RTF Malayalam App Update Now

ഏകസിവില്‍കോഡ് എന്ന ഉണ്ടയില്ലാ വെടി!

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated


ഏകസിവില്‍കോഡ് എന്ന ഉണ്ടയില്ലാ വെടി!

⌨⌨⌨⌨⌨⌨⌨⌨

✅ഇസ്‌ലാമിക വിശ്വാസപ്രകാരം 'ശരീഅത്ത്' എന്നത് ലോകവസാനം വരെയുള്ള മനുഷ്യര്‍ക്ക് നല്‍കപ്പെട്ട നിയമങ്ങളാണ്. അതിന്റെ ഒരു ഭാഗമാണ് മുസ്ലിംകള്‍ പിന്തുടരുന്ന സിവില്‍ നിയമങ്ങള്‍. ദൈവിക നിയമങ്ങൾ ആയതുകൊണ്ടുതന്നെ നമുക്ക് തോന്നുന്നതുപോലെ മാറ്റത്തിരുത്തലുകൾ പാടില്ലാത്തവയാണ് അവ.


എന്നാൽ ഇന്ത്യയിൽ, 'ഏകസിവില്‍കോഡ്' എന്ന പദം കുറച്ചു നാളുകയായി നാം കേട്ടുകൊണ്ടിരിക്കുന്നു. 1980 കളിലാണ് ഇതിന് മുമ്പ് ഈ പദം ഏറെ പരാമര്‍ശിക്കപ്പെട്ടത്. അന്ന് കാര്യമായി അത് ഉപയോഗിച്ചത് മതനിഷേധികളും യുക്തിവാദികളും പുരോഗമനവാദികളെന്ന് അറിയപ്പെടുന്നവരുമാണ്. മുസ്ലിംകളെ പ്രകോപിപ്പിക്കാനുള്ള ഒന്നാംതരം ഒരു ഉരുപ്പടിയാണ് ഏകസിവില്‍കോഡെന്ന് അന്നായിരിക്കാം ഫാസിസ്റ്റ് സംഘടനകള്‍ മനസ്സിലാക്കിയത് എന്ന് തോന്നുന്നു. അതിന് ശേഷം ഇടക്കിടക്ക് ആ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഫാസിസ്റ്റ് സംഘടനകള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.


*മനോഹരമായ നടക്കാത്ത സ്വപ്നം:*

ഏകസിവില്‍കോഡ് മനോഹരമായ ഒരു സ്വപ്നമാണ്. ഏക ക്രിമിനല്‍കോഡിന് രാജ്യത്തെ മൊത്തം ജനങ്ങളും വഴിപ്പെടുന്ന പോലെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ അവരുടെ സിവില്‍ നിയമങ്ങളില്‍ അഥവാ വിവാഹം, പിന്തുടര്‍ച്ചാവകാശം, രക്ഷാകര്‍തൃത്വം, ദത്തെടുക്കല്‍, മരണപത്രം എന്നിവയിലും ഒരൊറ്റ നിയമം പിന്തുടരുക എന്നത് സാധ്യമാകുന്ന പക്ഷം ആകര്‍ഷകമായേക്കാം. എന്നാല്‍ മറ്റു മാര്‍ഗനിര്‍ദേശക തത്വങ്ങളെ പോലെ പ്രത്യേകിച്ച് എന്തെങ്കിലും രാജ്യപുരോഗതിയോ സമാധാനമോ അതുകൊണ്ടുണ്ടാകും എന്ന് കരുതാനാവില്ല. രാജ്യത്തെ ഏതാണ്ടെല്ലാ മതവിഭാഗങ്ങള്‍ക്കും യോജിച്ച ഒരു ഏകസിവില്‍കോഡ് ഇതുവരെ തയ്യാറാക്കപ്പെട്ടിട്ടില്ല. എഴുപത് വര്‍ഷമായിട്ടും അതേക്കുറിച്ച് ചെറിയ ഒരു ധാരണപോലും ഉണ്ടായിട്ടില്ല. ഒരോ മതവിഭാഗങ്ങളും തങ്ങളുടെ വ്യക്തിത്വവും ആചാരവും നിലനിര്‍ത്തുന്നതില്‍ ഈ നിയമങ്ങള്‍ക്ക് വലിയ പങ്കുണ്ട്.


*വ്യക്തിനിയമങ്ങള്‍ മുസ്ലിംകള്‍ക്ക് മാത്രമല്ല:*

പലരും കരുതുന്നത്, മുസ്ലിംകളെ മാത്രം പ്രതികൂലമായി ബാധിക്കുന്ന ഹൈന്ദവ സമൂഹത്തിന് അഭിമാനിക്കാവുന്ന എന്തോ ഒന്നാണ് ഏകസിവല്‍കോഡ് എന്നതാണ്. അതുകൊണ്ട് ഏകസിവല്‍കോഡ് കൊണ്ടുവരുന്നുവെന്ന് പറയുമ്പോള്‍ ഫാസിസ്റ്റ് ശക്തികളും യുക്തിവാദികളും വലിയ ആവേശം കാണിക്കുന്നു.


എന്നാൽ ഏഴു വ്യക്തിനിയമങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെന്ന് പലര്‍ക്കും അറിയില്ല. 1. ഹിന്ദുവ്യക്തിനിയമം, 2. ഹിന്ദു, ബുദ്ധ, ജൈന, സിഖ് വിഭാഗങ്ങളുടെ നാട്ടാചാര നിയമങ്ങള്‍, 3. ഹിന്ദുക്കളുടെ ഗോത്രനിയമങ്ങള്‍, 4. ക്രിസ്ത്യന്‍ വ്യക്തിനിയമം, 5. പാഴ്സി വ്യക്തിനിയമം, 6. ജൂതവ്യക്തിനിയമം, 7. മുസ്ലിം വ്യക്തിനിയമം. ഏകസിവില്‍കോഡിന് വേണ്ടി വാദിക്കുന്നവര്‍ ഇതില്‍ ഏത് നിയമം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. എന്നാൽ, ഈ ചോദ്യത്തിന് ഇന്നോളം ഉത്തരം ഉണ്ടായിട്ടില്ല.


*ഹിന്ദുക്കള്‍ ഏകസിവില്‍കോഡ് അംഗീകരിക്കുമോ?*

ഈ ചോദ്യം പ്രസക്തമാണ്. കാരണം ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യന്‍ പ്രജകള്‍ക്ക് ഒന്നായി കൊണ്ടുവന്ന സെക്യൂലര്‍ സ്വഭാവമുള്ള 1872 ലെ പ്രത്യേക വിവാഹനിയമം, 1869ലെ ഇന്ത്യന്‍ വിവാഹഭഞ്ജന നിയമം, 1890 ലെ രക്ഷാകര്‍തൃനിയമം, 1925 ഇന്ത്യന്‍ പിന്തുടര്‍ച്ചാനിയമം എന്നിവയെ ഏകസിവില്‍കോഡ് മാര്‍ഗനിര്‍ദേശകതത്വമായി അവതരിപ്പിച്ചതിന്റെ മഷിയുണങ്ങുന്നതിന് മുമ്പ് ഇവക്കൊക്കെ പകരമായി ഹിന്ദുമതനിയമങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്തത്. അതില്‍നിന്ന് മനസ്സിലാക്കുന്നത് ഭരണഘടന പരാമര്‍ശിക്കുന്ന തരത്തില്‍ ഏല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പൊതുസിവില്‍കോഡ് ഹിന്ദുക്കള്‍ക്ക് പോലും സ്വീകാര്യമാവില്ല എന്നതാണ്.


*ഏകസിവില്‍കോഡ് എന്നത് ഉണ്ടയില്ലാ വെടി:*

ന്യൂനപക്ഷം മുസ്ലിംകളെ താല്‍കാലികമായി സംഭ്രമിപ്പിക്കാന്‍ മാത്രം സാധിക്കുന്ന ഉണ്ടയില്ലാ വെടിയാണ് ഏകസിവല്‍കോഡിന് വേണ്ടിയുള്ള ഫാസിസ്റ്റ് വാദം എന്ന് മനസ്സിലാക്കുക. കാരണം അത്തരം ഒരു സങ്കല്‍പം തന്നെ അവ്യക്തമാണ്. 70 ലധികം വര്‍ഷം കഴിഞ്ഞിട്ടും ഇത് എന്താണ് എന്ന് വിശദീകരിക്കാന്‍ പോലും ആര്‍ക്കും സാധിച്ചിട്ടില്ല.


എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പൊതുസിവില്‍ നിയമം, 6 പ്രമുഖ മതങ്ങളും 6 പ്രബല വംശീയ വിഭാഗങ്ങളും 55 മുഖ്യ ഗോത്രങ്ങളും 6400 ജാതികളും ഉപജാതികളും കൊണ്ട് വൈവിധ്യവത്കരിക്കപ്പെട്ട ഒരു രാജ്യത്ത് അസംഭവ്യവും അപ്രയോഗികവുമാണ് എന്ന് ചിന്തിക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഇക്കാര്യത്തില്‍ വാശിയുള്ള ഫാസിസ്റ്റ് ശക്തികള്‍ ആദ്യം എല്ലാ ഹിന്ദുക്കള്‍ക്കും സ്വീകാര്യമായ ഒരു പൊതുനിയമം കൊണ്ടുവന്ന് അത് പ്രാവര്‍ത്തികമാകട്ടെ, അതിന്റെ ഗുണം ആദ്യം ഹിന്ദു സുഹൃത്തുക്കള്‍ക്ക് ലഭിക്കട്ടെ. എങ്കിൽ അത്രയെങ്കിലും നമുക്കാശ്വസിക്കാം!

Getting Info...

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.