🔰 Part - 1
1844 മുതല്‍ പ്രവര്‍ത്തിക്കുന്ന മനോരോഗചികിത്സകന്‍മാരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് 'അമേരിക്കന്‍ സൈക്ക്യാട്രിസ്റ്റ്‌സ് അസോസിയേഷന്‍ (APA).
1952 മുതല്‍ എപിഎ പുറത്തിറക്കുന്ന മാനസികവ്യതിയാനങ്ങളെയും മനോരോഗങ്ങളെയും കുറിച്ച് അപഗ്രഥിക്കുന്ന രേഖയാണ് ഡിഎസ്എം. 130 പുറങ്ങളിലായി 106 മനോവൈകല്യങ്ങളെക്കുറിച്ചായിരുന്നു ഡി എസ് എം ന്റെ 1952ല്‍ പുറത്തിറങ്ങിയ ഒന്നാം പതിപ്പില്‍ പരാമര്‍ശിച്ചിരുന്നത്.
1968ല്‍ ഡിഎസ് എംന്റെ രണ്ടാംപതിപ്പ് പുറത്തിറങ്ങി.
134 പുറങ്ങളിലായി 182 മനോവൈകല്യങ്ങളെക്കുറിച്ചായിരുന്നു ഇതില്‍ പ്രതിപാദിക്കപ്പെട്ടിരുന്നത്. സ്വവര്‍ഗ്ഗലൈംഗികതയെ ഒരു മനോവൈകല്യമായായിരുന്നു ഇതില്‍ പരിചയപ്പെടുത്തിയിരുന്നത്.✅
ഇതിന്റെ പ്രസിദ്ധീകരണ കാലത്ത് സ്വവര്‍ഗാനുരാഗികളുടെ സംഘടനകള്‍ ശക്തിപ്രാപിച്ചു വരികയായിരുന്നുവല്ലോ.
ഡിഎസ്എം ലെ മനോവൈകല്യങ്ങളുടെ പട്ടികയില്‍ നിന്ന് സ്വവര്‍ഗലൈംഗികതയെ നീക്കുന്നതിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ നടത്തുവാന്‍ സ്വവര്‍ഗാനുരാഗികള്‍ ശ്രമങ്ങളാരംഭിച്ചത് 1970 മുതലാണ്. മാന്യമായ പ്രക്ഷോഭപരിപാടികളായിരുന്നില്ല അവരുടേത്.
1970ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍വെച്ചു നടന്ന എപിഎ സമ്മേളനത്തില്‍ പോയി ബഹളമുണ്ടാക്കിക്കൊണ്ട് യോഗം നടത്താന്‍ സമ്മതിക്കാതെയാണ് സ്വവര്‍ഗാനുരാഗികള്‍ തങ്ങളുടെ സമരത്തിന് തുടക്കം കുറിച്ചത്. സ്വവര്‍ഗാനുരാഗം ഒരു മനോവൈകല്യമാണെന്ന് കരുതിയിരുന്ന സൈക്യാട്രിസ്റ്റുകളെ സമ്മേളനത്തിൽ വെച്ച് തെറി വിളിക്കുകയും അവരുടെ പിന്നില്‍ നടന്ന് ബഹളം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു അവര്‍. 1971ല്‍ നടന്ന എപിഎ സമ്മേളനത്തിലും ഇതുതന്നെ ആവര്‍ത്തിച്ചു. ‘ഗേ ലിബറേഷന്‍ ഫ്രണ്ട്’ പ്രവര്‍ത്തകനായ ഫ്രാംഗ് കാംനി (Frank Kameny) വേദിയിലേക്ക് തള്ളിക്കയറി മൈക്ക് കൈക്കലാക്കിക്കൊണ്ട് അലറി 'ഇത് നിങ്ങള്‍ക്കെതിരെയുള്ള ഒരു യുദ്ധപ്രഖ്യാപനമാണെന്ന് മനസ്സിലാക്കിക്കൊള്ളുക!''
അമേരിക്കന്‍ സൈക്യാട്രിസ്റ്റ്‌സ് അസോസിയേഷനില്‍ അംഗമായിരുന്ന കെന്റെ റോബിന്‍സണെ സ്വാധീനിച്ചുകൊണ്ട് അടുത്ത വര്‍ഷത്തെ സമ്മേളനത്തില്‍ തങ്ങള്‍ക്ക് പറയാനുള്ളത് പ്രസിദ്ധീകരിച്ച് വിതരണം ചെയ്യാനുള്ള ഒരു ബൂത്ത് സ്ഥാപിക്കുവാനുള്ള അനുവാദം അവര്‍ നേടിയെടുത്തു. അങ്ങനെ സ്വവര്‍ഗാനുരാഗികളുടെ ശക്തമായ സമ്മര്‍ദ്ദത്തിനു വഴങ്ങി അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് എപിഎ അധികൃതര്‍ ഉറപ്പുനല്‍കി.
1973ലെ അമേരിക്കന്‍ സൈക്യാട്രിസ്റ്റ്‌സ് അസോസിയേഷന്‍ മീറ്റിംഗിന് മുമ്പ് സ്വവര്‍ഗാനുരാഗത്തെ ഡിഎസ്എം ല്‍ നിന്ന് നീക്കുന്നതിനു വേണ്ടിയുള്ള പരിശ്രമത്തെ പ്രതിരോധിക്കുവാന്‍ ഡോ: ഇര്‍വിംഗ് ബീബറുടെയും ഡോ: ചാള്‍സ് സൊക്കാറിഡസിന്റെയും നേതൃത്വത്തില്‍ ഒരു സംഘം മനോരോഗവിദഗ്ധന്‍മാര്‍ ശ്രമിച്ചെങ്കിലും സ്വവര്‍ഗാനുരാഗിസംഘങ്ങളുടെ തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പില്‍ അവർക്കൊന്നും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.
🔰Part -2
'നാഷണല്‍ ഗേ ടാസ്‌ക് ഫോഴ്‌സ്' എന്ന സ്വവര്‍ഗാനുരാഗികളുടെ സായുധസംഘം എ പി എ അംഗങ്ങളുടെ വിലാസം കൈക്കലാക്കി സ്വവര്‍ഗലൈംഗികതയെ മനോരോഗമായി പരിഗണിക്കപ്പെടാതിരിക്കുന്നതിന് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തുകളയച്ചു. ഭീഷണിയുടെ സ്വരത്തിലുള്ള കത്ത്!!
1973ല്‍ നടന്ന എ പി എ യോഗത്തില്‍ സ്വവര്‍ഗാനുരാഗികളുടെ ആവശ്യങ്ങള്‍ക്കെതിരെ സംസാരിച്ചവര്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കുവാന്‍ 15 മിനിട്ട് സമയം മാത്രമാണ് നല്‍കിയത്. സമ്മേളനത്തില്‍വെച്ച് പ്രശ്‌നം വോട്ടിനിടുകയും സ്വവര്‍ഗാനുരാഗത്തെ ഡിഎസ്എം ല്‍ നിന്ന് നീക്കണമെന്ന ആവശ്യത്തിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെയോ അപഗ്രഥനത്തിന്റെയോ വെളിച്ചത്തില്‍ ബോധ്യപ്പെട്ടതുകൊണ്ടല്ല അമേരിക്കയില്‍ സ്വവര്‍ഗരതി മനോരോഗമല്ലെന്ന രൂപത്തില്‍ പരിഗണിക്കപ്പെടുന്ന അവസ്ഥയുണ്ടായത്, പ്രത്യുത വ്യക്തമായ രാഷ്ട്രീയക്കളിയുടെ അനന്തരഫലമായിട്ടാണ് എന്ന വസ്തുത മാനവികതയെ സ്‌നേഹിക്കുന്നവരുടെയെല്ലാം കണ്ണു തുറപ്പിക്കേണ്ടതാണ്.
വോട്ടിനിട്ട് തീരുമാനിച്ച ശാസ്ത്രം !! 🤭
പ്രഗത്ഭരായ മനഃശാസ്ത്രജ്ഞരുടെയും മനസികാപഗ്രഥനവിദഗ്ധരുടെയും എതിർപ്പുകളെ തൃണവൽഗണിച്ചുകൊണ്ടാണ് അമേരിക്കൻ സൈക്ക്യാട്രിസ്റ്റ്സ് അസോസിയേഷൻ സ്വവർഗ്ഗാനുരാഗം മാനസിക വൈകല്യമല്ലെന്ന തീരുമാനത്തിലെത്തിയത്. ഈ തീരുമാനത്തിന് പിന്നിൽ ശാസ്ത്രീയമായ ഏതെങ്കിലും രൂപത്തിലുള്ള പഠനങ്ങളായിരുന്നില്ല. വോട്ടിനിട്ട് തീരുമാനിച്ച ശാസ്ത്രമാണത്.
വോട്ടിനിട്ടത് മനഃശാസ്ത്രജ്ഞരാണെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി. ബോർഡ് ഓഫ് ട്രസ്റ്റീസിലെ അംഗങ്ങളാണ് വോട്ട് ചെയ്തത്. അവരിൽ പലരും ശാസ്ത്രജ്ഞരായിരുന്നില്ല. പതിനായിരം അംഗങ്ങളിൽ 58 ശതമാനം പേർ സ്വവർഗ്ഗാനുരാഗം മാനസിക വൈകല്യമല്ലെന്ന അഭിപ്രായവും 42 ശതമാനം പേർ വൈകല്യമാണെന്ന അഭിപ്രായവും പ്രകടിപ്പിച്ചു. വൈകല്യമല്ലെന്ന അഭിപ്രായം പ്രകടിപ്പിച്ചവരിൽ മിക്കവരും മനഃശാസ്ത്രജ്ഞരായിരുന്നില്ലെന്നതാണ് വലിയ തമാശ. (Jack Drescher: “Out of DSM: Depathologizing Homosexuality”, Behavioral Sciences, 04.12.2015)
ശാസ്ത്രത്തിന് അതിന്റെതായ രീതികളുണ്ട്. പരീക്ഷണനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ട സിദ്ധാന്തങ്ങളെയാണ് നാം ശാസ്ത്രീയമായി അംഗീകരിക്കാറുള്ളത്. ശാസ്ത്രവിഷയങ്ങളിൽ ഒരു തർക്കമുണ്ടായാൽ തെളിവുകൾ ആരുടെ പക്ഷത്താണോ ഉള്ളത് അതാണ് ശാസ്ത്രീയമായി അംഗീകരിക്കപ്പെടുക.
ഒരു ശാസ്ത്രതത്ത്വവും ജനാധിപത്യപരമായി തീരുമാനിക്കപ്പെടാറില്ല. ഭൂരിപക്ഷം ശരിയെന്ന് കരുതുന്നതാണ് ശരിയെന്ന വീക്ഷണം ശാസ്ത്രത്തിനില്ല;അത് ശാസ്ത്രവുമല്ല.അതാണ് പറയുന്നത് സ്വവര്‍ഗാനുരാഗം ഒരു മനോരോഗമാണ്.
അതിൽ കവിഞ്ഞ് മറ്റൊന്നുമല്ല.
🔰Part - 3
സ്വവർഗ്ഗാനുരാഗം ഒരു മാനസികവൈകല്യമാണെന്ന് മനസ്സിലാക്കുകയും അങ്ങനെയല്ല എന്ന അമേരിക്കൻ സൈക്ക്യാട്രിസ്റ്റ് അസോസിയേഷൻ തീരുമാനത്തിനെതിരെ ശക്തമായി നില കൊള്ളുകയും ചെയ്ത ഡോ: ഇര്‍വിംഗ് ബീബറുടെയും ഡോ: ചാള്‍സ് സൊക്കാറിഡസിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധരുടെ എതിർസ്വരത്തെ പൂർണ്ണമായി അവഗണിച്ചുകൊണ്ടാണ് ഡിഎസ്എംല്‍ നിന്ന് സ്വവർഗ്ഗരതിയെ നീക്കം ചെയ്തത്.
അവരെ അവഗണിച്ചത് അവർ
ഈ വിഷയത്തിൽ അറിവില്ലാത്തവരായതുകൊണ്ടായിരുന്നില്ല, മറിച്ച് അവർ ജെൻഡർ പൊളിറ്റിക്സിന് വഴങ്ങാത്തവരാണ് എന്നതുകൊണ്ട് മാത്രമായിരുന്നു.
യേൽ മെഡിക്കൽ കോളേജ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റി, ന്യൂയോർക്ക് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ മാനസികാപഗ്രഥനവിദഗ്ധനും സൈക്കോഅനാലിസിസ് പ്രൊഫസറുമായിരുന്നു ഡോ: ഇര്‍വിംഗ് ബീബർ. 106 ആൺസ്വവർഗ്ഗഭോഗികളെ ഒമ്പത് വർഷക്കാലം നിരന്തരമായി പഠനവിധേയമാക്കിക്കൊണ്ട് 1962ൽ അദ്ദേഹവും സഹപ്രവർത്തകരും ചേർന്നെഴുതിയ ഗവേഷണപഠനമാണ് “സ്വവർഗ്ഗാനുരാഗം: പുരുഷ്വവർഗ്ഗാനുരാഗികളിലെ ഒരു മാനസികാപഗ്രഥന പഠനം"
(Irving Bibber: Homosexuality: A Psychoanalytic Study of Male Homosexuals, New York, 1962). സാഹചര്യങ്ങളിൽ നിന്നും ചെറുപ്പകാലത്തെ മാതാപിതാക്കളുടെ ഇടപെടലുകളിൽ നിന്നുമാണ് സ്വവർഗാനുരാഗത്തിന്റെ ബീജങ്ങൾ മസ്തിഷ്കത്തിൽ പാകപ്പെടുന്നതെന്ന് സ്ഥാപിക്കുന്നതാണീ പ്രബന്ധം. അതുതന്നെയാണ് അദ്ദേഹത്തെ എൽജിബിറ്റി ആക്ടിവിസ്റ്റുകൾക്ക്
അനഭിമതനാക്കിത്തീർത്തത്.
🔰Part -4
സ്വവർഗ്ഗാനുരാഗത്തെ മനസികവൈകല്യങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിന് എതിര് നിന്നർക്ക് മുന്നിൽ ഡോ: ഇര്‍വിംഗ് ബീബറോടൊപ്പമുണ്ടായിരുന്ന മറ്റൊരാളാണ് ഡോ: ചാള്‍സ് സൊക്കാറിഡസ് . അദ്ദേഹവും മനോവിശ്ലേഷണ പഠനരംഗത്തെ മഹാവിദഗ്ധരിൽ ഒരാളാണ്.
American Medical Association, the American Psychiatric Association, the Association for Psychoanalytic Medicine, International Psychoanalytical Association. Socarides was a life member of the American Psychoanalytic Association എന്നിവയുടെ ഉപദേശകസമിതി അംഗം, Royal Society of Medicine in London അംഗം, Margaret S. Mahler Psychiatric Research Foundation ഡയറക്ടർ, 1988ൽ ഗ്രീസിൽ വെച്ച് നടന്ന Second Delphi International Psychoanalytic Symposium ത്തിന്റെ ഉപദേശക സമിതി അംഗം, Columbia University, State University of New York Downstate Medical Center, Albert Einstein College of Medicine in New York City എന്നിവിടങ്ങളിലെ അധ്യാപകൻ, മനഃശാസ്ത്രരംഗത്തെ നിരവധി അവാർഡുകൾ ലഭിച്ച പ്രഗത്ഭൻ, ലൈംഗികാഭിനിവേശങ്ങളെയും സ്വവർഗ്ഗരതിയെയും ബാലരതിയെയുമെല്ലാം കുറിച്ച പതിമൂന്നോളം ഗവേഷണഗ്രൻഥങ്ങളുടെ കർത്താവ് എന്നിങ്ങനെയെല്ലാം വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് ചാള്‍സ് സൊക്കാറിഡസ്.
ജെൻഡർ പൊളിറ്റിക്സിന് വഴങ്ങാത്തത് കാരണം അദ്ദേഹവും അവഗണിക്കപ്പെടുകയാണ് ചെയ്തത്. സ്വവർഗാനുരാഗം ഒരു മനോവ്യതിയാനമാണെന്ന് ആത്മാർത്ഥമായി വിശ്വസിക്കുകയും അത് ചികിൽസിച്ച് ഭേദമാക്കുവാൻ കഴിയുമെന്ന് പ്രായോഗികമായി തെളിയിക്കുകയും ചെയ്തയാളാണ് അദ്ദേഹം.
എൽജിബിറ്റി ആക്ടിവിസ്റ്റുകളുടെ ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയായി അദ്ദേഹമെഴുതിയ “സ്വവർഗ്ഗാനുരാഗം: വളരെ ദൂരെയുള്ള സ്വാതന്ത്ര്യം. സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി നിലനിൽക്കുന്ന സംഘടനകൾ അമേരിക്കൻ സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെയും പരിഹാരങ്ങളെയും സ്വാധീനത്തെയും കുറിച്ച ആയിരം ചോദ്യങ്ങൾക്ക് ഒരു മനസികാപഗ്രഥന വിദഗ്ധന്റെ മറുപടി” (Charles W. Socarides: Homosexuality: A Freedom Too Far. A Psychoanalyst Answers 1000 Questions About Causes and Cure and the Impact of the Gay Rights Movement on American Society, New York,1995) അവരെ വല്ലാതെ പ്രതിരോധത്തിലാക്കിയ പുസ്തകമാണ്.
1992 ൽ ജോസഫ് നിക്കോളോസി, ബെഞ്ചമിൻ കോഫ്മാൻ എന്നീ മനഃശാസ്ത്രജ്ഞരോടൊപ്പം ചേർന്ന് അദ്ദേഹം സ്ഥാപിച്ച കാലിഫോർണിയ ആസ്ഥാനമാക്കിയുള്ള നാർത്ത് (National Association for Research & Therapy of Homosexuality-NARTH) അവകാശപ്പെടുന്നത് തങ്ങളുടെ ചികിത്സകൾ വഴി സ്വവർഗ്ഗാനുരാഗികളായിരുന്ന നിരവധി പേരെ മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നാണ്. അദ്ദേഹത്തെ എൽജിബിറ്റി ആക്ടിവിസത്തിന്റെ കണ്ണിലെ കരടാക്കുന്നതും അത് തന്നെയാണ്.
🔹(കടപ്പാട്) UA
Getting Info...