾ കൂടി പൊതുജനത്തിനു മുന്നിൽ തുറന്നു പറയുന്നു. 2018 സെപ്റ്റംബർ ആറിന് സുപ്രീംകോടതി സ്വവർഗരതി ക്രിമിനൽകുറ്റം ആയുള്ള 157 വർഷം പഴക്കമുള്ള ഇന്ത്യൻ പീനൽ കോഡിലെ 377 ആം വകുപ്പിലെ ഭാഗങ്ങൾ റദ്ദാക്കി. അഥവാ മൂന്നു വർഷം മുമ്പുവരെ ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് സ്വവർഗ്ഗരതി എന്നത് പത്തു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായിരുന്നു. 

സ്വവർഗരതിക്ക് ശാരീരികമായി ഒരുപാട് ദൂഷ്യഫലങ്ങൾ കൂടിയുണ്ട്. ഇക്കാര്യം കൂടി പൊതുജനത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് ഇക്കാര്യം തുറന്നെഴുതുന്നത്. പൊതുജനം പലതും കേട്ടിരിക്കാൻ ഇടയില്ല. സിഗരറ്റ് കാൻസർ ഉണ്ടാക്കുമെന്ന് പാക്കറ്റിന് പുറത്തു തന്നെ  രേഖപ്പെടുത്തണം എന്ന് നിയമമുണ്ട്. അതുപോലെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് പോസ്റ്റിന്റെ ഉദ്ദേശ്യം. 

♦️ പുരുഷന്മാർ തമ്മിലുള്ള സ്വവർഗ്ഗരതിയിൽ പ്രധാനമായും ഗുദഭോഗം ആണ് നടക്കുന്നത്. മലദ്വാരം എന്നത് ലൈംഗികബന്ധത്തിന് യോജിച്ചതല്ല. Anal sphincter എന്ന വാൽവ് അകത്തുനിന്ന് പുറത്തേക്ക് ഒരു വശത്തേക്ക് മാത്രം തുറക്കുന്നതാണ്. മലവും കീഴ്‌വായുവും പുറംതള്ളുന്ന സമയം മാത്രം തുറക്കുക എന്നൊരു പർപ്പസ് മാത്രമാണ് ഈ സ്ഫിൻക്ടർ നിർവഹിക്കുന്നത്.  വിസർജിക്കുന്ന അവസ്ഥയിൽ കുടലിൽ നിന്നും പുറത്തേക്ക് മാത്രം തുറക്കുന്ന രീതിയിൽ ആണ് ഇതിൻറെ ഘടന. സാധാരണ അവസ്ഥയിൽ മലം പുറത്തേക്ക് വരാതെ തടഞ്ഞു നിർത്തുകയാണ് ഇതിൻറെ ധർമ്മം. മലദ്വാര ലൈംഗിക ബന്ധം ഈയൊരു വാൽവ് മെക്കാനിസം തകരാറിലാക്കുന്നു. സ്ഥിരമായി ഗുദഭോഗം ചെയ്യുന്ന ആളുകളിൽ ഇത് മലവും മല ഗന്ധമുള്ള നീരുകളും ലീക്ക് ചെയ്യുന്നതിന് കാരണമാകുന്നു. ഫീക്കൽ ഇൻകോണ്ടിനൻസ് എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണക്കാരെ അപേക്ഷിച്ച് ഗുദഭോഗം ചെയ്യുന്നവരിൽ ഈയൊരു മലം ലീക്ക് ചെയ്യുന്ന പ്രശ്നം കൂടുതലാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ചില ആളുകളിൽ സ്ഥിരമായി മലം ലീക്ക് ആയി കൊണ്ടിരിക്കും മറ്റുചിലരിൽ ശരീരം മുക്കി കൊണ്ട് ഉള്ള പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ലീക്ക് ചെയ്യുന്ന അവസ്ഥയുണ്ടാകും. ഉദാഹരണമായി വെയിറ്റ് ലിഫ്റ്റ് ചെയ്യുമ്പോൾ മലം ലീക്കാവും. ഇത്തരം ആളുകൾ പലരും അഡൾട്ട് ഡയപ്പർ ഉപയോഗിക്കുന്നവരാണ് എന്ന് വായിക്കാൻ സാധിച്ചു. ജിമ്മിൽ പോകുമ്പോഴും വെയ്റ്റ് ലിഫ്റ്റ് ചെയ്യുമ്പോഴും ഒക്കെ ഡയപ്പർ ഉപയോഗിക്കേണ്ടിവരും. എല്ലാ ആളുകളിലും ഈ പ്രശ്നം ഉണ്ട് എന്നല്ല പറയുന്നത് എന്നാൽ പലരിലും ഇത്തരം പ്രശ്നങ്ങളുണ്ട് എന്നത് വസ്തുത മാത്രമാണ്. 
 
♦️ മലദ്വാരവും മലാശയവും ലൈംഗികബന്ധത്തിൽ അനുയോജ്യമായ രൂപത്തിലല്ല ഉള്ളത്. അതുകൊണ്ടുതന്നെ ഇത്തരം ലൈംഗികബന്ധത്തിൽ മലദ്വാരത്തിലും മലാശയത്തിലും മുറിവുകൾ ഉണ്ടാകുവാനും അത് പഴുപ്പ് ആയി മാറുവാനും ഫിഷറുകളും ഫിസ്റ്റുലകളും ഒക്കെ ഉണ്ടാകുവാനും കാരണമാകുന്നു. Proctitis അഥവാ മലാശയത്തിലെ പഴുപ്പും വീക്കവും ഇവരിൽ കൂടുതലായി കാണപ്പെടുന്നു. മലാശയത്തിൽ ഉണ്ടാകുന്ന ഇത്തരം മുറിവുകളിൽ കൂടി പലതരം വൈറസുകളും ബാക്ടീരിയകളും പാരസൈറ്റും ശരീരത്തിൽ പ്രവേശിക്കാനും അതുവഴി ഒരുപാട് ലൈംഗിക രോഗങ്ങൾക്ക് കാരണമാകുന്നു , പലതരം കുടൽ രോഗങ്ങൾക്കും കാരണമാകുന്നു. 

എച്ച് ഐ വി (എയ്ഡ്സ് ) , സിഫിലിസ് ,  ഗോണറിയ, ഹെർപ്പിസ് , ക്ലമീഡിയ, ക്യാമ്പിലോബാക്ടർ , ഷിഗല്ല, പലതരം  പാരസൈറ്റ് അസുഖങ്ങൾ എന്നിവയെല്ലാം ഗുദഭോഗം ചെയ്യുന്ന സ്വവർഗരതിക്കാരായ ആളുകളിൽ വളരെ കൂടുതലാണ്. ഇത്തരം ലൈംഗിക രോഗങ്ങൾ എല്ലാം ലഭിക്കുന്നതിനുള്ള റിസ്ക് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ അധികം മടങ്ങു ഉയർന്നതാണ്. ഗുദഭോഗം മലാശയത്തിൽ ധാരാളം ചെറിയ ചെറിയ മുറിവുകൾ ഉണ്ടാക്കുന്നു എന്നതിനാൽ വൈറസുകളും പാരസൈറ്റുകൾക്കും ഒക്കെ എളുപ്പത്തിൽ ശരീരത്തിൽ പ്രവേശിക്കാൻ കഴിയും എന്നതിലാണ് ഈ വളരെ ഉയർന്ന രോഗസാധ്യത. മലാശയത്തിലെ നീർക്കെട്ടും റിസ്ക് കൂടുതലാക്കുന്നു. 

ഉദാഹരണമായി സ്വവർഗരതിക്കാരനായ ഒരു പുരുഷന് എയ്ഡ്സിനു കാരണമാകുന്ന എച്ച് ഐ വി കിട്ടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 28 മടങ്ങാണ്. സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ റെഡ് സ്ട്രീറ്റിൽ 27 തവണ പോകുന്ന ഒരു പുരുഷനേക്കാൾ ഒരു തവണ മാത്രം പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ആൾക്ക് എച്ച് ഐ വി കിട്ടാൻ കൂടുതൽ സാധ്യതയുണ്ട്.

♦️ വയറിളക്കം : ഗുദഭോഗം ചെയ്യുന്നവരിൽ കണ്ടുവരുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് വയറിളക്ക രോഗങ്ങൾ . അമീബിയാസിസ്, ജിയാർഡിയാസിസ്, ഷിഗല്ലോസിസ്, ഹെപറ്റൈറ്റിസ്, ക്രിപ്റ്റോ സ്പോറിഡിയോസ് തുടങ്ങി നിരവധി മാരകമായ വയറിളക്കരോഗങ്ങൾ ഇത്തരക്കാരിൽ വളരെ കൂടുതലാണ്. ഫീക്കൽ ഇൻകോണ്ടിനൻസ് ഉള്ള ആളുകളിൽ വയറിളക്കം കൂടി വന്നാൽ എത്ര ബുദ്ധിമുട്ടായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ!

ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ  ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ള വസ്തുതകൾ മാത്രമാണ്. ഏതു കാര്യത്തിന്റെയും ദോഷഫലങ്ങൾ കൂടി അറിയുന്നതാണ് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ നല്ലത്. സിഗരറ്റ്, മദ്യപാനം എന്നിവക്ക് ഒക്കെ ഒരുപാട് ദൂഷ്യഫലങ്ങൾ ഉണ്ട് എന്ന് എന്ന് ബോധ്യപ്പെടുത്തിയാൽ ചിലരെങ്കിലും അത്തരം ദുശീലങ്ങൾ ഉപേക്ഷിക്കാൻ സാധ്യതയുണ്ട്. സിഗരറ്റ് വലിച്ചു ക്യാൻസർ വന്ന അല്ലെങ്കിൽ മദ്യപിച്ച് കരൾ അടിച്ചു പോയ ഒരാൾ തനിക്ക് ഇതിൻറെ ദോഷഫലങ്ങളെക്കുറിച്ച് ആരും പറഞ്ഞു തരാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് വിലപിക്കാൻ സാധ്യതയുണ്ട്. 

സിനിമയിലെ നായകൻ മദ്യപിക്കുന്നതും പുകവലിക്കുന്നതും ഒക്കെ ഹീറോയിസം ആയി അവതരിപ്പിക്കുമ്പോൾ ഒരു കൗമാരക്കാരന് തെറ്റായ ധാരണകളാണ് കിട്ടുന്നത്. അതൊക്കെയാണ് ഭാവിയിൽ അയാളെ ഒരു മദ്യപാനിയും പുകവലിക്കാരനും ഒക്കെ ആക്കുന്നത്. അതുപോലെ സ്വവർഗരതിക്ക് ഒരുപാട് ദൂഷ്യഫലങ്ങൾ ഉണ്ട് എന്ന കാര്യം പൊതുജനത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ആക്ടിവിസ്റ്റുകൾ ഇതിനെയെല്ലാം ഗ്ലോറിഫൈ ചെയ്ത് മാത്രം അവതരിപ്പിക്കുമ്പോൾ ഇതിന്റെ ദോഷഫലങ്ങളെക്കുറിച്ച് ആളുകൾ അറിയാതെ പോകരുത് എന്ന ഉദ്ദേശത്തിലാണ് ഈ പോസ്റ്റ്. 

വാൽക്കഷ്ണം : ഒരു കാര്യത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് പറയുമ്പോൾ അതിനെ ഫോബിക് ചാപ്പ അടിച്ച് സൈബർ ഗുണ്ടായിസം നടത്താൻ വരേണ്ട. പുകവലി, മദ്യപാനം എന്നിവയൊക്കെ എതിർക്കുന്ന ഒരു ഡോക്ടർ ആണ് ഞാൻ. അതുകൊണ്ട് ഒരാളെയും സ്മോക്കർ ഫോബിക് എന്നോ ആൽകഹോളോ ഫോബിക് എന്നോ ഒന്നും വിളിക്കേണ്ടത് ഇല്ല. അതുകൊണ്ട് നിങ്ങളുടെ സ്ഥിരം ആയുധമായ ഹോമോഫോബിക് ചാപ്പയുമായി വരേണ്ടതില്ല

✍️
https://www.facebook.com/100001088800335/posts/pfbid0TBjxxujFKvSioNttsxeDEPtyx2NvuMwP4z3nC9f3m9A8x3mdReWiDGDgxRP68crSl/
Getting Info...

إرسال تعليق

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.