RTF Malayalam App Update Now

പർദയും ജബ്രആരിഫ് ഹുസൈനും !

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated

ഒരു സുഹൃത്ത് വാട്സപ്പിൽ ആരിഫ് ഹുസൈൻ എന്ന ജബ്രയുടെ ഒരു പോസ്റ്റിന്റെ സ്ക്രീൻഷോട്ട് അയച്ചു തന്നു . ജബ്ര നിലവാരത്തിലുള്ള , വളരെ തരംതാണ ഭാഷയും അവഹേളനവും മാത്രം നിറഞ്ഞ പോസ്റ്റ് ! (പോസ്റ്റ് താഴെ കൊടുക്കുന്നു).



                                                    




തൻറെ കയ്യിലിരിപ്പിന്റെ ഫലമായി മാത്രം രണ്ട് ഭാര്യമാർ ഉപേക്ഷിച്ചു പോയ ഈ ഫ്രസ്റ്റേറ്റഡ് ജബ്ര തന്റ ഫ്രസ്ട്രേഷൻ മുസ്ലീങ്ങളെയും ഇസ്ലാമിനെയും തെറിവിളിച്ച് തീർക്കുന്നു ! ഒരു പാഴ്ജന്മം !





ശാരീരിക, മാനസിക പീഡനവും, പോരാത്തതിന് ഭാര്യയുടെ സ്വത്ത് മുഴുവൻ തന്ത്രപരമായി സ്വന്തമാക്കിയതുമാണ് ഒന്നാം ഭാര്യ ഈ മനുഷ്യനെ വിവാഹമോചനം നടത്തിയതിന് കാരണം. ഇത് ഞാൻ വെറുതെ ആരോപിക്കുന്നതല്ല; ഇയാളെയും ഭാര്യയെയും അടുത്ത് പരിചയമുള്ള സ്വതന്ത്ര ചിന്തകയായ ഒരു സ്ത്രീ പരസ്യമായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് ഈ കാര്യം.
താൻ ഇസ്ലാമിക വിശ്വാസി ആയതുകൊണ്ടാണ് ആദ്യ വിവാഹമോചനം നടന്നത് എന്നൊക്കെയുള്ള ഇവൻറെ നുണകൾ കണ്ട് അത്ഭുതപ്പെട്ടുകൊണ്ടാണ് ആ സ്വതന്ത്ര ചിന്തക ഇവൻറെ തനി നിറം തുറന്നു കാട്ടിയത്. ഇവൻ തനി ഫ്രോഡ് ആണെന്നും സഹികെട്ട് ഭാര്യ ഇവനെ ഉപേക്ഷിച്ചതാണ് എന്നുമുള്ള വസ്തുത അവർ വ്യക്തമാക്കി.
ഓന്തിനെ തോൽപ്പിക്കുന്ന ഈഗോ പ്രാന്തൻ എന്നാണ് ആരിഫിനെ അവർ വിശേഷിപ്പിച്ചത് ! പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് താഴെ ഇടുന്നു.







ഇത്തരം സ്വഭാവ വൈകല്യങ്ങളുള്ള ആരിഫിന് മറ്റുള്ളവരും തന്നെ പോലെയാണ് എന്ന് തോന്നുന്നത് സ്വാഭാവികമാണ്. അതുകൊണ്ടാണ് ഇത്ര ചീപ്പായി ചിന്തിക്കാനും എഴുതാനും ഒക്കെ തോന്നുന്നത്.



ഇസ്ലാമിൽ സ്ത്രീകൾക്ക് ശരീരം പൂർണ്ണമായി മറക്കുന്ന വസ്ത്രം നിർബന്ധമാക്കിയത് പ്രവാചക പത്നിമാർ വെളിക്കിരിക്കുമ്പോൾ ഉമർ (റ) ഒളിഞ്ഞു നോക്കിയത് കൊണ്ടാണ് എന്നൊക്കെയാണ് ഈ വൃത്തികെട്ടവന്റെ ആരോപണം !. ആ കാര്യത്തിന്റെ സത്യാവസ്ഥ വിശദീകരിക്കാൻ ആണ് എന്റെ ഈ പോസ്റ്റ് .


വീട്ടിനകത്ത് ടോയ്ലറ്റ് എന്നത് വ്യാപകമായിട്ട് ഏതാനും ദശകങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അതിനുമുമ്പ് നമ്മുടെ നാട്ടിൽ അടക്കം എല്ലാവരും കാര്യം സാധിച്ചിരുന്നത് പറമ്പുകളിൽ ആയിരുന്നു. ഇന്നും ഇന്ത്യയിൽ ബഹുഭൂരിപക്ഷം ആളുകൾക്കും ടോയ്ലറ്റ് ഇല്ല എന്നുള്ളത് വസ്തുതയാണ്. അതുകൊണ്ടാണല്ലോ ശൗചാലയം ഉപയോഗിക്കാനായി ഇന്ത്യാ ഗവൺമെൻറ് കോടികൾ മുടക്കി പരസ്യം ചെയ്യുന്നത്.


പ്രവാചകന്റെ കാലത്ത് അദ്ദേഹത്തിൻറെ ഭാര്യമാർ തങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റിയിരുന്ന പറമ്പിലേക്ക് പോകുന്ന വഴി ഉമർ (റ) താമസിച്ചിരുന്ന വീടിനടുത്ത് കൂടി ആയിരുന്നു. അന്നത്തെ കാലത്ത് സ്ത്രീകൾ രാത്രികളിലായിരുന്നു തങ്ങളുടെ പ്രാഥമികൃത്യങ്ങൾ നിർവഹിച്ചിരുന്നത്.


ഉമറിന്റെ മകൾ ഹഫ്സ (റ) പ്രവാചകന്റെ പത്നിമാരിൽ പെട്ട ആളാണ്. തൻറെ മകൾ ഉൾപ്പെടുന്ന പ്രവാചക പത്നിമാർ ഇത്തരത്തിൽ പ്രാഥമിക കൃത്യം നിർവഹിക്കാൻ പോകുമ്പോൾ അവർ ശരീരം മൂടുന്ന രൂപത്തിലുള്ള വസ്ത്രം ധരിച്ച് ആളുകൾക്ക് തിരിച്ചറിയപ്പെടാത്ത രൂപത്തിൽ നടന്നുപോയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ഉമർ (റ) ആഗ്രഹിച്ചിരുന്നു.


അനസ് (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘റസൂല്‍ (ﷺ) തിരുമേനിയോടു ഉമര്‍ (റ) പറയുകയുണ്ടായി: റസൂലേ, അങ്ങയുടെ അടുക്കല്‍ നല്ല മനുഷ്യരും, ചീത്ത മനുഷ്യരും പ്രവേശിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് സത്യവിശ്വാസികളുടെ മാതാക്കളോടു (അങ്ങയുടെ ഭാര്യമാരോടു) പര്‍ദ്ദ സ്വീകരിക്കുവാന്‍ അങ്ങുന്നു കല്പിച്ചിരുന്നുവെങ്കില്‍?!’ അങ്ങനെ, ഹിജ്ര അഞ്ചാംകൊല്ലം ദുല്‍ഖഅ്ദഃ മാസത്തില്‍ ജഹ്ശിന്‍റെ മകള്‍ സൈനബയെ നബി (ﷺ) വിവാഹം കഴിച്ച ആ വിവാഹ സദ്യ കഴിഞ്ഞ രാവിലെ പര്‍ദ്ദയുടെ ഈ വചനം (33:53) അവതരിച്ചു. (ബുഖാരി; മുസ്ലിം മുതലായവര്‍).


പ്രവാചകന്റെ പത്നിയായ സൗദ (റ) 65 വയസ്സിന് മുകളിൽ പ്രായമുള്ള നീളമുള്ള ഒരു സ്ത്രീയായിരുന്നു. അവർ രാത്രി പറമ്പിലേക്ക് തൻറെ വീടിനു മുന്നിലൂടെ നടന്നുപോകുമ്പോൾ അവരുടെ വസ്ത്രധാരണ രീതിയിൽ നിന്നും അവരെ തിരിച്ചറിയാൻ പറ്റുന്നുണ്ട് എന്നും അവർ ശരീരം മുഴുവൻ മൂടി തിരിച്ചറിയപ്പെടാത്ത രൂപത്തിൽ നടക്കുന്നതാണ് നല്ലത് എന്നും അവരെ ബോധ്യപ്പെടുത്താനും ആയി അവരോട് ഉമർ (റ) അവരോട് ഇങ്ങനെ വിളിച്ചു പറഞ്ഞു. "അല്ലയോ സൗദാ താങ്കളാണ് നടന്നു പോകുന്നത് എന്ന് എനിക്ക് തിരിച്ചറിയുന്നുണ്ട്" . ഇത് കേട്ട സൗദക്ക് (റ) കാര്യം ബോധ്യപ്പെടുകയും അവർ പിന്നീട് അത്തരത്തിൽ ആളെ തിരിച്ചറിയാൻ കഴിയാത്ത രൂപത്തിലുള്ള മൂടുന്ന പർദ്ദ ധരിക്കുകയും ചെയ്തു. ഇത്രമാത്രമാണ് സംഭവം.










ഇതിനൊരു ബാക്കി പത്രം കൂടെയുണ്ട്. പർദ്ദ ധരിച്ച് നടക്കുമ്പോൾ പോലും സൗദയുടെ നീളമുള്ള ശരീരപ്രകൃതി കാരണം അവരാണ് പർദ്ദക്കുള്ളിൽ ഉള്ളത് എന്ന് അവരെ മുമ്പ് കണ്ട് പരിചയമുള്ള ആളുകൾക്ക് തിരിച്ചറിയാൻ സാധിക്കും. (നേരത്തെ കണ്ടു പരിചയം ഉള്ള ആളുകളെ നാം ഇപ്പോൾ മാസ്കിട്ട് കണ്ടാലും തിരിച്ചറിയുന്നത് പോലെ ) . അപ്രകാരം സൗദ (റ) പർദ്ദ ധരിച്ച് നടന്നപ്പോഴും ഉമർ (റ) അവരോട് ഇപ്രകാരം വിളിച്ചുപറഞ്ഞു " അല്ലയോ സൗദാ; അല്ലാഹുവാണേ, താങ്കൾക്ക് ഞങ്ങളിൽ നിന്നും ഒളിക്കാനാവില്ല. അതുകൊണ്ട് നിങ്ങൾ തീരെ തിരിച്ചറിയപ്പെടാത്ത രൂപത്തിൽ പുറത്തിറങ്ങുന്നതിനുള്ള എന്തെങ്കിലും മാർഗ്ഗങ്ങൾ സ്വീകരിക്കണം " .


സൗദ തിരിച്ചു വീട്ടിൽ എത്തി പ്രവാചകനോട് ഉമർ (റ) ഇങ്ങനെയൊക്കെ പറഞ്ഞു എന്ന കാര്യം അറിയിച്ചു. പ്രവാചകൻ രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് തന്നെ പ്രവാചകന് പ്രസ്തുത വിഷയത്തിൽ ദൈവിക വെളിപാട് അഥവാ വഹ്‌യ് ഇറക്കപ്പെടുകയുണ്ടായി. വഹ്‌യ് നിലച്ചപ്പോൾ പ്രവാചകൻ പറഞ്ഞു. " സ്വന്തം ആവശ്യങ്ങൾക്കു വേണ്ടി വീടിന് പുറത്തിറങ്ങൽ നിങ്ങൾക്ക് (സ്ത്രീകൾക്ക് ) അനുവദിക്കപ്പെട്ടിട്ടുണ്ട് " . (അഥവാ സൗദ (റ) പുറത്തിറങ്ങിയത് ആവശ്യ കാര്യങ്ങൾക്കാണ്. അതുകൊണ്ടുതന്നെ അതിൽ കുഴപ്പമില്ല). ഇത്രയും ഒക്കെയാണ് സംഭവം.


എന്നാൽ ഇതിൽ നിന്നും നമ്മുടെ ആരിഫ് ജബ്രക്ക് മനസ്സിലായത് വൃദ്ധയായ സൗദ (റ) വിസർജിക്കുമ്പോൾ ഉമർ (റ) ഒളിഞ്ഞുനോക്കി എന്നാണത്രേ !. ഇത്രയും ചീഞ്ഞ മനസ്സുള്ള ഇവനെയൊക്കെ രണ്ട് ഭാര്യമാർ ഒഴിവാക്കിയെങ്കിൽ അതിലൊന്നും ഒരു അത്ഭുതവുമില്ല. ഇത്തരം വൈകൃത മനസ്സുള്ളവരൊക്കെ ഇസ്ലാം ഉപേക്ഷിക്കുന്നത് തന്നെയാണ് നല്ലത്.
Getting Info...

إرسال تعليق

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.