RTF Malayalam App Update Now

Hormone's change ആണ് ഒരാളെ homosexual ആക്കുന്നത് എന്ന് യുക്തിവാദിയുടെ വാദം എന്തിന്റെ അടിസ്ഥാനത്തിൽ ആണ് പറയുന്നത്?

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated
 

ലെസ്ബിയനിസവും ഗേയും ഒക്കെ അനുകൂലിക്കുന്ന ആളുകളുടെ ഒരു പ്രധാന വാദം ആണ് " അത് ഒരു ചോയ്സ് അല്ല, മറിച്ച് ജനിതകമായ ഒരു അവസ്ഥ ആണ് ' എന്നത്. ("its not a choice. science has proven its genetic.") 

എന്നാല് അതൊന്നു ചെക്ക് ചെയ്യാമല്ലോ എന്ന് കരുതി. കമന്റിൽ പറഞ്ഞിട്ടുള്ള സ്റ്റഡി '93ൽ നടന്നിട്ടുള്ളതാണ്. കേവലം നൂറോ ഇരുന്നൂറോ പേരെ വച്ചു. ആ സ്റ്റഡിയിൽ പോലും സ്പഷ്ടമായി പറഞ്ഞിട്ടുള്ളത് സ്ത്രീകളിൽ ഉള്ള സ്വവർഗ്ഗനുരാഗ സ്വഭാവവും ആയി ഇതിനെ ബന്ധപ്പെടുത്താൻ തെളിവുകൾ ഇല്ല എന്നതാണ്. 

അത് പോട്ടെ. പക്ഷെ, 2019ൽ ഏതാണ്ട് 5 ലക്ഷത്തോളം സാമ്പിൾ സൈസ് ഉള്ള വേറൊരു പഠനം നടന്നിരുന്നു. അതിനെ ക്വോട്ട് ചെയ്ത് മുഖ്യധാര മാധ്യമങ്ങൾ അന്ന് എഴുതിയ ആർട്ടികിളുകൾ കണ്ട് ഒരു പക്ഷെ ആ സ്റ്റഡി നടത്തിയ റീസർച്ചേഴ്‌സ് ബോധം കെട്ട് വീണിട്ടുണ്ടാകും. "ഗേ ജീൻ കണ്ടെത്തി!".

 അത്തരത്തിൽ വന്ന വാർത്തകൾക്ക് ആധാരമായ റീസെർച് പബ്ലിഷ് ചെയ്യപ്പെട്ട 'science' ജെര്നലിന്റെ പ്രസ്തുത പേജുകളുടെ pdf ആണ് ഇത്.
 (http://www.finchwrangler.com/download/mills-2019.pdf) 

ഈ pdfന്റെ തല വായിച്ചാൽ തന്നെ മനസ്സിലാകും ഒരാൾ ഗേ ആണോ അല്ലയോ എന്ന് identify ചെയ്യാൻ പറ്റുന്ന ഒരു സവിശേഷ മാർകറുകളും ജീനോമിൽ കണ്ടെത്തിയിട്ടില്ല എന്ന്. മാധ്യമങ്ങൾ വളച്ചൊടിച്ച ആ പഠനത്തിൽ നിന്നും 3 പ്രധാന കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും.

1. ഒരാളെ ഗേ ആക്കുന്ന ഒരു ജീനോ ജീനുകളോ ഇല്ല. ഉണ്ടായിരുന്നെങ്കിൽ ജീൻ മാത്രം നോക്കി ഒരാൾ ഗേ ആണോ അല്ലയോ എന്ന് പറയാൻ സാധിക്കും.

2. പഠനം ആകെ ചെയ്തത് ഗേ ആണ് എന്ന് അവകാശപ്പെടുന്നവരുടെ ഇടയിൽ കോമൺ ആയ ജീനുകൾ ഏതൊക്കെ എന്ന് നോക്കുകയാണ്. എന്നാൽ അവർക്ക് "ഗെയ്നെസ്സ് സ്വിച്ച് ഓൺ ചെയ്യുന്ന ജീൻ ഇതാണ്" എന്ന് സ്പഷ്ടമാക്കാൻ പറ്റുന്ന തരത്തിൽ ഒരു ജീനും കണ്ടെത്താൻ സാധിച്ചില്ല.

 ഒരു ഉദാഹരണം പറഞ്ഞാൽ, ഒരു 10 ലക്ഷം പേരുടെ ജീനോം സ്റ്റഡി നടത്തി എന്നിരിക്കട്ടെ. അവരിൽ മാരുതി സ്വിഫ്റ്റ് കാർ ഉള്ള എല്ലാ ആളുകൾക്കും ഒരു പോലെ ഉള്ള ജീൻ ഏതാണ് എന്ന് നോക്കിയാൽ ഒരുപക്ഷെ ഒരു ജീൻ കണ്ടെത്താൻ സാധിക്കും. എന്നാൽ അതിനർത്ഥം ആ ജീൻ ഉള്ളത് കൊണ്ടാണ് അവർ സ്വിഫ്റ്റ് കാർ വാങ്ങിയത് എന്നല്ലല്ലോ. 

3. ഏറ്റവും വല്യ തമാശ എന്താണ് എന്നാൽ, ഇത്തരം ഗേ സാമ്പിളുകളിൽ കേവലം 1 ശതമാനത്തിൽ മാത്രമേ ഇപ്പറഞ്ഞ കോമൺ ജീനുകൾ കണ്ടെത്തിയിട്ടുള്ളൂ. അതിൽ തന്നെ ചിലത് മണവും ആയി ബന്ധപ്പെട്ടവ ആണ്. 

https://www.scientificamerican.com/article/massive-study-finds-no-single-genetic-cause-of-same-sex-sexual-behavior/

അത് കൊണ്ട് ദയവു ചെയ്ത് ശാസ്ത്രത്തിന്റെ മൊത്ത കച്ചവടക്കാർ quote ചെയ്യുന്ന പേപ്പർ ഒരു വട്ടം എങ്കിലും വായിച്ചു നോക്കണം.


https://www.nature.com/articles/d41586-019-02585-6
Getting Info...

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.