RTF Malayalam App Update Now

പിശാചിനെ എറിയുന്ന നക്ഷത്രങ്ങൾ !

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated
പിശാചുക്കളും തമ്മിലെന്ത് ? പലരുടെയും സംശയങ്ങൾ ചോദ്യോത്തര രൂപത്തിൽ തയ്യാറാക്കിയത്.
--------------------------------------------------

❓ചോദ്യം :

 പിശാചുക്കളെ നക്ഷത്രങ്ങൾ കൊണ്ട് എറിയും എന്നല്ലേ ഖുർആൻ പറയുന്നത് ?


♦️ഉത്തരം: 

അങ്ങനെ ഖുർആൻ പറഞ്ഞിട്ടില്ല. ഖുർആൻ പ്രസ്താവിച്ചത് ഏറ്റവും അടുത്ത ആകാശത്ത് നക്ഷത്രങ്ങൾ സംവിധാനിച്ചിട്ടുണ്ട് എന്നും അവയെ പിശാചുക്കളെ എറിയുന്നതിനുള്ള സംവിധാനം ആക്കിയിട്ടുണ്ട് എന്നുമാണ്.


ഖുർആൻ പറയുന്നു:
"തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടി പിടിപ്പിച്ചിരിക്കുന്നു.


ധിക്കാരിയായ ഏതു പിശാചില്‍ നിന്നും ( അതിനെ ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു.


അത്യുന്നതമായ സമൂഹത്തിന്‍റെ (ഉന്നതരായ മലക്കുകളുടെ സമൂഹം) നേരെ അവര്‍ക്ക്‌ ( പിശാചുക്കള്‍ക്ക്‌ ) ചെവികൊടുത്തു കേള്‍ക്കാനാവില്ല. എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ്‌ ഓടിക്കപ്പെടുകയും ചെയ്യും;


ബഹിഷ്കൃതരായിക്കൊണ്ട്‌; അവര്‍ക്ക്‌ ശാശ്വതമായ ശിക്ഷയുമുണ്ട്‌.


പക്ഷെ, ആരെങ്കിലും പെട്ടെന്ന്‌ വല്ലതും റാഞ്ചിഎടുക്കുകയാണെങ്കില്‍ തുളച്ച്‌ കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌." (37:6-10)


❓ചോദ്യം :

 ഈ പറഞ്ഞതിനർത്ഥം നക്ഷത്രങ്ങൾ കൊണ്ട് എറിയുന്നു എന്ന് തന്നെയല്ലേ ?


♦️ഉത്തരം: 

എങ്ങനെയാണ് അങ്ങനെ ഒരു അർത്ഥം ലഭിക്കുന്നത് ! അത് വിചിത്രം തന്നെ. ഇന്ത്യ അതിർത്തിയിൽ നുഴഞ്ഞുകയറ്റക്കാരെ തടയാനായി പട്ടാളത്തെ സംവിധാനിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ അതിനർത്ഥം നുഴഞ്ഞുകയറ്റക്കാർ വരുമ്പോൾ പട്ടാളക്കാരെ എടുത്തു ശത്രുക്കൾക്ക് നേരെ എറിയും എന്നല്ലല്ലോ. പട്ടാളക്കാർ വെടി വെക്കുകയോ മറ്റേതെങ്കിലും രൂപത്തിൽ പ്രതിരോധിക്കുകയോ ചെയ്യും എന്നാണ്. നക്ഷത്രങ്ങളെ പിശാചുക്കളെ എറിയുന്നതിനുള്ള സംവിധാനം ആക്കിയിട്ടുണ്ട് എന്നും നക്ഷത്രങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന തീജ്വാലകൾ കൊണ്ടാണ് പിശാചുക്കളെ എറിയുന്നത് എന്നാണ് ഖുർആൻ പറഞ്ഞത്. ഇത് ഉൽക്കകൾ, gamma rays, x-rays തുടങ്ങിയ ionizing radiations, stellar wind എന്നിങ്ങനെ നക്ഷത്രങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ഏതും ആവാം.


ഖുർആൻ പറയുന്നു:
"ആകാശത്ത്‌ നാം നക്ഷത്രമണ്ഡലങ്ങള്‍ നിശ്ചയിക്കുകയും, നോക്കുന്നവര്‍ക്ക്‌ അവയെ നാം അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.


ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളില്‍ നിന്നും അതിനെ നാം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.


എന്നാല്‍ കട്ടുകേള്‍ക്കാന്‍ ശ്രമിച്ചവനാകട്ടെ, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌. "
(Surat:15, Verse:18)


❓ചോദ്യം : 

എന്തിനാണ് പിശാചുക്കളെ തീജ്വാലകൾ കൊണ്ട് എറിയുന്നത് ?


♦️ ഉത്തരം :

 തീ കൊണ്ട് സൃഷ്ടിക്കപ്പെട്ട ജിന്ന് വർഗ്ഗത്തിൽപെട്ടവരാണ് പിശാചുക്കൾ. അവർക്ക് പറക്കാൻ കഴിവുണ്ട്. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന് മുമ്പ് അവർക്ക് യഥേഷ്ടം ആകാശത്ത് കൂടെ വിഹരിക്കാൻ കഴിയുമായിരുന്നു. അങ്ങനെ അവർ ആകാശത്തുള്ള ചില സ്ഥാനങ്ങളിൽ ഒളിച്ചിരുന്ന് മലക്കുകൾ പരസ്പരം നടത്തുന്ന സംഭാഷണങ്ങളിൽ കട്ടു കേൾക്കാൻ ശ്രമിക്കും. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തോടെ ഇക്കാര്യം തടയപ്പെട്ടു. കട്ടു കേൾക്കാൻ ശ്രമിക്കുന്ന പിശാചുക്കൾക്ക് നേരെ തീജ്വാലകൾ വർഷിക്കുകയും പിശാചുക്കളെ ആട്ടി അകറ്റുകയും ചെയ്യപ്പെടും.


ഖുർആൻ പറയുന്നു:
"ഞങ്ങള്‍ (ജിന്നുകൾ) ആകാശത്തെ സ്പര്‍ശിച്ചു നോക്കി. അപ്പോള്‍ അത്‌ ശക്തിമത്തായ പാറാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തി.


(ആകാശത്തിലെ) ചില ഇരിപ്പിടങ്ങളില്‍ ഞങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി (മുമ്പ് ) ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും ശ്രദ്ധിച്ചു കേള്‍ക്കുകയാണെങ്കില്‍ കാത്തിരിക്കുന്ന അഗ്നിജ്വാലയെ അവന്ന്‌ കണ്ടെത്താനാവും. എന്നും (അവര്‍ പറഞ്ഞു.)" (72:8-9).


❓ ചോദ്യം :

 അപ്പോൾ ആകാശത്തു കാണുന്ന ഉൽക്കകൾ പിശാചുക്കളെ ഇത്തരത്തിൽ എറിയുന്ന സംഗതി ആണോ ?

♦️ ഉത്തരം: 

ഒരു ദിവസം ചെറുതും വലുതുമായി രണ്ടരക്കോടി ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ വന്ന് പതിക്കുന്നുണ്ട് എന്നാണ് ശാസ്ത്രം കരുതുന്നത്. നാസയുടെ കണക്കനുസരിച്ച് ഒരു ദിവസം 100 ടണ്ണിലധികം കിലോഗ്രാം വസ്തുക്കളാണ് ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തുന്നത്. അവയിൽ പലതും ചിലപ്പോൾ കട്ടു കേൾക്കാൻ ശ്രമിക്കുന്ന പിശാചുക്കളെ എറിയുന്നത് ആയേക്കാം ! എല്ലാ ഉൽക്കകളും ഇത്തരത്തിൽ പിശാചിനെ എറിയുന്നത് ആവണമെന്നും ഇല്ല . അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ.


❓ ചോദ്യം:

 ഇതൊക്കെ വിശ്വസിക്കുന്നത് യുക്തിശൂന്യം അല്ലേ ?


♦️ ഉത്തരം:

 അല്ലാഹുവും റസൂലും പഠിപ്പിച്ചതെന്തും സംശയിക്കാതെ വിശ്വസിക്കുന്നവനാണ് മുസ്ലിം. അതുകൊണ്ടാണ് മരണാനന്തര ജീവിതം, സ്വർഗം, നരകം എന്നിവയൊക്കെ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ആത്മാവ്, മലക്കുകൾ ജിന്നുകൾ എന്നിവ ഒക്കെ വിശ്വസിക്കുന്നത്. അതിനാൽ തന്നെ ഇതൊക്കെയും സംശയിക്കാതെ വിശ്വസിക്കുന്നു.


❓ചോദ്യം : 

ഖുർആനിലെ ശാസ്ത്രം വിശദീകരിക്കുന്ന നിങ്ങൾ എന്തുകൊണ്ട് പിശാചിനെ എറിയുന്ന ശാസ്ത്രം വിശദീകരിക്കുന്നില്ല ?


♦️ ഉത്തരം: 

ശാസ്ത്രീയമായി പറഞ്ഞാൽ നക്ഷത്രങ്ങളിൽ നിന്നും പലതരത്തിലുള്ള തീജ്വാലകൾ പുറപ്പെടുന്നുണ്ട്. Stellar wind, ironising radiations - gamma rays, x-rays തുടങ്ങിയ പലതും. ഉൽക്കകൾ എന്നതും നക്ഷത്ര സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ്. അഥവാ നക്ഷത്രത്തിൽ നിന്ന് ഉൽഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഖുർആൻറെ പ്രസ്താവന ശാസ്ത്രീയമായി പോലും കൃത്യമാണ്.


സ്വർഗ്ഗവും നരകവും ആത്മാവും മലക്കും ഒക്കെ ശാസ്ത്രമാണെന്ന് അവകാശപ്പെടാത്തത് പോലെ തന്നെ പിശാചുക്കൾ എന്നത് ശാസ്ത്രമാണെന്ന് എന്ന് ഞങ്ങളാരും അവകാശപ്പെട്ടിട്ടില്ല. ശാസ്ത്രീയമായ പിശാചുക്കളെ തെളിയിക്കാനോ കണ്ടു പിടിക്കാനോ പറ്റും എന്നും അവകാശപ്പെട്ടിട്ടില്ല. പടച്ചവൻ പറഞ്ഞതുകൊണ്ട് മാത്രം വിശ്വസിക്കുന്ന സംഗതിയാണ് അത്. അതുകൊണ്ട് പിശാചിന് ശാസ്ത്രീയ തെളിവ് ചോദിക്കുന്നത് തന്നെ അബദ്ധമാണ്. അത് ശാസ്ത്രത്തിൻറെ പരിധിയിൽ വരുന്ന കാര്യമല്ല.
Getting Info...

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.