മുസ്ലിം സഹോദരിമാർക്കിടയിൽ ആർഎസ്എസ് എത്രത്തോളം കടന്നു കൂടി എന്ന്
രക്ഷാബന്ധൻ ഉത്സവവും മുസ്ലിം പെൺകുട്ടികളും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും*
*..............................................*
ഹിന്ദു മതത്തിലെ പ്രധാനപ്പെട്ട ഒരു ഉൽസവമാണ് രക്ഷാബന്ധൻ അഥവാ രാഖി .ശ്രാവണ മാസത്തിലെ പൗർണ്ണമി ദിവസം ആഘോഷിക്കപ്പെടുന്ന ഈ ഉൽസവം ഉത്തരേന്ത്യയിൽ ശ്രാവണി എന്ന പേരിലും അറിയപ്പെടുന്നു .
ഈ ആഘോഷത്തിന് പിറകിൽ ഒരു ഐതിഹ്യം ഉണ്ട് .അതിപ്രകാരമാണ് .ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു.ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി,രാഖി കെട്ടികൊടുക്കുകയും,ഈ രക്ഷാസൂത്രത്തിന്റെ ബലത്തിൽ, ഇന്ദ്രൻ ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്തു .വിജയവുമായി തിരിച്ച് വന്ന ആ ദിവസം മുതൽ ‘രക്ഷാബന്ധൻ‘ എന്ന ഉത്സവത്തിന് തുടക്കമായി. അതിന് ശേഷം സഹോദരി സഹോദരന്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തിൽ വന്നു. രാഖിയുടെ നൂലുകൾക്ക് അത്ഭുതശക്തിയുണ്ടെന്നാണ് വിശ്വസിച്ച് വരുന്നത്. രക്ഷാബന്ധൻ ദിവസം സഹോദരി മധുരപലഹാരങ്ങളും,രാഖിയും,ദീപവും നിറച്ച് വച്ച താലവുമായി,സഹോദരനെ സമീപിച്ച്,ദീപം ഉഴിഞ്ഞ്,തിലകം ചാർത്തി,ദീർഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാർത്ഥിക്കുകയും കയ്യിൽ വർണ്ണ നൂലുകളാൽ അലങ്കരിക്കപ്പെട്ട സുന്ദരമായ രാഖി കെട്ടികൊടുക്കുകയും ചെയ്യുന്നു.സഹോദരൻ ആജീവാനന്തം അവളെ സംരക്ഷിക്കുവാനും പരിപാലിക്കുവാനും ശപഥമെടുക്കുന്നു. ഉപഹാരമായി പണമോ വസ്ത്രമോ സഹോദരിക്ക് നൽകുകയും ചെയ്യുന്നു.
*രാഖിയും മുസ്ലിം പെൺകുട്ടികളും തമ്മിലെന്ത് ബന്ധം??*
*...............................................*
ഓരോരുത്തർക്കും അവരവരുടെ വിശ്വാസമനുസരിച്ച് ജീവിക്കുവാനും അത് ആചരിക്കുവാനും പ്രചരിപ്പിക്കുവാനും പൂർണ്ണ സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ .ആരും ആരുടെയും അവകാശങ്ങളിൽ കൈകടത്തുന്നത് ശരിയല്ല .ശരിയെന്ന് തോന്നുന്നത് ഓരോരുത്തരും ചെയ്യട്ടെ എന്ന് തന്നെയാണ് ഈ വിഷയത്തിൽ നമ്മുടെ നിലപാട് .
പക്ഷെ ഇവിടെ ഒളിഞ്ഞിരിക്കുന്ന ചില ചതിക്കുഴികൾ നാം കാണാതിരുന്നു കൂടാ .ഉത്തരേന്ത്യയിൽ മാത്രം വ്യാപകമായിരുന്ന ഈയൊരു ആചാരത്തെ കേരളത്തിൽ ഇന്ന് പ്രമോട്ട് ചെയ്യുന്നത് RSS സംഘ് പരിവാർ സംഘടനകളാണ് .അവരാകട്ടെ വളരെ ആസൂത്രിതമായി തങ്ങളുടെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെ കൊണ്ട് രാഖി കെട്ടിക്കുന്നത് വ്യാപകമായിരിക്കുകയാണ് .കേവലം ഒറ്റപ്പെട്ട സംഭവങ്ങളെന്നതിലപ്പുറം ഇതൊരു well planned പരിപാടിയാണ്. മുസ്ലിം പെൺകുട്ടികളുടെ കയ്യിൽ അമുസ്ലിം അധ്യാപകരും ( പുരുഷന്മാർ) സഹപാഠികളായ ആൺകുട്ടികളും രാഖി കെട്ടുകയും അതിന്റെ ഫോട്ടോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് നാമാരും വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടില്ല എന്നതാണ് വാസ്തവം .
ഇതിന്റെ പ്രത്യാഘാതങ്ങൾ എത്രമാത്രം ഗുരുതരമാണെന്ന് നാം നമ്മുടെ മക്കളെ പറഞ്ഞ് മനസ്സിലാക്കിയേ തീരൂ .ഒന്നാമതായി ഒരന്യ പുരുഷന് സ്പർശിക്കാൻ തന്റെ കൈ കാണിച്ച് കൊടുക്കുകയെന്ന മഹാപാതകമാണ് ഇതിൽ സംഭവിക്കുന്നത് .അന്യപുരുഷന്മാരുമായുള്ള ഇടപെടലുകളിൽ പുലർത്തേണ്ട സൂക്ഷ്മതാ ബോധം ഇതോടെ നമ്മുടെ പെൺകുട്ടികൾക്ക് നഷ്ടപ്പെടുന്നു .അതാണ് പിന്നീട് കാമ്പസ് പ്രണയം എന്ന പേരിൽ നമ്മുടെ പെൺമക്കളിൽ വളർന്ന് വരുന്ന രോഗത്തിന്റെ തുടക്കം .ഇത് തന്നെയാണ് സംഘ സംഘടനകൾ പ്രധാനമായും ലക്ഷ്യം വെക്കുന്നതും .ആറ്റ് നോറ്റ് വളർത്തിയ നമ്മുടെ പൊന്നോമനകൾ കോടതി മുറികളിൽ വച്ച് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ മാതാപിതാക്കളെ ഉപേക്ഷിച്ച് ഇന്നലെ കണ്ടവന്റെ കൂടെ ഇറങ്ങിപ്പോകാനുള്ള വഴിയൊരുങ്ങുന്നത് ഇത്തരം ആഘോഷങ്ങളിലൂടെയാണ് .
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവൺമെന്റ് ഓഫീസുകളിലും ഒരു മതത്തിന്റെയും ആഘോഷങ്ങൾ നിർബന്ധപൂർവ്വം അടിച്ചേൽപിക്കാൻ അനുമതിയില്ലെന്ന കാര്യം പോലും നമ്മിലധികപേർക്കും അറിയില്ല .അത് കൊണ്ടാണ് സ്ഥാപനാധികാരികളെ പേടിച്ച് പല കുട്ടികളും ഇത്തരം ആഘോഷങ്ങൾക്ക് കൈ നീട്ടിക്കൊടുക്കുന്നത് .
ഇത് തിരിച്ചറിഞ്ഞ് ആവശ്യമായ ഉൽബോധനങ്ങളും നിർദ്ദേശങ്ങളും നമ്മുടെ പെൺകുട്ടികൾക്ക് നൽകിയില്ലെങ്കിൽ ഇനിയും ഒരുപാട് നിലവിളികൾ നാം കേൾക്കേണ്ടി വരും .
Getting Info...