RTF Malayalam App Update Now

54 വയസ്സുള്ള പ്രവാചകൻ 9 വയസ്സുള്ള ആയിഷയെ വിവാഹം കഴിച്ചത് പീഡോഫീലിയ അല്ലേ?

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated
54 വയസ്സുള്ള പ്രവാചകൻ 9 വയസ്സുള്ള ആയിഷയെ വിവാഹം കഴിച്ചത് പീഡോഫീലിയ അല്ലേ?*

✅സത്യത്തിൽ ഇത്തരം ആരോപണങ്ങൾ നടത്താൻ ഇസ്‌ലാം വിരോധികൾക്ക് അർഹതയുണ്ടോ എന്നത് വേറെ കാര്യം! ഉദാഹരണമായി ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് ആറു വയസ്സാണ് പ്രായം എന്നാണ് പുരാണങ്ങളിൽ വ്യക്തമായി എഴുതി വച്ചിട്ടുള്ളത്. യേശുക്രിസ്തുവിനെ മാതാവായ മറിയത്തെ ജോസഫ് വിവാഹം കഴിക്കുമ്പോൾ ജോസഫിൻറെ പ്രായം 90 ഉം മറിയത്തിന് 12 വയസ്സുമാണ് എന്ന് കത്തോലിക്കാ എൻസൈക്ലോപീഡിയ തന്നെ പറയുന്നത്. ഇവരൊക്കെ പീഡോഫിലിയക്കാർ ആയിരുന്നു എന്ന് വിമർശകർ ആരോപിക്കുമോ!

ഇനി എന്താണ് പീഡോഫിലിയ എന്ന് നോക്കാം. കുട്ടികളോട് മാത്രം ലൈംഗിക അഭിനിവേശം തോന്നുന്ന ലൈംഗിക വൈകൃതമാണ് പീഡോഫിലിയ. അവർക്ക് മുതിർന്നവരോട് ലൈംഗിക വികാരം തോന്നുകയില്ല. കുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിനെക്കുറിച്ചുള്ള ഫാൻറസികളും തരംകിട്ടിയാൽ കുട്ടികളെ അത്തരം ലൈംഗിക വൈകൃതങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നവരും ആണ് ഇവർ. മുതിർന്നവരോട് ഇത്തരക്കാർക്ക് ലൈംഗിക താല്പര്യം ഉണ്ടാവുകയില്ല. അഥവാ അവരുടെ sexual orientation കുട്ടികളോട് മാത്രമാണ്. കുട്ടി വലുതായാൽ അവരോട് താല്പര്യം ഉണ്ടാവുകയില്ല. ഭാര്യക്ക് പ്രായം കൂടിക്കൊണ്ടിരിക്കും എന്നുള്ളതുകൊണ്ട് തന്നെ പൊതുവെ പീഡോഫൈലുകൾ വിവാഹം കഴിക്കാറുമില്ല.

ഇനി മുഹമ്മദ് നബിയുടെ കാര്യം പരിശോധിക്കാം. തൻറെ ഇരുപത്തിയഞ്ചാം വയസ്സിൽ ആദ്യമായി പ്രവാചകൻ വിവാഹം കഴിക്കുന്നത് ഖദീജയെയാണ്. തന്നെക്കാൾ 15 വയസ്സ് കൂടുതലുള്ള, മുമ്പ് 2 രണ്ട് വിവാഹങ്ങൾ ചെയ്തിട്ടുള്ള, മൂന്നു കുട്ടികളുടെ മാതാവായ, വിധവയായിരുന്നു ഖദീജ. 25 വർഷം നീണ്ടു നിന്ന വിവാഹജീവിതം. ഖദീജ മരിക്കുന്നതുവരെ മുഹമ്മദ് നബി വേറെ വിവാഹമൊന്നും ചെയ്തിട്ടില്ല. ഖദീജയുടെ മരണശേഷം പ്രവാചകൻ വിവാഹം കഴിച്ചത് തന്നെക്കാൾ വളരെ പ്രായക്കൂടുതലുള്ള 65 വയസ്സുള്ള വിധവയായ സൗദയെ ആയിരുന്നു.

ഇതൊക്കെ കഴിഞ്ഞാണ് പിന്നീട് ആയിഷയെ വിവാഹം കഴിക്കുന്നത്. മുഹമ്മദ് നബിയുടെ സന്തതസഹചാരിയും ഒന്നാം ഖലീഫയുമായിരുന്ന അബൂബക്കറിന്റെ പുത്രിയാണ് ആയിഷ. നിക്കാഹ് നടന്നത് ആയിഷക്ക് 6 വയസ്സുള്ളപ്പോഴാണ്. ആയിഷയെ മുഹമ്മദ് നബി വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നതും അവർ വൈവാഹിക ജീവിതം ആരംഭിച്ചതും മൂന്ന് വർഷങ്ങൾക്ക് ശേഷം ആയിഷക്ക് ഒൻപത് വയസ്സുള്ളപ്പോഴാണ്. പ്രവാചകൻറെ ഭാര്യമാരിൽ ആയിഷ മാത്രമാണ് കന്യക ആയിട്ട് ഉണ്ടായിരുന്നത്. ബാക്കിയുള്ളവരെല്ലാം തന്നെ ഒന്നോ അതിലധികമോ തവണ വിവാഹം ചെയ്തവരും വിവാഹമോചിതകളും വിധവകളും മാത്രമാണ്. അഥവാ ഒരു നിർവചന പ്രകാരവും പീഡോഫിലിയ ആരോപിക്കാൻ വകുപ്പില്ല.

ഇസ്‌ലാമിലെ വിവാഹം, വരനും വധുവിന്റെ രക്ഷിതാവും സാക്ഷികളെ മുൻനിർത്തിക്കൊണ്ട് നടത്തുന്ന ഉറപ്പുള്ള ഒരു കരാറാണ്. ഇസ്‌ലാമിൽ വിവാഹത്തിന് വധുവിൻറെ സമ്മതവും നിർബന്ധമാണ്. (സഹീഹ് മുസ്ലിം)

*ഇസ്‌ലാമിലെ വിവാഹപ്രായം:*
ഇരുപതാം നൂറ്റാണ്ടു വരെ ലോകത്ത് മിക്കവാറും എല്ലായിടത്തും കുറഞ്ഞ വിവാഹപ്രായം എട്ടും പത്തും വയസ്സ് ഒക്കെ ആയിരുന്നു. 1891ൽ ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ, പെൺകുട്ടികൾക്ക് ലൈംഗികബന്ധത്തിന് സമ്മതം നൽകാനുള്ള കുറഞ്ഞ പ്രായം പത്തുവയസ്സിൽ നിന്നും 12 വയസ്സ് ആക്കി ഉയർത്തിയതായി ഒരു പുതിയ നിയമം കൊണ്ടുവന്നു. 1925 ൽ അത് 14 വയസ്സും, 1940 ൽ 16 വയസ്സും, 2013 ൽ 18 വയസ്സും ആയി ഉയർത്തി. പുതിയ നിയമം പ്രാബല്യത്തിൽ ആയിട്ട് വെറും 10 വർഷമേ ആയിട്ടുള്ളൂ എന്നർത്ഥം.

എന്നാൽ ലോകരാജ്യങ്ങളിൽ അതാണോ സ്ഥിതി! ഫിലിപ്പൈൻസിൽ ഇന്നും age of consent 12 വയസ്സ് ആണ്. ജപ്പാനിൽ ഇത് 13 വയസ്സും, ചൈനയിൽ 14 വയസ്സും, യൂറോപ്യൻ രാജ്യങ്ങളിൽ 14 -16 വയസ്സുമാണ്. അമേരിക്കയിൽ പല സ്റ്റേറ്റുകളിലും age of consent നിർവചിച്ചിട്ടില്ല. ചില സ്റ്റേറ്റുകളിൽ 14 ഉം ചില സ്റ്റേറ്റുകളിൽ 16 ഉം ഒക്കെയാണ്. മുസ്‌ലിം രാജ്യങ്ങളായ സൗദി അറേബ്യ, ഒമാൻ, യുഎഇ എന്നിവിടങ്ങളിലെല്ലാം മിനിമം വിവാഹ പ്രായം 18 വയസ്സാണ്.

അപ്പോൾ പറഞ്ഞു വന്നത്, ലോകത്ത് എല്ലായിടത്തും എല്ലാവർക്കും സ്വീകാര്യമായ age of consent ഇല്ല എന്നാണ്. ഓരോ രാജ്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ കാലഘട്ടത്തിലും വ്യത്യാസമുണ്ട്. 1891 വരെ ഇന്ത്യയിലും 1880 വരെ അമേരിക്കയിലും age of consent പത്ത് വയസ്സായിരുന്നു.

മാറിയ സാമൂഹിക സാഹചര്യങ്ങളിൽ വിവാഹപ്രായവും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ പ്രായവും ഉയർന്നു എന്നത് മാത്രമാണ് വസ്തുത. ഇസ്‌ലാം വിവാഹത്തിന് ഒരു പ്രായവും നിശ്ചയിച്ചിട്ടില്ല. നാട്ടിൽ പൊതുവേ അംഗീകരിക്കപ്പെടുന്ന വിവാഹ പ്രായത്തിൽ ആർക്കും വിവാഹം കഴിക്കാം. ഇസ്‌ലാം കാലത്തിന് അതീതമായതു കൊണ്ടു തന്നെ ഇസ്‌ലാം പിന്തുടരാൻ ഒരാൾക്കും ഒരുകാലത്തും ഒരു പ്രയാസവും ഉണ്ടാവുകയുമില്ല.

Getting Info...

إرسال تعليق

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.