ഖുര്‍ആന്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍
സ്ത്രീകള്‍ സമൂഹത്തില്‍ ഏറെ ചൂഷണവും പീഡനവുമനുഭവിച്ചിരുന്നു. സ്ത്രീക്ക് മനുഷ്യാത്മാവ് തന്നെയാണോ ഉള്ളത് എന്നതായിരുന്നു അന്നത്തെ തര്‍ക്കവിഷയം. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവയിലൊന്നും സ്ത്രീക്ക് പങ്കാളിത്തമോ അവളുടെ അഭിപ്രായങ്ങള്‍ക്ക് പരിഗണനയോ ഉണ്ടായിരുന്നില്ല. പെണ്‍സന്താനങ്ങള്‍ പിറക്കുന്നതു തന്നെ അപമാനമായി കരുതപ്പെട്ടു. (ഖുർആൻ 16:58-59)
ഈ അധഃസ്ഥിതിയില്‍ നിന്ന് സ്ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ ഖുര്‍ആന്‍ യത്‌നിച്ചു. മനുഷ്യവംശത്തിന്റെ ഉത്ഭവം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണെന്നും സത്തയില്‍ അവര്‍ ഒന്നാണെന്നും ഖുര്‍ആന്‍ ഉദ്‌ഘോഷിച്ചു: "അവന്‍ തന്നെയാണ് ആണും പെണ്ണുമാകുന്ന ഇണകളെ സൃഷ്ടിച്ചത്; ഒരേ ബീജത്തില്‍ നിന്ന്.” (ഖുർആൻ 53:45-46)
"മനുഷ്യന്‍ സ്രവിക്കപ്പെടുന്ന ഒരു ഇന്ദ്രിയകണമായിരുന്നില്ലേ? പിന്നീടത് രക്തപിണ്ഡമായി. അങ്ങനെ അല്ലാഹു അവനെ സൃഷ്ടിക്കുകയും കുറ്റമറ്റതാക്കുകയും ചെയ്തു. എന്നിട്ടതില്‍ ആണും പെണ്ണുമാകുന്ന ഇണകളെ പടച്ചു.” (ഖുർആൻ 75:37-39)
സ്ത്രീകളോട് നല്ല രീതിയില്‍ വര്‍ത്തിക്കണമെന്നും അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കണമെന്നും ഖുര്‍ആന്‍ ആജ്ഞാപിച്ചു: "നല്ല നിലയില്‍ നിങ്ങള്‍ സ്ത്രീകളോട് പെരുമാറുക.” (ഖുർആൻ 4:19). "സ്ത്രീകള്‍ക്ക് ബാധ്യതകളുള്ളതുപോലെ ന്യായമായ അവകാശങ്ങളുമുണ്ട്.” (ഖുർആൻ 2:228)
കുടുംബപരവും സാമൂഹികവുമായ നിരവധി അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് വകവെച്ചുകൊടുത്തു. അനന്തരാവകാശം അക്കൂട്ടത്തില്‍ പെടുന്നു: "മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വിഹിതമുണ്ട്. സ്വത്ത് കുറഞ്ഞതായാലും കൂടിയതായാലും ഈ വിഹിതം നിര്‍ബന്ധമാകുന്നു.” (ഖുർആൻ 4:7)
വിവാഹം, വിവാഹമോചനം എന്നിവയില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി: "ഭാര്യമാര്‍ക്കിടയില്‍ നീതി പുലര്‍ത്താന്‍ കഴിയില്ല എന്നാശങ്കയുണ്ടെങ്കില്‍ ഒരാളെ മാത്രമേ വിവാഹം കഴിക്കാവൂ.” (ഖുർആൻ 4:3).
പരസ്പരം സഹകരിച്ചും ഉത്തരവാദിത്വങ്ങള്‍ പങ്കിട്ടും ആദരിച്ചും മുന്നോട്ടുപോകുന്ന ഒരു സാമൂഹിക വ്യവസ്ഥ ഖുര്‍ആന്‍ നടപ്പില്‍ വരുത്തി: "വിശ്വാസികളും വിശ്വാസിനികളും പരസ്പരം ആത്മമിത്രങ്ങളാണ്. അവര്‍ നന്മ കല്‍പ്പിക്കുന്നു. തിന്മ വിലക്കുന്നു. നമസ്‌കാരം നില നിര്‍ത്തുകയും സക്കാത്ത് നല്‍കുകയും ചെയ്യുന്നു. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. ആ വിഭാഗത്തോട് അല്ലാഹു കരുണ കാണിക്കുക തന്നെ ചെയ്യും.” (ഖുർആൻ 9:71)
*അടിമത്തത്തിന് അറുതി:*
മനുഷ്യരെ കന്നുകാലികളെപ്പോലെ വില്‍ക്കുകയും വാങ്ങുകയും സുഖഭോഗവസ്തുക്കളായി ഉപയോഗിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് ഖുര്‍ആന്‍ അവതരിച്ചത്. സമൂഹത്തില്‍ ആഴത്തില്‍ വേരോടുകയും സാമ്പത്തിക മേഖലയുടെ നെടുംതൂണുകളിലൊന്നായിത്തീരുകയും ചെയ്ത അടിമത്തവ്യവസ്ഥ തുടച്ചുനീക്കുന്നതിന് സമര്‍ഥമായ കരുനീക്കങ്ങള്‍ ഇസ്‌ലാം ആരംഭിച്ചു. മനുഷ്യവംശത്തിന്റെ മഹത്വം വിവേചനമന്യേ അത് വിളംബരം ചെയ്തു: "നിശ്ചയം, മനുഷ്യരാശിയെ നാം ആദരിച്ചു.” (ഖുർആൻ 17:70)
അടിമകളോട് നല്ല രീതിയില്‍ പെരുമാറണമെന്നും വിവാഹപ്രായമെത്തിയാല്‍ അവരെ വിവാഹം കഴിപ്പിക്കണമെന്നും അവരിലെ യുവതികളെ ഉപയോഗപ്പെടുത്തി അവിഹിതസമ്പാദ്യം പാടില്ലെന്നും ഖുര്‍ആന്‍ അനുശാസിച്ചു: "നിങ്ങളില്‍ ഭര്‍ത്താവില്ലാത്തവരെയും നിങ്ങളുടെ അടിമകളിലും അടിമസ്ത്രീകളിലും പെട്ട നല്ലവരെയും നിങ്ങള്‍ വിവാഹം ചെയ്യിക്കുവിന്‍”. "ഭൗതിക ലാഭം കൊതിച്ച് നിങ്ങളുടെ അടിമസ്ത്രീകളെ ദുര്‍വൃത്തിക്ക് പ്രേരിപ്പിക്കരുത്; അവര്‍ ചാരിത്രവതികളാകാന്‍ ആഗ്രഹിക്കുമ്പോള്‍.” (ഖുർആൻ 24:33)
പല പാപങ്ങളുടെയും പരിഹാരവും പ്രായശ്ചിത്തവും അടിമമോചനമാണെന്ന് നിര്‍ദേശിച്ചു. കൊല, ശപഥലംഘനം തുടങ്ങിയവ ഉദാഹരണം: "ആരെങ്കിലും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നാല്‍ ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കണം.” (ഖുർആൻ 4:92)
മോചനപത്രമെഴുതി സ്വാതന്ത്ര്യം നേടാനാഗ്രഹിക്കുന്ന അടിമകള്‍ക്ക് തടസ്സം നില്‍ക്കരുതെന്ന് കല്‍പ്പിച്ചു: "നിങ്ങളുടെ അടിമകളിലെ മോചനക്കരാര്‍ എഴുതാന്‍ ആഗ്രഹിക്കുന്നവരുമായി കരാര്‍ എഴുതുക. അവരില്‍ നിങ്ങള്‍ നന്മ കാണുന്നുവെങ്കില്‍.” (ഖുർആൻ 24:33)
ഇങ്ങനെ സ്വാതന്ത്ര്യബോധവും സ്വത്വവിചാരവും വളര്‍ത്തിയെടുത്ത ശേഷം അടിമത്തത്തിന്റെ ഉറവിടങ്ങള്‍ വറ്റിച്ചു കളഞ്ഞു. യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവരെപ്പോലും ഔദാര്യം കാണിച്ചോ പിഴ ഈടാക്കിയോ വിട്ടയക്കുകയാണ് സാധ്യമായ സന്ദർഭങ്ങളിലൊക്കെ വേണ്ടതെന്ന ഇസ്‌ലാമികാധ്യാപനം ചരിത്രത്തിൽ തുല്യതയില്ലാത്തതാണ്. കാലക്രമത്തില്‍ അടിമത്ത സമ്പ്രദായം ഇസ്‌ലാമിക സമൂഹത്തില്‍ നിന്ന് ഇല്ലാതായി.
ഇൻ ഷാ അല്ലഹ
തുടരും…
Getting Info...