അൽ ബിറൂനി, അൽ ഇഥിരീസി, അൽ കിന്ദി, അൽ ഫിർനസ്, ഇബ്നു ഉമര് അസ്സൂഫി എന്നീ ശാസ്ത്രജ്ഞരെ പരിചയപ്പെടാം...
____________________________________________
ലോക ചരിത്രത്തിൽ നിന്നു മനഃപൂർവം നിഷ്കാസനം ചെയ്യപെട്ട ചരിത്ര വസ്‌തുതകളിൽ ഒന്നാണ് മുസ്ലിം ലോകം ശാസ്ത്രത്തിന് നൽകിയ കനപ്പെട്ട സംഭാവനകൾ. പാശ്ചാത്യർ കുളിക്കാൻ പോലും അറിയാതെ കാടന്മാരായി ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിൽ മുസ്ലിം ലോകം വലിയൊരു ഭൂവിഭാഗത്തിന്റെയും അധിപന്മാരായി ഐശ്വര്യത്തിലും പ്രതാപത്തിലും ഒരു വലിയ സാമ്രാജ്യമായി വാണരുളിയിരുന്ന കാലം ശാസ്ത്രത്തിലും മറ്റെല്ലാം രംഗത്തും ജേതാക്കളായി മുന്നേറുകയായിരുന്നു. ഇന്നുള്ള ആധുനിക ശാസ്ത്രത്തിന് അടിത്തറയിട്ടത് മുസ്ലിം ലോകമാണ്. അത് കൊണ്ട് തന്നെയാണ് ആധുനിക ശാസ്ത്രം ചിലതിന്റെയെല്ലാം പിതാക്കന്മാരായി ഇന്നും പഴയ കാല മുസ്ലിം ശാസ്ത്രജ്ഞരെയാണ് എണ്ണുന്നത്, ബോധപൂർവ്വം വിസ്മൃതിയിലാണ്ട ഒരു നീണ്ട ലിസ്റ്റ് ബാക്കിയുണ്ടെങ്കിലും.
സിറിയയിലെ ഡമാസ്കസ് മുതൽ സ്പെയിനിലെ കൊർദോവ വരെ എത്ര തൂണുകൾ ഉണ്ടായിരുന്നുവോ അത്രയും മുസ്ലിം ശാസ്ത്രജ്ഞരും പണ്ഡിതന്മാരും അന്ന് ലോകത്തു ഉണ്ടായിരുന്നുവെന്ന് ലോകപ്രശസ്ത ഇംഗ്ലിഷ് ചരിത്രകാരൻ വിൽ ഡ്യൂറണ്ട് രേഖപ്പെടുത്തിയത് ഇവിടെ സ്മരണീയമാണ്.
ആയിരം വർഷങ്ങൾക്കു മുമ്പ് ഭൂമിയുടെ റേഡിയസ് ഏകദേശം വളരെ കൃത്യമായി തന്നെ കണക്കുകൂട്ടിയ മുസ്ലിം ശാസ്ത്രജ്ഞനായ അൽബറൂനിയുടെ സ്മരണക്കായി നാസ ചന്ദ്രനിലെ ഈ ഗർത്തത്തിന് അദ്ദേഹത്തിൻറെ പേരാണ് നൽകിയിട്ടുള്ളത്. Lunar Crater Al-Biruni
✍️
പി.സി. അബ്ദുൽ ഹമീദ്
മണ്ണാർക്കാട്
Getting Info...
