RTF Malayalam App Update Now

നിരീശ്വര വാദ ഭീകരത/ Militant Atheism.

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated

ചൈനയിലെ പാവം ഉയിഗൂർ
മുസ്ലിം സ്ത്രീകൾ നിരന്തര ബലാത്സംഗത്തിനിരയാവുന്നതായ് News Report. 😲.. 👇

https://www.asianetnews.com/magazine/uighur-women-sexually-abused-in-chinese-camps-qny9ei?fbclid=IwAR2vAXh4lmKFdz8D3YCQ3p7Hw1aEuDMVoWfIc24cTvm3EbQZefLlvCNCxVk

ചരിത്രത്തിൽ ഏറ്റവും കൂടുതൽ രക്തപ്പുഴ ഒഴുക്കിയ നിരീശ്വര ഭീകരതയെ കുറിച്ചും ,
വർത്തമാന കാലത്തും ഇത്തരം ഭീകരത ആവർത്തിക്കുന്ന നിരീശ്വര രാഷ്ട്രങ്ങളുടെ ചെയ്തികളെ കുറിച്ചും പൊതു സമൂഹം പൊതുവേ അജ്ഞരാണ്. ജനങ്ങളുടെ 
ഈ അജ്ഞത മുതലാക്കി - ഭീകരത എന്നത് സിമ്പിളായ് മതങ്ങൾക്ക് മേൽ ചാർത്തി രക്ഷപ്പെടാനും , 
അങ്ങനെ  പുണ്യാളൻമാർ 
ചമയലും നിരീശ്വരവാദികൾക്ക് എളുപ്പമാക്കിയിട്ടുണ്ട്.

അറിയുക ,
ചരിത്രത്തിലെ നിരീശ്വര ഭീകരത മാത്രമല്ല, 
ഇപ്പോഴത് ചൈനയിലെ ഉയ്ഗൂർ മുസ്ലീങ്ങളുടെ കാര്യത്തിലും നമ്മുടെ കൺമുന്നിൽ നടന്ന് കൊണ്ടിരിക്കുകയാണ്.

ഇത്  നിരീശ്വര ചൈനയിലെ മാത്രം അവസ്ഥയല്ല.

നിരീശ്വര സമഗ്രാധിപത്യത്തിൻ കീഴിലുള്ള വിയറ്റ്നാമിലെ  ബുദ്ധമത വിശ്വാസികളും ഇത്തരം ഭീകരത തന്നെ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.  

നിർബന്ധിത മതമുപേക്ഷിപ്പിക്കൽ നടത്താൻ പാവം ബുദ്ധിസ്റ്റ് സ്ത്രീകളെ ബലാത്സംഘത്തിന് ഇരയാക്കുകയാണ് വിയറ്റ്നാമീസ് നിരീശ്വര ഭീകരൻമാർ ചെയ്യുന്നത്. 😲

( ഇങ്ങനെയാണ് നിരീശ്വര വാദികൾ പാവം സ്ത്രീകളോട് പെരുമാറുന്നത്. കഷ്ട്ടം.)  

ഇത് കൂടാതെ പല വിധ നിയന്ത്രണങ്ങൾക്കുള്ളിലാണ് വിയറ്റ്നാമിലെ ബുദ്ധമത വിശ്വാസികൾ ശ്വാസം മുട്ടി ജീവിക്കുന്നത്.

അത് മനസ്സിലാവാൻ asianet news - 
Jan 23, 2020 വന്ന ഈ News Report വായിക്കുക.👇

https://www.asianetnews.com/web-specials-magazine/boy-abducted-from-vietnam-ends-up-a-slave-in-a-uk-cannabis-farm-q4jni0

ഈ News ൽ  
'ചിന്നിന്‍റെ അനുഭവം ഇങ്ങനെ' എന്ന തലക്കെട്ടിൽ  രണ്ടാമത് കൊടുത്ത വാർത്താ ഭാഗം വായിക്കുക. അപ്പോൾ മനസ്സിലാവും വിയറ്റ്നാമിൽ ബുദ്ധമത വിശ്വാസികളെ അടിച്ചമർത്തി കൊണ്ടുള്ള നിരീശ്വര ഭീകരത എന്താണെന്ന്.

വാർത്തയുടെ പ്രസക്ത ഭാഗം ഇങ്ങനെ :

 " ഗവൺമെന്റിനെതിരെ ലഘുലേഖ വിതരണം ചെയ്തു എന്ന കുറ്റത്തിനുള്ള പത്തുവർഷത്തെ തടവിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ചിൻ യുകെയിലേക്ക് അനധികൃതമായി കടന്നത്. ജീവനോടെ നാട്ടിൽ നിന്ന് കടക്കാൻ സാധിക്കുമെന്ന് അയാൾ കരുതിയിരുന്നതല്ല. അത്രയ്ക്കുണ്ട് നാട്ടിൽ അധികാരികളുടെ ഭീകരത. അവിടെ യുവാക്കളെ സർക്കാർ പീഡിപ്പിക്കുന്നത് അവർ കൊള്ളയും കൊലയും ബലാത്സംഗവും ഒന്നും ചെയ്തിട്ടല്ല. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, സംഘടിക്കാനുള്ള അവകാശം, ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചാരങ്ങൾ അനുഷ്ടിക്കാനുമുള്ള അവകാശം ഇതൊക്കെ വിനിയോഗിക്കുന്നതിന്റെ പേരിലാണ്.

അധികാരികൾ കാണിക്കുന്ന അക്രമങ്ങളെ കുറിച്ച് ഫേസ്ബുക്കിൽ ഒരു പോസ്റ്റിടുന്നത് പോലും ദേശവിരുദ്ധതയായി കണക്കാക്കപ്പെടും കടുത്ത ശിക്ഷകൾ ക്ഷണിച്ചുവരുത്തും. ആംനെസ്റ്റി ഇന്റർനാഷനലിന്റെ റിപ്പോർട്ട് പ്രകാരം 2019 -ൽ മാത്രം ഈ കുറ്റം ചാർത്തി അകത്താക്കപ്പെട്ടത് 16 പേരാണ്.

"2019 വിയറ്റ്നാമിൽ പ്രതിഷേധങ്ങളുടെ വർഷമായിരുന്നു. അതിക്രൂരമായ അടിച്ചമർത്തലുകളുടെയും" ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്ന സംഘടനയുടെ ഏഷ്യ ഡയറക്ടർ ആയ ബ്രയാൻ ആഡംസ് പറയുന്നു. "തങ്ങളുടെ പൗരന്മാർക്ക് അത്യാവശ്യത്തിന് സ്വാതന്ത്ര്യമൊക്കെ നൽകുന്ന ഗവൺമെന്റാണ് തങ്ങളുടേത്" എന്നൊക്കെ വിയറ്റ്നാം അവകാശപ്പെടുന്നുണ്ട് എങ്കിലും അതൊന്നും പ്രവർത്തനത്തിൽ കാണാനില്ല. 

ചിന്നിന്റെ കുടുംബം അറസ്റ്റുചെയ്യപ്പെടുന്നത് വിയറ്റ്നാമിൽ വിലക്കപ്പെട്ടിരിക്കുന്ന ഹോവാ ഹാവോ എന്ന പേരിലുള്ള ബുദ്ധിസ്റ്റ് സെക്റ്റിൽ വിശ്വസിക്കുന്നതിന്റെ പേരിലാണ്. ബുദ്ധമതത്തിനു വിയറ്റ്നാമിൽ സർക്കാർ അംഗീകാരമൊക്കെ ഉണ്ട് എങ്കിലും, അതിലെ പല സെക്ടുകളും നിരോധിതമാണ്. ഗവണ്മെന്റ് അംഗീകരിച്ചിരിക്കുന്ന ഒരു പ്രത്യേകതരം ബുദ്ധിസം ഒഴികെ മറ്റൊരു മതവും രാജ്യത്ത് അനുവദനീയമല്ല.

അവയുടെ ആചാരങ്ങൾ പിന്തുടരുന്നതിന്റെ പേരിൽ പട്ടാപ്പകൽ അധികാരികൾ യുവാക്കളെയും യുവതികളെയും തട്ടിക്കൊണ്ടുപോയി, ചോദ്യംചെയ്ത്, പീഡിപ്പിച്ച്, ബലാത്സംഗം ചെയ്ത്, ജയിലിലിട്ട് ഒക്കെ തങ്ങളുടെ അന്ധവിശ്വാസങ്ങൾ പൊഴിച്ചുകളയാൻ പ്രേരിപ്പിക്കുന്നു. വഴങ്ങാത്തവരെ 'ദേശീയ താത്പര്യങ്ങൾ' മുൻനിർത്തി അനിശ്ചിതകാലത്തേക്ക് തടങ്കലിൽ പാർപ്പിക്കുന്നു. "

* ഓർക്കുക ,  ഇങ്ങനെ 
നിരീശ്വര സമഗ്രാധിപത്യത്തിൻ കീഴിൽ, 
മാനവികതയേയും , മനുഷ്യാവകാശങ്ങളേയും , 
മത വിശ്വാസങ്ങളേയും , സ്ത്രീകളുടെ ആത്മാഭിമാനത്തേയുമൊക്കെ ഇത് പോലെ പിച്ചി ചീന്തി അടിച്ചമർത്തുന്ന നിരീശ്വര വാദികളാണ് പുണ്യാളൻമാർ ചമഞ്ഞ് മതവിശ്വാസികളെ ഉപദേശിക്കാൻ ഇറങ്ങുന്നത്. ഇവൻമാരെ വ്യക്തമായ് തിരിച്ചറിയുക.

ഏതെങ്കിലും മത രാജ്യത്ത് ആരെങ്കിലും തുപ്പിയാലും / തുമ്മിയാലും അതൊക്കെ എടുത്ത് ഓപ്പറേഷൻ ചെയ്ത് വലിയ വായിൽ ഡയലോഗടിച്ച് നടക്കുന്ന നിരീശ്വരൻമാർക്ക് , അവരുടെ സമഗ്രാധിപത്യ നാടുകളിൽ ഇങ്ങനെ നരകയാതന അനുഭവിക്കുന്ന സ്ത്രീ ജന്മങ്ങളെ കുറിച്ചൊന്നും യാതൊരു മിണ്ടാട്ടവുമില്ല. മാന്യരായ വിവേകമതികളായ സ്ത്രീകൾ പ്രത്യേകിച്ച് തിരിച്ചറിയുക ഇവരുടെ ഇരട്ടത്താപ്പ്.
Getting Info...

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.