AD 700 ൽ സിറിയയിലെ അൽ റാകയിൽ 2KM വിസ്ത്രിതിയിൽ ലോകത്തിലെ ആദ്യ ഗ്ലാസ് ഫാക്ടറി ആരംഭിച്ചു.
എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബാഗ്ദാദിലും സിറിയയിലും ലോകത്തിലെ ആദ്യത്തെ Hospital കൾ സ്ഥാപിതമായി. ബാഗ്ദാദിലെ തെരുവുകളിൽ ഫാർമസികൾ സ്ഥാപിക്കപ്പെട്ടു.
AD 780ൽ ജീവിക്കുകയും ലോകം രസതന്ത്രത്തിന്റെ പിതാവെന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്ന ജാബിർ ബിൻ ഹയാനാണ് അലംമ്പിക്ക്, സ്റ്റിൽ, റിട്ടോട്ട് മുതലായ ഉപകരണങ്ങൾ കണ്ടു പിടിച്ചതും ലിക്വിഫാക്ഷൻ, ക്രിസ്റ്റലയിസേഷൻ, ഫിൽറ്ററയിസേഷൻ പ്രക്രിയകളും അവധരിപ്പിച്ചതും.
ഇരുപതിലധികം ലബോറട്ടറി ഉപകരണങ്ങൾ അദ്ദേഹം ആധുനിക ശാസ്ത്രത്തിന് പരിചയപ്പെടുത്തി.
ആർസനിക്ക്, ആൻറിമണി, സൾഫർ, മെർക്കുറി മെറ്റാലിക്ക് ഓക്സൈഡുകൾ ചേർത്ത് ഗ്ലാസിന് നിറം നൽകുന്നതിനെക്കുറിച്ച് അദ്ദേഹം പ്രതിപാധിക്കുന്നുണ്ട്.
ലോകത്തിൽ ആദ്യമായി സൾഫ്യൂരിക്ക് ആസിഡും ഹൈഡ്രോ ക്ലോറിക്ക് ആസിഡും നിർമ്മിച്ചതും ഹയാൻ ആയിരുന്നു.
മൂലകങ്ങളെ വർഗ്ഗീകരിക്കുന്നതിന് തുടക്കം കുറിച്ചതും ഓർഗാനിക്ക് ആസിഡുകളിൽ പെട്ട സിട്രിക്ക് അസറ്റിക്ക് ട്ടാർട്ടാനിക്ക് ആസിഡുകളെ കുറിച്ചും അദ്ദേഹം പ്രതിപാധിക്കുന്നു.
മുസ്ലിം ലോകം ശാസ്ത്രത്തിന് നൽകിയ ഒട്ടനവധി വിഷയങ്ങൾ ഈ വീഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്. ഇന്നത്തെ മുസ്ലിംങ്ങളുടെ അവസ്ഥ വെച്ച് ഇത്രയും വലിയ മുന്നേറ്റങ്ങളും ആധുനിക ശാസത്രത്തിന് കൈമാറിയ അടിസ്ഥാന വിജ്ഞാനങ്ങളും കാണുംമ്പോൾ ആരെയും അൽഭുതപ്പെടുത്തുകയും അവിശ്വസനീയമെന്ന് തോന്നുകയും ചെയ്യുമെന്നത് തീർച്ച, പക്ഷെ സത്യം അതാണ്.
✍️
പി.സി. അബ്ദുൽ ഹമീദ്
മണ്ണാർക്കാട്
FB Lnk
https://m.facebook.com/story.php?story_fbid=1548665365146543&id=100000092824672