RTF Malayalam App Update Now

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated
പല്ലികളെ കൊല്ലാൻ കൽപ്പിച്ച ഹദീസുകൾ വിശദീകരിച്ച് ഞാൻ ചെയ്ത വീഡിയോക്ക് താഴെ പലരും ഇട്ട കമൻറുകൾക്ക് നൽകിയ മറുപടികൾ, സത്യാന്വേഷികൾക്ക് ഉപകാരപ്പെടും എന്ന ഉദ്ദേശ്യത്തോടെ ഒരു പോസ്റ്റ് ആയി തയ്യാറാക്കിയതാണ്. (വീഡിയോ കാണാൻ ഈ ലിങ്ക് ഉപയോഗപ്പെടുത്തുക.

Link





📌 കമൻറ് : പ്രവാചകൻ കൊല്ലാൻ പറഞ്ഞത് മരുഭൂമിയിൽ ഉള്ള പ്രത്യേകതരം വിഷമുള്ള പല്ലികളെ കുറിച്ചാണ് . അല്ലാതെ വീട്ടിൽ കാണുന്ന പല്ലികളെ കുറിച്ചല്ല.


♦️മറുപടി : യാതൊരു അടിസ്ഥാനവുമില്ലാത്ത വാദമാണത് . വിഷമുള്ള പല്ലികളേ ഭൂമിയിൽ ഇല്ല. പിന്നെയല്ലേ വിഷമുള്ള പല്ലികളെ കൊല്ലാൻ കല്പിക്കൽ !


ആയിഷ (റ) പല്ലികളെ കൊല്ലാനായി വീട്ടിൽ ഒരു കുന്തം തന്നെ സൂക്ഷിച്ചിരുന്നു. എന്തിനാണ് ഈ കുന്തം എന്ന് ആയിഷയോട് ചോദിക്കുന്നതും , പല്ലികളെ കൊല്ലാൻ ആയി ഉപയോഗിക്കുന്നതാണ് എന്ന് ആയിഷ (റ) മറുപടി പറയുന്നതും ഹദീസിൽ കാണാം. കൊല്ലാൻ കൽപ്പിച്ചത് വീട്ടിൽ കാണപ്പെടുന്ന പല്ലിയെ തന്നെയാണ് എന്ന് വ്യക്തം.


حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا يُونُسُ بْنُ مُحَمَّدٍ، عَنْ جَرِيرِ بْنِ حَازِمٍ، عَنْ نَافِعٍ، عَنْ سَائِبَةَ، - مَوْلاَةِ الْفَاكِهِ بْنِ الْمُغِيرَةِ - أَنَّهَا دَخَلَتْ عَلَى عَائِشَةَ فَرَأَتْ فِي بَيْتِهَا رُمْحًا مَوْضُوعًا فَقَالَتْ يَا أُمَّ الْمُؤْمِنِينَ مَا تَصْنَعِينَ بِهَذَا قَالَتْ نَقْتُلُ بِهِ هَذِهِ الأَوْزَاغَ فَإِنَّ نَبِيَّ اللَّهِ ـ صلى الله عليه وسلم ـ أَخْبَرَنَا أَنَّ إِبْرَاهِيمَ لَمَّا أُلْقِيَ فِي النَّارِ لَمْ تَكُنْ فِي الأَرْضِ دَابَّةٌ إِلاَّ أَطْفَأَتِ النَّارَ غَيْرَ الْوَزَغِ فَإِنَّهَا كَانَتْ تَنْفُخُ عَلَيْهِ فَأَمَرَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ بِقَتْلِهِ ‏.‏
Sunan Ibn Majah 3231
Hasan hadith


സാഇബ യിൽ നിന്നും നാഇഫ് നിവേദനം: അവർ (സാഇബ) ആയിഷയുടെ മുറിയിൽ പ്രവേശിച്ചപ്പോൾ വീട്ടിൽ ഒരു കുന്തം കണ്ടു. അവർ ചോദിച്ചു: അല്ലയോ ഉമ്മുൽ മുഅ്മിനീൻ ഇത് എന്തിനുള്ളതാണ് ? . ആയിഷ(റ) മറുപടി പറഞ്ഞു: "ഇത് പല്ലികളെ കൊല്ലാൻ ഉള്ളതാണ്. റസൂൽ ﷺ പറഞ്ഞു, ഇബ്രാഹിം നബിയെ തീയിൽ എറിഞ്ഞപ്പോൾ എല്ലാ ജീവജാലങ്ങളും തീ കെടുത്താൻ ശ്രമിക്കുകയുണ്ടായി. എന്നാൽ പല്ലി മാത്രം തീ കത്തിക്കാൻ ആയി അതിൽ ഊതി. അങ്ങനെ റസൂൽ ﷺ പല്ലിയെ കൊല്ലാൻ കൽപ്പിച്ചു. "


📌കമൻറ് : പല്ലി ക്ഷുദ്രജീവി ആണ് എന്ന് റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് എന്നാൽ പല്ലിയെ കൊല്ലാൻ പറയുന്നത് ഞാൻ കേട്ടിട്ടില്ല എന്ന് ആയിഷ (റ) പറഞ്ഞതായി ബുഖാരിയിൽ ഉണ്ടല്ലോ?


♦️മറുപടി : ആയിഷ (റ)യുടെ പരാമർശത്തിൽ ആ സമയത്ത് വ്യക്തിപരമായി താൻ പ്രവാചകനിൽ നിന്ന് നേരിട്ട് കേട്ടിട്ടില്ല എന്ന കാര്യം മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. അല്ലാതെ പല്ലിയെ കൊല്ലരുത് എന്നോ കൊല്ലേണ്ടതില്ല എന്നോ ഒന്നുമില്ല.


എന്നാൽ, ആയിഷ (റ)യിൽ നിന്ന് തന്നെ പല്ലിയെ കൊല്ലാൻ പ്രവാചകൻﷺ കൽപ്പിച്ചതായുള്ള വിശ്വാസയോഗ്യമായ റിപ്പോർട്ടുകൾ ഉണ്ട്. ഹദീസ് മുകളിൽ കൊടുത്തിട്ടുണ്ട്. അതിൽ നിന്ന് മനസ്സിലാക്കാവുന്നത് പല്ലിയെ കൊല്ലാൻ പ്രവാചകൻ ﷺ പറഞ്ഞ കൽപ്പന ആയിഷ (റ) ആദ്യം കേട്ടിരുന്നില്ല എന്നാൽ പിന്നീട് മറ്റൊരു സന്ദർഭത്തിൽ കേട്ടിട്ടുമുണ്ട് എന്നാണ്. പല്ലിയെ കൊല്ലാനായി ഒരു കുന്തവും വീട്ടിൽ ആയിഷ (റ) സൂക്ഷിച്ചിരുന്നു.


📌കമൻറ് : പല്ലിയെ കൊല്ലാൻ കൽപ്പിച്ച ഹദീസുകൾ ദുർബലമായതാണ്.


♦️മറുപടി : സഅദ് ബ്നു അബീവഖാസ് (റ) , ഉമ്മു ശരീഖ് (റ) , അബൂഹുറൈറ (റ) , ആയിശ (റ) എന്നിങ്ങനെ വ്യത്യസ്തരായ സഹാബികൾ മുഹമ്മദ് നബിയിൽ നിന്നും പല്ലിയെ കൊല്ലാൻ ഉള്ള കൽപ്പന നേരിട്ട് കേട്ടതായി സഹീഹായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ യാതൊരു സംശയത്തിനും ഇടയില്ലാത്ത വിധം പല്ലിയെ കൊല്ലാൻ ഉള്ള കൽപ്പന വ്യക്തമാണ്. ബുഖാരി മുസ്ലിം എന്നിവയടക്കം നിരവധി ഹദീസ് ഗ്രന്ഥങ്ങളിൽ യാതൊരു സംശയത്തിനും ഇടയില്ലാത്ത വിധം സ്വഹീഹായി വന്ന ധാരാളം ഹദീസുകൾ ഈ വിഷയത്തിൽ വന്നിട്ടുണ്ട്. ഹദീസുകൾ ദുർബലമായതാണ് എന്നത് തികഞ്ഞ തെറ്റിദ്ധാരണ മാത്രമാണ്.


📌 കമന്റ് : പല്ലികൾ എന്ത് ഉപദ്രവമാണ് മനുഷ്യന് ഉണ്ടാക്കുന്നത് ?


♦️ മറുപടി : പല്ലികളിൽ മനുഷ്യന് രോഗമുണ്ടാക്കുന്ന പലതരം ബാക്ടീരിയകളും വൈറസുകളും കാണപ്പെടുന്നുണ്ട്. സാൽമൊണെല്ല ബാക്ടീരിയ അതിൽ പ്രധാനം. ഇവ ഫുഡ് പോയ്സണിംഗ് ഉണ്ടാക്കും.


ഇന്ത്യയിൽ സ്കൂളുകളിൽ ഉച്ചയ്ക്ക് വിളമ്പുന്ന ഭക്ഷണത്തിൽ പല്ലി വീണതിനെതുടർന്ന് ഫുഡ് പോയിസൺ ആയത് മാത്രം തന്നെ ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


കർണാടകയിൽ പല്ലി സാമ്പാറിൽ വീണതിനെതുടർന്ന് 70 കുട്ടികളാണ് ആശുപത്രിയിലായത്. ഈ വർഷം നടന്ന വാർത്ത വായിക്കാം

കർണാടകയിൽ തന്നെ പല്ലി വീണ ഉച്ച ഭക്ഷണം കഴിച്ച് 80 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ മറ്റൊരു വാർത്ത. 2021 ഡിസംബറിൽ

പല്ലി ഉച്ചഭക്ഷണത്തിൽ വീണതിനെതുടർന്ന് 100 സ്കൂൾ കുട്ടികൾക്ക് ഫുഡ് പോയിസൺ ബാധിച്ച വാർത്ത 2018 ൽ


ഡൽഹിയിൽ 2018 ൽ 30 കുട്ടികൾ അഡ്മിറ്റ് ആയ വാർത്ത


2014 ൽ 300 കുട്ടികൾ ഉച്ചക്കഞ്ഞിയിൽ പല്ലി വീണ് ഫുഡ് പോയിസൺ ബാധിച്ച വാർത്ത


പല്ലി സ്കൂളിലെ ഉച്ചക്കഞ്ഞിയിൽ വീണത് കൊണ്ടുണ്ടായ ഫുഡ് പോയിസന്റെ മാത്രം കണക്കാണിത്. ഇനിയും എത്രയോ കൂടുതലുണ്ട് ദൈർഘ്യം ഭയന്ന് നിർത്തുന്നു.


അമേരിക്കയിൽ വളർത്തു പല്ലികളിൽ നിന്ന് ധാരാളം സാൽമൊണല്ല കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് CDC പുറത്തിറക്കിയ ഗൈഡ്ലൈൻസ് കാണുക. ഇവ പല്ലികളിൽ രോഗം ഉണ്ടാക്കിയില്ലെങ്കിലും മനുഷ്യർക്ക് രോഗം ഉണ്ടാക്കും. ഭക്ഷ്യവിഷബാധയിലെ പ്രധാന കാരണങ്ങളിലൊന്നാണ് സാൽമോണല്ല.



📌കമൻറ് : പല്ലി തീയിൽ ഊതി എന്നൊക്കെ എങ്ങനെയാണ് വിശ്വസിക്കുക ?


♦️മറുപടി : ഇങ്ങനെയാണെങ്കിൽ ഖുർആനിൽ വ്യക്തമായി പറഞ്ഞ, പക്ഷിമൃഗാദികൾ ചെയ്ത പല സംഭവങ്ങളും എങ്ങനെയാണ് വിശ്വസിക്കുക ? അബാബീൽ പക്ഷികൾ തീക്കല്ലുകൾ കൊണ്ടു പറന്ന് വന്ന് ആനപ്പടയെ എറിഞ്ഞു വെണ്ണീറാക്കി എന്നത് എങ്ങനെയാണ് വിശ്വസിക്കുക ? ഉറുമ്പ് സുലൈമാൻ നബിയോട് സംസാരിച്ചത് എങ്ങനെ വിശ്വസിക്കും? ഹുദ് ഹുദ് പക്ഷി ബൽക്കീസ് രാജ്ഞിയുടെ രാജ്യത്തെ സംഭവങ്ങൾ കണ്ട് മനസ്സിലാക്കി സുലൈമാൻ നബിയോട് വിശദീകരിച്ചത് എങ്ങനെ എങ്ങനെ വിശ്വസിക്കും?


മുഹമ്മദ് നബി ഒരു കാര്യം പറഞ്ഞിട്ടുണ്ട് എന്ന് സ്വഹീഹായി വന്നാൽ അതിൽ യാതൊരു സംശയവും ഇല്ലാതെ ഉറച്ച് വിശ്വസിക്കുന്നവനാണ് വിശ്വാസി. മുഹമ്മദ് നബി (സ) അല്ലാഹുവിൽനിന്നുള്ള വഹിയ് അനുസരിച്ചാണ് സംസാരിക്കുന്നത് എന്ന് അല്ലാഹു സർട്ടിഫിക്കറ്റ് തന്നിട്ടുണ്ട്. അപ്പോൾ അനാവശ്യമായ യുക്തിചിന്തകൾ മാറ്റി വെക്കുക.


ഇനി ശാസ്ത്രീയമായി നോക്കിയാൽ പല്ലി ശ്വാസകോശം ഉള്ള ജീവിയാണ്. അതുകൊണ്ടുതന്നെ അതിനു ഊതാൻ കഴിവുണ്ട്.
Getting Info...

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.