മുത്തലാക്ക്
വിഷയത്തിൽ
കേസ്
കൊടുത്ത
സനഖാനെ
ആവിശ്യം
കഴിഞ്ഞപ്പോൾ
BJP
പ്രവര്ത്തകനായ
ഭർത്താവ്
കൊന്നു
നദിയിൽ
തള്ളി
മുസ്ലിം പെൺകുട്ടികൾ ഘർവാപ്പസി ചെയ്ത് ഹിന്ദുക്കളെ വിവാഹം കഴിച്ചാലുള്ള പ്രയോജനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് സംഘപരിവാർ നേതാക്കന്മാർ ചില സമ്മേളനങ്ങളിൽ ഒക്കെ വായിച്ച് കയ്യടി നേടുന്നത് നാം പലപ്പോഴും കണ്ടിട്ടുള്ളതാണല്ലോ. ഘർവാപ്പസി ചെയ്ത് സ്വാഭിമാനിയായാൽ പിന്നെ നിങ്ങൾക്ക് മുത്തലാക്കിനെ പേടിക്കണ്ട, 30 കുട്ടികളെ പ്രസവിക്കേണ്ട, ചാക്കുകൊണ്ട് ശരീരം മുഴുവൻ മൂടി നടക്കേണ്ട തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ മതം മാറി വരുന്നവർക്ക് നമ്മുടെ സ്വാഭിമാനി മതം sign up bonus ആയി കൊടുക്കുന്നുണ്ട് എന്നതാണ് പറച്ചിൽ. എന്നാൽ സത്യാവസ്ഥ എന്താണെന്ന് കാണിക്കുന്ന ഒരു സംഭവം ഞാൻ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാം. ബിജെപിയുടെ മഹാരാഷ്ട്രയിലെ മൈനോറിറ്റി സെൽ അംഗമായ സന ഖാൻ എന്ന പെൺകുട്ടിയെ കഴിഞ്ഞദിവസമാണ് കാണാതായത്. മകളെ കാണാനില്ലെന്ന് കാണിച്ച് സനയുടെ അമ്മ മെഹ്റുന്നിസ നൽകിയ പരാതിയിന്മേലാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്. അങ്ങനെ അന്വേഷിച്ച് ഒടുവിൽ അവർ കണ്ടെത്തിയത് സനാ ഖാനെ അവളുടെ ഭർത്താവ് തന്നെ കൊലപ്പെടുത്തി എന്നാണ്. താനാണ് സനയെ വടികൊണ്ട് തല്ലിക്കൊന്നതെന്നും കൊന്നശേഷം മൃതദേഹം ഹിരൻ നദിയിലൈക്ക് വലിച്ചെറിഞ്ഞുവെന്നും ഭർത്താവായ അമിത് സാഹു തന്നെ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിനുള്ള കാരണമായി പോലീസ് പറയുന്നത് സാമ്പത്തിക പ്രശ്നങ്ങളും വ്യക്തിപരമായ സംഘർഷങ്ങളുമാണ്. ഇതൊരു മതതീവ്രവാദം ആണെന്നോ പെൺകുട്ടികളെ ബലമായി ഘർവാപ്പസി ചെയ്യിച്ചശേഷം കൊന്ന് കളയുന്ന ഒരു മതാചാരം ആണെന്നോ ഒന്നും നാട്ടുകാർക്കും അഭിപ്രായമില്ല. കൊന്നവൻ ഒരു കുറിതൊട്ട സ്വാഭിമാനി ആയതിനാൽ ഭഗവത് ഗീതയ്ക്കോ അയാളുടെ മതത്തിനോ ഒന്നും അയാളുടെ പ്രവൃത്തിയുടെ ഭാരം ചുമക്കേണ്ടതില്ലെന്നുള്ള വസ്തുത നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അമിത് സാഹു ചെയ്തത് അയാളുടെ മാത്രം കുറ്റകൃത്യമാണ്. രാജ്യത്തെ ഹിന്ദുക്കളെ അപ്പാടെ ആരും പ്രതിക്കൂട്ടിൽ നിർത്തുന്നില്ല എന്നതിൽ അത്ഭുതത്തിന് തീരെ വകയില്ല. ഇനി ഈ സനാഖാൻ ബിജെപിക്ക് എത്രമാത്രം വേണ്ടപ്പെട്ട ഒരു പോരാളിയായിരുന്നു ഒന്നുകൂടി പറയാം. മഹാരാഷ്ട്രയിലെ മുസ്ലിംകൾക്കിടയിൽ പാർട്ടിയെ ഒരു പുരോഗമന പ്രസ്ഥാനമായും സർവ്വോപരി മുസ്ലിം സ്ത്രീകളുടെ ഉന്നമനത്തിനായി അഹോരാത്രം പണിയെടുക്കുന്ന സാമൂഹ്യപരിഷ്കർത്താക്കളായുമെല്ലാം പെയിന്റ് അടിച്ചു കുട്ടപ്പൻ ആക്കി അവതരിപ്പിക്കാൻ ആത്മാർത്ഥമായി പണിയെടുത്ത ഒരു പാവം ചാവേറായിരുന്നു സന ഖാൻ. മുസ്ലിം സ്ത്രീകൾക്ക് ഒരു മോക്ഷമാർഗം ആയി നമ്മുടെ മോദിജി സ്വന്തം കൈയൊപ്പ് ചാർത്തി എഴുതി തയ്യാറാക്കി പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയ മുത്തലാഖ് നിയമത്തിന് വേണ്ടി തെരുവിൽ പൊരിവെയിലത്ത് ഇവർ കുറച്ചൊന്നുമല്ല വിറക് വെട്ടിയതും വെള്ളം കോരിയതും. ഒടുവിൽ നിയമം പാസായപ്പോൾ സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ എന്നു വിളിച്ചുകൂവി കൊണ്ട് മുസ്ലിം സ്ത്രീകൾ മോദിജിയുടെ ചിത്രത്തെ ആലിംഗനം ചെയ്തു കൊണ്ട് തെരുവിൽ ആഹ്ലാദ നിർത്തം വെച്ചതും ലഡു വിതരണം ചെയ്തതുമൊന്നും നിങ്ങൾ മറന്നിട്ടില്ലെന്ന് കരുതുന്നു. ആ ഉത്സവ കമ്മിറ്റിയിലും ഈ സനാഖാൻ അംഗമായിരുന്നു. ഇപ്പോൾ നടക്കുന്ന ഏകസിവിൽകോഡ് ചർച്ചകളിലും ഇവർ സംഘപരിവാറിനെ വെള്ളപൂശുന്നതിന്റെ കോൺട്രാക്ട് എടുത്തിരുന്നു എന്നാണ് അറിവ്. ഇപ്രകാരം മുസ്ലിമുകളുടെ ഖബർ കുഴിക്കാനുള്ള തൂമ്പയും മണ്ണുമാന്തിയും ഒക്കെയായി മുസ്ലിമുകളെ തന്നെ ഉപയോഗിക്കുന്ന ആർഎസ്എസിന്റെ ചതിക്കുഴിയിൽ ഈ പെൺകുട്ടിയും വീണുപോയി എന്നുവേണം കരുതാൻ. മുസ്ലിമായിരുന്ന സനാഖാൻ കുറച്ചു വർഷങ്ങൾക്കു മുൻപ് കുറിതൊട്ട ദേശസ്നേഹി ഗുണ്ടയെ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുകയും ലോകത്തിനുമുഴുവൻ സമാധാനം വരാനായി സ്വാഭിമാനി മതത്തിലേക്ക് ഘർവാപസി ചെയ്യുകയും ചെയ്തു എന്നാണ് ഇപ്പോൾ അറിയുന്ന വാർത്ത. അതോടെ ലോകത്തിനു മൊത്തം സമാധാനം ഉണ്ടായെങ്കിലും പാവം സനയുടെ ഉള്ള സമാധാനം കൂടി പോയി എന്ന അവസ്ഥയിൽ ആയത്രേ. പണം എത്ര കിട്ടിയാലും ആർത്തി തീരാത്ത ആ സ്വാഭിമാനി പണ്ടാരം ഒടുവിൽ ആ പെൺകുട്ടിയുടെ ജീവനും എടുത്തു. കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ അച്ഛനമ്മമാരെ തള്ളിക്കളഞ്ഞിട്ട് കൈയ്യിൽ ചരടും കെട്ടി ഒരു കുറിയും നീട്ടി വരച്ച ഏതെങ്കിലും ഒരുത്തൻ ഒന്നു ചിരിക്കു കാണിക്കുമ്പോൾ അവന്റെ പുറകെ പോകുന്ന മുസ്ലിം പെൺകുട്ടികൾക്ക് സ്വബോധം വീഴാനും ചാണകത്തിൽ ചാടാതിരിക്കാനും ഇത്തരം നിരവധി ദുരന്തങ്ങളുടെ പാഠങ്ങൾ നമ്മുടെ കൺമുന്നിൽ തന്നെയുണ്ട്. ഇതുകൊണ്ടൊന്നും പഠിക്കാത്തവർ ഒടുവിൽ അനുഭവത്തിൽ നിന്ന് പഠിക്കട്ടെ എന്ന് മാത്രമേ തൽക്കാലം പറയാൻ നിവൃത്തിയുള്ളൂ. Binoj Nair The Muslim Voice 2023-08-14