RTF Malayalam App Update Now

യുക്തിവാദികളുടെ നിരീക്ഷണത്തിൽ മതവിശ്വാസികളായ സ്ത്രീകൾ ആത്മാഭിമാനം ഇല്ലാത്തവരാണ്"

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated
"മതവിശ്വാസികളായ സ്ത്രീകൾ ആത്മാഭിമാനം ഇല്ലാത്തവരാണ്"

മതവിശ്വാസം ഇല്ലാത്ത ഒരു സ്ത്രീ സ്ഥിരം പറയുന്ന ഒരു ഡയലോഗ് ആണ് ഇത്. അതായത് ലോകത്തിലെ 90% സ്ത്രീകളും ആത്മാഭിമാനം ഇല്ലാത്തവർ ആണ് എന്നാണ് കവി ഉദ്ദേശിക്കുന്നത്. പിന്നെ ആരാണ് ആത്മാഭിമാനമുള്ള സ്ത്രീകൾ എന്നു ചോദിച്ചാൽ, ഫുട്ബോൾ മത്സരം വിജയിച്ചു വരുന്ന married ആയ ആണുങ്ങൾക്ക് കിടക്ക വിരിക്കുന്ന സ്ത്രീകൾ, ആണുങ്ങളുടെ കായികമത്സരങ്ങളിൽ കാണികളെ രസിപ്പിക്കാൻ അർദ്ധനഗ്നരായി ഡാൻസ് കളിക്കുന്ന സ്ത്രീകൾ, ബാറുകളിൽ അർദ്ധനഗ്നരായി ആണുങ്ങൾക്ക് മദ്യം വിളമ്പുന്ന സ്ത്രീകൾ, ആംസ്റ്റർഡാമിലെ തെരുവുകളിൽ ആണുങ്ങൾക്ക് ഒരു രാത്രി വാങ്ങുവാനായി ചില്ല് കൂട്ടുകൾ ഇൽ പ്രതിമകൾ പോലെ വെച്ചിരിക്കുന്ന സ്ത്രീകൾ ഇവരൊക്കെയാണ് ആത്മാഭിമാനമുള്ള സ്ത്രീകൾ.

"അതൊക്കെ അവരുടെ ചോയിസ് ആണ്"

അതെ സ്വന്തം ശരീരം മാത്രമാണ് തങ്ങളുടെ ശക്തിയെന്നും, അത് ആണുങ്ങൾക്ക് കാഴ്ചവെച് ജീവിക്കുന്നതാണ് ഉത്തമമെന്നും ഉള്ള Choice എടുത്ത സ്ത്രീകൾക്ക് മതവിശ്വാസികളായ സ്ത്രീകളെക്കാൾ ആത്മാഭിമാനം ഉണ്ട് എന്ന്.

പാശ്ചാത്യ സിനിമകളും പോപ്പ് സംഗീതങ്ങളും കണ്ടു വളർന്നു, അതാണ് യഥാർത്ഥ സംസ്കാരം, അല്ലെങ്കിൽ അതാണ് യഥാർത്ഥ ധാർമികത എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഈ പറയുന്നത്. സ്ത്രീയെ വെറും കാഴ്ചവസ്തു മാത്രം ആകുന്ന, എയർപോർട്ടുകളിലും, ബാറുകളിലും, നിശാ പാർട്ടികളിലും തുടങ്ങി ബിസിനസ് മീറ്റിങ്ങുകളിൽ വരെ അവരുടെ വസ്ത്രത്തിൻറെ അളവ് കുറയുന്നതു മാത്രം നോക്കി ബഹുമാനം കൊടുക്കുന്ന ഒരു സംസ്കാരം.

"Blazer and pants ധരിച്ച് നടക്കുന്ന പുരുഷന്മാർ അവരുടെ കൂടെ skirt ഇട്ട് cleavage കാണിച്ചു നടക്കുന്ന സ്ത്രീകൾ" ഇതാണ് പാശ്ചാത്യ സംസ്കാരത്തിൻറെ പോസ്റ്റർ തന്നെ. എന്ത് gender neutrality ആണ് അവിടെ കാണുന്നത്?

യുദ്ധത്തിൽ പങ്കെടുക്കുന്ന ആണുങ്ങൾക്ക് പ്രചോദനം ആവാൻ നഗ്ന ചിത്രങ്ങൾ അയച്ചു കൊടുക്കുന്ന സ്ത്രീകളെക്കുറിച്ച് വാഴ്ത്തിപ്പാടുന്ന പാശ്ചാത്യ മാധ്യമങ്ങൾ, ഒരു യുദ്ധത്തിൽ സ്ത്രീകൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം അതാണ് എന്ന് വിശ്വസിക്കുന്ന യഥാർത്ഥ സ്ത്രീവിരുദ്ധ സംസ്കാരം, ഹിജാബ് ധരിച്ച് നടക്കുന്ന ഒരു മുസ്ലിം സ്ത്രീ അല്ലെങ്കിൽ മാന്യമായ വസ്ത്രം ധരിച്ചു നടക്കുന്ന ഏതു മതത്തിലെ സ്ത്രീ ആയാലും, അവർ അവരുടെ ബുദ്ധിയും കഴിവും പെരുമാറ്റവും ഉപയോഗിച്ച് മാത്രം ജീവിക്കുന്ന ആളുകളാണ്, എന്നാൽ ഇവരോ? അതിന് ഇവരെ കുറ്റം പറയുകയല്ല അതാണ് ശരി അതാണ് യഥാർത്ഥ സംസ്കാരം എന്ന് അവർ ചെറുപ്പം മുതലേ ബ്രെയിൻ വാഷ് ചെയ്യപ്പെട്ടിരിക്കുന്നു.

വിമാനങ്ങളിൽ skirt ഭംഗിയുള്ള സ്ത്രീകൾ serve ചെയ്താലേ business വിജയിക്കൂ, ബാറുകളിൽ അവർ മദ്യം വിളമ്പിയാൽ മാത്രമേ ആളുകൾ വരികയുള്ളൂ, IPL പോലുള്ള കായികമത്സരങ്ങളിൽ, അർദ്ധനഗ്നരായ സ്ത്രീകൾ ഡാൻസ് കളിച്ചാൽ മാത്രമേ കാണികൾ കൂടുകയുള്ളൂ, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ തൊലി വെളുപ്പ് ഉള്ള സ്ത്രീകൾ അതിഥികളെ സ്വീകരിക്കാൻ നിന്നാലെ കൂടുതൽ അതിഥികൾ വരുകയുള്ളൂ ഇതൊക്കെ ഈ സംസ്കാരം കൊണ്ട് ഉടലെടുത്ത പൊതുബോധമാണ്, basically സ്ത്രീകൾ പുരുഷന്മാരെ serve ചെയ്യാൻ ഉള്ളവരാണ് എന്ന് ഉറക്കെ വിളിച്ചു പറയുന്ന യഥാർത്ഥ സ്ത്രീവിരുദ്ധ സംസ്കാരം.

ഞാൻ മേൽപ്പറഞ്ഞ തൊഴിലുകൾ എടുക്കുന്ന സ്ത്രീകൾ ആത്മാഭിമാനം ഇല്ലാത്തവർ ആണ് എന്ന് ഞാൻ ഒരിക്കലും പറയില്ല, pornography മുതൽ brothels വരെ ഉള്ള സ്ത്രീകളെ അങ്ങേയറ്റം humiliate ചെയ്യുന്ന പുരുഷന്മാരെ സുഖിപ്പിക്കുന്ന ഇൻഡസ്ട്രികൾ തുടങ്ങി അതിൽ ജോലിചെയ്യുന്നത് മൊത്തം normalize ചെയ്ത മുതലാളിത്ത പാശ്ചാത്യ സംസ്കാരം ആണ് അതിനു കാരണം. ഇത്തരം സംസ്കാരങ്ങളെ പ്രകീർത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളുകൾ മാന്യമായി ജീവിക്കുന്ന, ബുദ്ധിയും കഴിവും ഉപയോഗിച്ച് ജീവിതത്തിൽ ഇവരെക്കാൾ നല്ല രീതിയിൽ ജീവിക്കുന്ന വിശ്വാസികളായ സ്ത്രീകളെ ആത്മാഭിമാനം ഇല്ലാത്തവർ എന്നു വിളിക്കുമ്പോൾ sympathy ആണ് തോന്നുന്നത്.

Getting Info...

إرسال تعليق

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.