RTF Malayalam App Update Now

LGBTQ എന്ന കച്ചവട സംഘം

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated


🥺 Part -1

കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ അവസാനമായപ്പോഴേക്കും സ്വവർഗ്ഗരതിയെ എങ്ങനെ കച്ചവടം ചെയ്യാമെന്ന് മുതലാളിത്തം പഠിച്ചുകഴിഞ്ഞിരുന്നു.

 2016 ജൂണിൽ ന്യൂയോർക്കിൽ വെച്ച് നടന്ന പ്രൈഡ് പരേഡ് സ്പോൺസർ ചെയ്തത് ടി-മൊബൈൽ വാൾമാർട്ട്, ഡെൽറ്റ, എഎക്സ്എ, നെറ്റ്ഫ്ലിക്സ്, ബഡ്ലിറ്റ്, യുണിലിവർ, ബിഎൻപി പാരിബാസ്, നിസ്സാൻ, ഡിസ്നി തുടങ്ങിയ ഭീമൻ കച്ചവടക്കാരായിരുന്നുവെന്നതിൽ നിന്ന് കോർപ്പറേറ്റ് ലോകം എൽജിബിറ്റി ആക്ടിവിസത്തിന്റെ കച്ചവട സാധ്യതകളെ കൃത്യമായി തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന സത്യം വെളിപ്പെടുന്നുണ്ട്. ലണ്ടനിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രൈഡ് പരേഡുകൾക്ക് ഓരോ വർഷവും ലഭിക്കുന്ന കോർപ്പറേറ്റ് സംഭാവനകൾ വർധിച്ചു വരുന്നതായി ‘ഫിനാൻഷ്യൽ ടൈംസി’ൽ വന്ന ‘ഗേ പ്രൈഡിന്റെ കച്ചവടം’ (India Ross: The Business of Gay Pride, Financial Times, 11.08.2016 ) എന്ന പഠനം വ്യക്തമാക്കുന്നുണ്ട്. സ്വവർഗ്ഗാനുരാഗികളുടെ ആഘോഷങ്ങൾക്കും പരേഡുകൾക്കും പണം വാരിക്കോരി നൽകുന്ന കോർപ്പറേറ്റുകളുടെ കച്ചവടതാല്പര്യങ്ങളെക്കുറിച്ച് സാമ്പത്തികകാര്യ ലേഖികയായ ഡാനിയെല്ലെ കുർട്ട്സ് ലെബൻ എഴുതിയ ‘കോർപ്പറേഷനുകൾ എങ്ങനെയാണ് ഗേ പ്രൈഡിൽ നിന്ന് ലാഭമുണ്ടാക്കുന്നത്’ എന്ന ലേഖനത്തിലും വിവരിക്കുന്നുണ്ട് (BDanielle Kurtzleben: “How Corporations are Profiting from Gay Pride”, U.S. News & World Report، 11.06.2012).

എൽജിബിറ്റിക്കാർക്ക് ഒപ്പം നിൽക്കുന്നവരിൽ നിന്ന് മാത്രമേ സ്വവർഗ്ഗാനുരാഗികൾ സാധനങ്ങൾ വാങ്ങൂവെന്നതിനാൽ അവരുടെ എല്ലാ പരിപാടികളെയും കോർപറേറ്റുകൾ സ്പോൺസർ ചെയ്യുന്നുവെന്നാണ് ഈ ലേഖകർ രണ്ടുപേരും വ്യക്തമാക്കുന്നത്. സ്വവർഗ്ഗാനുരാഗികളെ മാറാൻ സമ്മതിക്കാതെ നിലനിർത്തുന്നത് വഴിയുള്ള വലിയ കച്ചവടസാധ്യതകളെ എങ്ങനെ ചൂഷണം ചെയ്യാമെന്ന് പഠിക്കുന്നവരാണ് ഇന്ന് കോർപ്പറേറ്റുകളുടെ ബിസ്സിനസ് തന്ത്രജ്ഞന്മാർ എന്ന് അവ സൂചിപ്പിക്കുന്നു. മൂന്ന് ട്രില്ല്യനിലധികം (മൂന്ന് ലക്ഷം കോടി) വരുന്ന അന്താരാഷ്ട്ര എൽജിബിറ്റി വിപണിയെ എങ്ങനെ ഉപയോഗിക്കാമെന്ന് കച്ചവടക്കാർക്ക് പറഞ്ഞുകൊടുക്കുന്നത് ഇത്തരം തന്ത്രജ്ഞന്മാരാണ്. വേൾഡ് എക്കണോമിക് ഫോറത്തിന്റെ ന്യൂസ് ലെറ്ററിൽ വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ട് ‘ബഹുരാഷ്ടകമ്പനികൾ എന്തുകൊണ്ട് എൽജിബിറ്റി നേതാക്കളിൽ പണം മുടക്കണമെന്നതിനുള്ള മൂന്ന് കാരണങ്ങൾ’ (Todd Sears: 3 Reasons why multinationals should invest in LGBT leaders, World Economic Forum, 04.03. 2016) എന്നായിരുന്നു. സ്വവർഗ്ഗാനുരാഗത്തിന്റെ കച്ചവടസാധ്യതകളെപ്പറ്റി എണ്ണിയെണ്ണി പറയുകയും അതിലേക്ക് കോർപ്പറേറ്റുകളെ ആകർഷിക്കുകയും ചെയ്യുന്നതാണ് ലേഖനം.

🥺Part -2

വേൾഡ് എക്കണോമിക് ഫോറത്തിൽ ലേഖനമെഴുതിയ ടോഡ് സിയേഴ്സ് ലോകത്തെങ്ങുമുള്ള എൽജിബിറ്റി വിഭാഗങ്ങളിലെ കച്ചവടസാധ്യതയെക്കുറിച്ച പഠനവും ഗവേഷണവും നടത്തുകയും വ്യത്യസ്ത ബിസിനസ്സ് സ്ഥാപനങ്ങൾക്ക് ഇവ്വിഷയകമായ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നതിനായുള്ള Out Leadership ന്റെ സ്ഥാപകനും സൈദ്ധാന്തികനുമാണ്. സ്വവർഗ്ഗാനുരാഗികളായ സ്ത്രീകളുടെ കച്ചവടസ്ഥാപങ്ങളെ കൂട്ടിയിണക്കുന്ന Out WOMEN അടക്കമുള്ള അദ്ദേഹത്തിന്റെ കീഴിലുള്ള നിരവധി സാമ്പത്തിക സ്ഥാപനങ്ങളിൽ ലോകത്തെങ്ങുമുള്ള 66 പ്രധാനപ്പെട്ട ബിസിസിനസ്സ് ഗ്രൂപ്പുകളാണ് പണം മുടക്കിയിരിക്കുന്നത്. (“The global LGBTQ+ business network”

  LINK

 സ്വവർഗ്ഗാനുരാഗത്തെ കച്ചവടമാക്കുന്ന മുതലാളിത്തം! ലൈംഗികവൈകൃതങ്ങളെ എങ്ങനെ പണമുണ്ടാക്കാനായി ഉപയോഗിക്കാമെന്ന് ഗവേഷണം ചെയ്ത് കോർപ്പറേറ്റുകളെ ഉപദേശിക്കുന്ന സാമ്പത്തികകാര്യവിദഗ്ദന്മാർ ! ലിബറലിസത്തിന്റെ ലോകത്ത് ഒരു കാര്യം നന്മയാകാൻ ഇത്രയെല്ലാം ധാരാളമാണ്.

മുതലാളിത്തധാർമ്മികതയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയെയും ക്വിയർ നോർമേറ്റീവ് ആകുവാനുള്ള ശ്രമത്തിന് പിന്നിൽ ഇതേ കച്ചവടക്കണ്ണ് തന്നെയാണുള്ളത്. കോർപ്പറേറ്റുകൾക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്ക് പോലും(ഇന്ന് ഉണ്ടോ?? ) അത് മനസ്സിലാകുന്നില്ല. പൂവൻ പഴം കൊണ്ട് കഴുത്തറക്കുകയാണല്ലോ മുതലാളിത്തത്തിന്റെ രീതി.

rtf malayalam app 

Getting Info...

إرسال تعليق

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.