RTF Malayalam App Update Now

കിരാതന്മാരായ_പോപ്പുമാർ_നടത്തിയ_കുരിശു_യുദ്ധങ്ങൾ

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated



പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിൽ പാലസ്തീനിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിൽ നടന്ന രക്തരൂക്ഷിതമായ യുദ്ധങ്ങളായിരുന്നു കുരിശുയുദ്ധങ്ങൾ. ചരിത്രത്തിലെ ഈ കറുത്ത അദ്ധ്യായങ്ങൾ എഴുതിച്ചേർക്കപ്പെട്ടത് മുസ്ലീം സെൽജൂക്ക്‌ തുർക്കികൾ 1070 എ.ഡി.യിൽ അധീനപ്പെടുത്തിയ പുണ്യനഗരമായ ജറൂസലേം വീണ്ടെടുക്കുന്നതിനു വേണ്ടിയായിരുന്നു എന്നാണ് . എന്നാൽ അധികാര സാമ്പത്തിക താത്‌പര്യങ്ങൾ ഉൾപ്പെടെ നിരവധി നിഗൂഢ താത്‌പര്യങ്ങളാണ്‌ കുരിശു യുദ്ധക്കാരെ നയിച്ചത്.


പോപ്പിന്റെ അനുവാദത്തോടു കൂടി നടത്തപ്പെട്ടവയായിരുന്നു കുരിശുയുദ്ധങ്ങളിലധികവും. പിൽക്കാലത്ത് ക്രിസ്ത്യാനികൾ ക്രിസ്ത്യാനികൾക്കെതിരെ നടത്തിയ യുദ്ധങ്ങൾ പോലും കുരിശുയുദ്ധങ്ങൾ എന്ന പേരിൽ അറിയപ്പെട്ടു. കുരിശ് ധരിച്ചുകൊണ്ടും വഹിച്ചുകൊണ്ടും മറ്റുമുള്ള യുദ്ധങ്ങളായതിനാലാണ്‌ കുരിശുയുദ്ധങ്ങളെന്നറിപ്പെട്ടത്‌. അതിക്രൂരവും പൈശാചികവുമായ ഈ കുരിശുയുദ്ധങ്ങൾക്ക് ബൈബിൾ ഉപദേശങ്ങളുമായും യഥാർത്ഥ ക്രിസ്തു മത അധ്യാപനങ്ങളുമായും പുലബന്ധം പോലുമില്ല എന്ന വസ്തുതയാണ് ഏറെ രസകരം.


ക്രിസ്ത്യാനികളുടെ അടിസ്ഥാനപ്രമാണം

ബൈബിളാണ്. ബൈബിൾ

ഒരിക്കലും മറ്റൊരു സമൂഹത്ത

വെറുക്കാൻ പഠിപ്പിക്കുന്നില്ല.

ദൈവം സ്നേഹമാണെന്നും, ശത്രുക്കളെ

സ്നേഹിക്കണമെന്നും,

മറ്റുള്ളവർക്ക് നന്മ

ചെയ്യണമെന്നും, നിങ്ങൾക്ക്

മറ്റുള്ളവർ എന്തു ചെയ്തു

തരണമെന്ന് നിങ്ങൾ

ആഗ്രഹിക്കുന്നുവോ, അത്

നിങ്ങൾ മറ്റുള്ളവർക്ക്

ചെയ്തുകൊടുക്കണമെന്നും

തുടങ്ങി സമൂഹത്തിന് യാതൊരുവിധത്തിലും ഹാനികരമല്ലാത്ത ഉപദേശങ്ങളാണ്‌ ബൈബിൾ നടത്തുന്നത്.


ബൈബിളിൽ വിശ്വസിച്ചു ജീവിതത്തിൽ അംഗീകരിക്കുന്ന വ്യക്തി മാത്രമാണ് ബൈബിൾ വിഭാവനം ചെയ്യുന്ന ക്രിസ്‌ത്യാനി അഥവാ യഥാർത്ഥ ക്രിസ്ത്യാനി. ഇവരുടെ കൂട്ടമാണ്‌ സഭ. ഈ സഭയുമായിട്ടാണ്‌ ക്രിസ്തു വിന്‌ ബന്ധമുള്ളത്. ക്രിസ്തുവിലായി തീർന്ന ഒരു വ്യക്തിക്ക് മറ്റുള്ളവരെ ദ്രോഹിക്കാൻ സാദ്ധ്യമല്ല.


ക്രിസ്തുവിന്റെ ശേഷം ഏകദേശം മൂന്നു നൂറ്റാണ്ടുകളിൽ യഥാർത്ഥ ക്രിസ്ത്യാനികൾ ആണ് ലോകത്തിൽ ഉണ്ടായിരുന്നത്. ക്രിസ്തു ജനിച്ച കാലത്ത് റോമാക്കാരായിരുന്നു പാലസ്തീൻ ഭരിച്ചിരുന്നത്. റോമൻ ഭരണാധികാരികൾ മൃഗീയമായ പീഡനങ്ങൾ അഴിച്ചുവിട്ടിട്ടും യഥാർത്ഥ ക്രിസ്ത്യാനിത്വത്തെ നശിപ്പിക്കാനവർക്കു കഴിഞ്ഞില്ല. ദൈവം ഭൂമിയിൽ സ്ഥാപിച്ച സഭയായിരുന്നതു കൊണ്ട് അത് പീഡനങ്ങളെ അതിജീവിച്ച് വളർന്നുവന്നു. ക്രിസ്ത്യാനികൾ രാജ്യത്ത് അവഗണിക്കാനാവാത്ത ശക്തിയായി വളർന്നുവന്നപ്പോൾ

രാജാക്കന്മാരും ജനതയും ക്രിസ്തു മാർഗത്തെ ഔദ്യോഗിക മതമായി അംഗീകരിക്കാൻ തയ്യാറായി.


മർദ്ദിതരുടെ സഭയായിരുന്നെങ്കിലും ആദിമനൂറ്റാണ്ടുകളിൽ മാനസാന്തരപ്പെട്ട വിശുദ്ധരുടെ കൂട്ടമായിരുന്നു സഭ. സഭയിൽ ഉച്ചനീചത്വം ഉണ്ടായിരുന്നില്ല. എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ മനംമാറ്റം കൂടാതെ തന്നെ ജനം കൂട്ടത്തോടെ മതം മാറി ക്രിസ്ത്യാനികളായി അഥവാ നാമധേയ ക്രിസ്ത്യാനികളായി. ഏ.ഡി. 4-ാം നൂറ്റാണ്ടിൽ റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റയിൻ മതം മാറിയപ്പോൾ തന്റെ രാജ്യത്തിലെ പ്രജകളൊന്നടങ്കം ക്രിസ്ത്യാനികളായി. ക്രിസ്ത്യാനികൾക്ക് രാജാവ് വെച്ചുനീട്ടിയ വിശേഷാധികാരങ്ങളും പദവികളും സ്വയത്തമാക്കാനായിരുന്നു ഈ മതം മാറ്റം.


380 ഏ.ഡി.യിൽ തിയഡോഷ്യസ് രാജാവ് തന്റെ പ്രജകളെ നിയമം മൂലം നിർബന്ധിച്ച് ക്രിസ്ത്യാനികളാക്കി. ഏ.ഡി. 395 ൽ ഇദ്ദേഹം തന്നെ റോമാ സാമ്രാജ്യത്തെ ഔദ്യോഗിക മതമായി ക്രിസ്ത്യാനിത്വത്തെ പ്രഖ്യാപിക്കുകയും പേഗൺമതം അനുസരിക്കുന്നത് നിയമവിരുദ്ധമാക്കുകയും ചെയ്തു.

മറ്റ് മിക്ക ക്രിസ്ത്യൻ വിഭാഗങ്ങളെയും മതവിരുദ്ധമായി കണക്കാക്കുകയും അവരുടെ നിയമപരമായ പദവി നഷ്ടപ്പെടുകയും റോമൻ ഭരണകൂടം അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു.


ബൈബിൾ വ്യവസ്ഥ കൂടാതെയുള്ള ഈ മതംമാറ്റം മൂലം ക്രിസ്ത്യാനികൾ അന്നു നിലവിലിരുന്ന പാഗൺ മതത്തിന്റെ അനാചാരങ്ങളും ആരാധനയിൽ കൂട്ടിക്കലർത്തി. അങ്ങനെ യഥാർത്ഥ ക്രിസ്തീയ ആരാധനയുടെ ആത്മാവ് സഭയ്ക്കു നഷ്ടമായി. ദൈവസഭ ക്രമേണ ഉച്ചനീചത്വവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ ക്രിസ്തീയ സംഘടനയായി അധഃപതിച്ചു. സഭയിൽ പുരോഹിതന്മാരും ബിഷപ്പുമാരും പോപ്പും ഒക്കെ ഉണ്ടാവുകയും തിരുമേനി അയ്‌മേനി വിവേചനം അംഗീകരിക്കപ്പെടുകയും ചെയ്തു. അന്നു യൂറോപ്പിൽ നിലനിന്നിരുന്ന ഫ്യൂഡലിസത്തിന്റെ പ്രതിഫലനമായിരുന്നു ഇത്. അങ്ങനെ സാർവ്വത്രിക സഭ (Catholic Church or Church Universal) എന്ന നാമധേയം സഭ

സ്വീകരിച്ചു. ഈ സഭയുടെ ആസ്ഥാനം റോം ആയിരുന്നു. അധ്യക്ഷൻ പോപ്പും.


ബൈബിൾ സത്യങ്ങളിൽ നിന്ന്

അകന്നുപോയ സഭ ക്രൈസ്തവമൂല്യങ്ങൾ കാറ്റിൽപറത്തി അഴിമതിയുടെയും അധികാര പ്രമത്തതയുടെയും

കൂത്തരങ്ങായി മാറി. ക്രൈസ്തവമല്ലാത്ത

കുരിശുയുദ്ധങ്ങൾ സഭയുടെ അധഃപതനത്തിന്റെ ഏറ്റവും നല്ല തെളിവാണ്. കുരിശുയുദ്ധങ്ങൾ

മുഖാന്തിരം ക്രൈസ്തവ

വിശ്വാസത്തിന് വലിയ കോട്ടം തട്ടി. ചരിത്രത്തിലേക്ക് ഈ

രക്തത്താളുകൾ

തുന്നിച്ചേർത്തത് പ്രധാനമായും

അധികാരമോഹികളും

യുദ്ധക്കൊതിയന്മാരുമായ ചില

പോപ്പുമാരുടെ വികല

മനസ്സായിരുന്നു.


ഏ.ഡി. 1095 മുതൽ 1291 വരെയുള്ള കാലഘട്ടത്തിൽ എട്ട് കുരിശുയുദ്ധങ്ങൾ നടന്നു. ഒന്നാം കുരിശുയുദ്ധമൊഴികെ മറ്റെല്ലാം അമ്പേ പരാജയപ്പെട്ടു. സെൽജുക്ക് തുർക്കികൾ യൂറോപ്പിൽ നിന്നുള്ള ക്രിസ്ത്യൻ തീർത്ഥാടകരെ പീഡിപ്പിക്കുന്നു എന്ന തെറ്റായ പ്രചാരണവും ഇറ്റാലിയൻ നഗരങ്ങളായിരുന്ന പിസ, ജനോവ, വെനീസ്, അമൽഫി തുടങ്ങിയ നഗരങ്ങളുടെ കച്ചവടക്കണ്ണും പാലസ്തീൻ തേനും പാലും ഒഴുകുന്ന രാജ്യമാണെന്നുള്ള കഥകളും സഞ്ചാരകൗതുകവും തുടങ്ങി അനേകം കാരണങ്ങൾ  കുരിശു യുദ്ധങ്ങൾക്ക്‌ ചൂണ്ടിക്കാണിക്കാമെങ്കിലും അതിപ്രധാനമായ കാരണം റോം തലസ്ഥാനമാക്കി പ്രബലമായ ഒരു ക്രൈസ്തവലോകം കെട്ടിപ്പടുക്കുവാനുള്ള  പോപ്പിന്റെ ദുർ അധികാര മോഹമായിരുന്നു.


പാപങ്ങളുടെ മോചനത്തിനും സ്വർഗ്ഗരാജ്യത്തിൽ അക്ഷയമായ പ്രതിഫലം ലഭിക്കേണ്ടതിനും ജറുസലേമിന്റെ മോചനത്തിന് അണിചേരാൻ പോപ്പ് ആഹ്വാനം ചെയ്തതിന്റെ പിന്നിലെ ഗൂഢലക്ഷ്യം ക്രിസ്തു മതത്തെ ഉയർത്തിപ്പിടിക്കുക വഴി തന്റെ അധികാരം ലോകത്തിലേതൊരു ശക്തിയെക്കാളും വലുതാണെന്ന് തെളിയിക്കുക എന്ന സ്വാർത്ഥ താല്പര്യമായിരുന്നു. ഒരു പരിധി വരെ ഇത് നേടിയെടുക്കാനും കഴിഞ്ഞു. ഒന്നാം കുരിശുയുദ്ധകാലത്ത് താൽക്കാലികമായെങ്കിലും ക്രൈസ്തവ യൂറോപ്പ് മുഴുവനും പോപ്പിനെ തലവനായി അംഗീകരിച്ചു.


ബൈബിൾ അനുശാസിക്കുന്ന കല്പനകൾ പ്രമാണിക്കുന്നവർക്കു മാത്രമാണ് സ്വർഗ്ഗത്തിൽ പ്രതിഫലം ലഭിക്കുന്നതെന്നും, മനുഷ്യരുടെ പാപം മോചിക്കാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ എന്നും, കൊലപാതകി ദൈവരാജ്യം അവകാശമാക്കുകയില്ല എന്നുമുള്ള ബൈബിൾ സിദ്ധാന്തങ്ങൾക്കെതിരാണ് പോപ്പിന്റെ ആഹ്വാനം.


പോപ്പ് അർബൻ II ന്റെ തീപ്പൊരി പ്രസംഗങ്ങളും പ്രലോഭനങ്ങളും ആയിരക്കണക്കിനാളുകളെ യുദ്ധ കുതുകികളാക്കി.ആവേശഭരിതരായ കുരിശുയുദ്ധക്കാർ ക്രിസ്തുവിന്റെ ജന്മനാടിന്റെ മോചനത്തിനായി ഒന്നാം കുരിശുയുദ്ധത്തിൽ അണിചേർന്നു. കഠിനയാതനകൾ സഹിച്ച് 1099 ൽ അവർ ഫാത്തിമികളെ പരാജയപ്പെടുത്തി ജറൂസലേം പിടിച്ചടക്കി.1095-ൽ ആരംഭിച്ച വിശുദ്ധഭൂമി കൈവശപ്പെടുത്താനുമുള്ള ആദ്യ കുരിശുയുദ്ധത്തിന്റെ അവസാനത്തെ പ്രധാന യുദ്ധമായിരുന്നു ജറുസലേം പിടിച്ചടക്കൽ.ഉപരോധത്തിന്റെ നിരവധി ദൃക്‌സാക്ഷി വിവരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, പിടിച്ചടക്കൽ ആയിരക്കണക്കിന് മുസ്ലീങ്ങളെയും ജൂതന്മാരെയും കൂട്ടക്കൊല ചെയ്യുന്നതിനും ടെമ്പിൾ മൗണ്ടിലെ മുസ്ലീം പുണ്യസ്ഥലങ്ങൾ ക്രിസ്ത്യൻ ആരാധനാലയങ്ങളാക്കി മാറ്റുന്നതിനും കാരണമായി.

യുദ്ധത്തിൽ അവർ ചെയ്ത കൊടുംക്രൂരതകൾ ക്രിസ്ത്യാനികൾ എന്ന നാമത്തിനു തന്നെ അപമാനകരമാണ്. റെയ്മണ്ട് എന്ന ദൃക്സാക്ഷി വിവരിക്കുന്നു: തലയറുക്കപ്പെട്ട ശരീരങ്ങൾ, അമ്പേറ്റു വീണവർ, ഗോപുരത്തിന്റെ മുകളിൽ നിന്ന് താഴേക്കു ചാടാൻ നിർബന്ധിതരായവർ, 1099 ജൂലൈ 15 ന്, കുരിശുയുദ്ധക്കാർ ഡേവിഡിന്റെ ഗോപുരത്തിലൂടെ നഗരത്തിലേക്ക് കടന്നു, കുരിശുയുദ്ധക്കാർ നഗരത്തിലെ നിവാസികളെയും മുസ്ലീങ്ങളെയും ജൂതന്മാരെയും ഒരുപോലെ കൂട്ടക്കൊല ചെയ്തു. ദൃക്‌സാക്ഷികളുടെ വിവരണമനുസരിച്ച്, ജറുസലേമിലെ തെരുവുകൾ രക്തത്താൽ നിറഞ്ഞിരുന്നു. നിരവധി മുസ്ലീങ്ങൾ അൽ-അഖ്സ മസ്ജിദ്, ഡോം ഓഫ് ദി റോക്ക്, ടെമ്പിൾ മൗണ്ട് ഏരിയ എന്നിവിടങ്ങളിൽ അഭയം തേടി. ഗസ്റ്റ ഫ്രാങ്കോറം പറയുന്നതനുസരിച്ച്, നിരവധി മുസ്ലീങ്ങൾ അൽ-അഖ്സ മസ്ജിദ്, ഡോം ഓഫ് ദി റോക്ക്, ടെമ്പിൾ മൗണ്ട് ഏരിയ എന്നിവിടങ്ങളിൽ അഭയം തേടി. സോളമന്റെ ദേവാലയത്തിൽ പോലും കൂട്ടകശാപ്പ്‌ ചെയ്തു, അവിടെ കശാപ്പ് വളരെ വലുതായിരുന്നു, ഞങ്ങളുടെ ആളുകൾ അവരുടെ കണങ്കാൽ വരെ രക്തത്തിൽ കുളിച്ചു. റെയ്മണ്ട് ഓഫ് അഗ്വിലേഴ്സിന്റെ അഭിപ്രായത്തിൽ, "സോളമന്റെ ദേവാലയത്തിലും മണ്ഡപത്തിലും പുരുഷന്മാർ അവരുടെ കാൽമുട്ടുകളും കടിഞ്ഞാൺ വരെ രക്തത്തിൽ കയറി." ഫുൾച്ചർ ഓഫ് ചാർട്രസ് പറയുന്നു: "ഈ ദേവാലയത്തിൽ 10,000 പേർ കൊല്ലപ്പെട്ടു, നിങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിൽ. കൊല്ലപ്പെട്ടവരുടെ രക്തം കൊണ്ട് ഞങ്ങളുടെ കാലുകൾ കണങ്കാൽ വരെ നിറമാകുന്നത് നിങ്ങൾ കാണുമായിരുന്നു, പക്ഷേ ഞാൻ എന്താണ് കൂടുതൽ പറയേണ്ടത്? അവരിൽ ആരെയും ജീവനോടെ ശേഷിച്ചില്ല, സ്ത്രീകളെയോ കുട്ടികളെയോ ഒഴിവാക്കിയില്ല."


ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം തീയിൽ ദഹിപ്പിക്കപ്പെട്ടവർ, തെരുവുകളിൽ അറുക്കപ്പെട്ട തലകളുടെയും കൈകളുടെയും കാലുകളുടെയും കൂമ്പാരങ്ങൾ, എങ്ങും മൃതശരീരങ്ങൾ, കുത്തിക്കൊലപ്പെടുത്തപ്പെട്ട സ്ത്രീകളുടെ ശവശരീരങ്ങൾ. മുലകുടിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ കുരിശുയുദ്ധക്കാർ അമ്മമാരുടെ മാറിടത്തിൽ നിന്നും കാലിൽ പിടിച്ചു വലിച്ചെടുത്തു ഭിത്തിയിൽ അടിച്ചു കൊന്നു. ജറൂസലേമിൽ

അവശേഷിച്ച 70,000 നിവാസികളിൽ 45,000 പലസ്തീൻ നിവാസികളെ നിഷ്കരുണം കശാപ്പു ചെയ്തു. യുദ്ധത്തിൽ നിന്നും രക്ഷപ്പെട്ട യഹൂദരെ സിനഗോഗിനുള്ളിലാക്കി

ജീവനോടെ ദഹിപ്പിച്ചു. നഗരത്തെ പ്രതിരോധിക്കാൻ യഹൂദന്മാർ മുസ്ലീം സൈനികരുമായി തോളോടുതോൾ ചേർന്ന് യുദ്ധം ചെയ്തു, കുരിശുയുദ്ധക്കാർ പുറം മതിലുകൾ തകർത്തപ്പോൾ, നഗരത്തിലെ ജൂതന്മാർ "മരണത്തിന് തയ്യാറെടുക്കാൻ" അവരുടെ സിനഗോഗിലേക്ക് പിൻവാങ്ങി. "യഹൂദന്മാർ അവരുടെ സിനഗോഗിൽ ഒത്തുകൂടി, ഫ്രാങ്കുകൾ അവരുടെ തലയ്ക്ക് മുകളിൽ കത്തിച്ചു."

വിജയികളായ കുരിശുയുദ്ധക്കാർ ഈ സംഹാരതാണ്ഡവത്തിനു ശേഷം പള്ളിയിൽ കയറി

സന്തോഷാതിരേകത്താൽ പരസ്പരം ആലിംഗനം ചെയ്ത് ഈ വിജയം നൽകിയ ദൈവത്തിന് നന്ദി പറഞ്ഞു.


കുരിശുയുദ്ധങ്ങൾ ബൈബിൾവിരുദ്ധമാണെന്ന തിരിച്ചറിവിന് സാമാന്യജ്ഞാനം മാത്രം മതി. 1212-ൽ കുരിശുയുദ്ധ പ്രേമികൾ കുട്ടികളുടെ കുരിശുയുദ്ധം നടത്തി നിഷ്കളങ്കരായ ആയിരക്കണക്കിനു കുട്ടികളുടെ ജീവൻ ഹോമിച്ചു. വമ്പിച്ച രക്തച്ചൊരിച്ചിലിലൂടെ ജറുസലേമിൽ നിലവിൽ വന്ന ലത്തീൻ രാജ്യം 1099 എ.ഡി. മുതൽ 1143 എ.ഡി. വരെ നിലനിന്നു. ഗോഡ് ഫ്രെ എന്ന നേതാവ് ഈ രാജ്യത്തിന്റെ രാജാവായിരുന്നെങ്കിലും പോപ്പിനായിരുന്നു പരമാധികാരം. ഇക്കാലത്ത് ജറുസലേമിലെ ക്രിസ്ത്യാനികൾ കഴിഞ്ഞുപോയ ഭരണകാലഘട്ടത്തെ സുവർണ്ണയുഗം എന്ന് വിശേഷിപ്പിച്ചു. അത്രയ്‌ക്കും കിരാത ഭരണമായിരുന്നു പോപ്പും കൂട്ടരും നടത്തിയത്.


ബർനാഡ് സന്യാസിയുടെ ആഹ്വാനത്തിന്റെ ഫലമായി ഉണ്ടായതായിരുന്നു രണ്ടാം കുരിശുയുദ്ധം. പോപ്പ് യു ഗേനിയസ് IIIാമനും ഈ ആഹ്വാനം സ്വീകരിച്ചു. ബർനാഡ്, ഫ്രഞ്ച് രാജാവായ ലൂയി ഏഴാമനെ കുരിശെടുക്കാൻ നിർബന്ധിച്ചു.

കുരിശുണ്ടാക്കാനായി ബർണാഡ് തന്റെ ളോഹ കീറി നൽകി. ഈ ളോഹക്കഷ്ണങ്ങളുപയോഗിച്ചു ണ്ടാക്കിയ കുരിശുകൾ ക്രൂസേഡുകാർ വസ്ത്രത്തിൽ

തുന്നിപ്പിടിപ്പിച്ചു.ജർമ്മനിയിലെത്തിയ ബർണാഡ് കോൺറാഡ് III രാജാവിനെ കുരിശുയുദ്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു. 1146 മുതൽ 1148 വരെ നടന്ന ഈ കുരിശുയുദ്ധം പൂർണ്ണപരാജയമായിരുന്നു. ക്രിസ്ത്യാനികൾ തന്നെ ക്രിസ്ത്യാനിത്വത്തിന്റെ തത്വങ്ങൾ ചോദ്യം ചെയ്തു തുടങ്ങി. ക്രിസ്തുവിന്റെ ജന്മസ്ഥലം വീണ്ടെടുക്കാൻ ക്രിസ്തീയ വിശ്വാസത്തിന്റെ സംരക്ഷകർ എന്തുകൊണ്ട് പരാജയപ്പെടുന്നു എന്ന ചോദ്യം ഒരു വിഭാഗം ക്രിസ്ത്യാനികളുടെ മനസ്സിൽ ഉത്തരം കിട്ടാത്ത ചോദ്യമായിത്തന്നെ തലയുയർത്തി നിന്നു.1189-92 വരെ നടന്ന മൂന്നാം കുരിശുയുദ്ധത്തിൽ ഫ്രഞ്ച് രാജാവായ ഫിലിപ്പും ഇംഗ്ലണ്ടിലെ രാജാവ് റിച്ചാർഡ് Iാമനും ജർമ്മൻ രാജാവ് ഫ്രെഡറിക് ബാർബറോസയും പങ്കെടുത്തെങ്കിലും ഇതും പരാജയത്തിൽ കലാശിച്ചു.


നാണംകെട്ട കുരിശുയുദ്ധമായിരുന്നു നാലാം കുരിശുയുദ്ധം. കുരിശുയുദ്ധ സൈനികരായ ക്രിസ്ത്യാനികൾ കോൺസ്റ്റാന്റിനോപ്പിളിലെ ക്രിസ്ത്യാനികളുമായി പോരാടി. പൂർവ്വ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഈ പുരാതന നഗരത്തിന്റെ ഒരു ഭാഗം അഗ്നിക്കിരയാക്കിയതിന്റെ ഫലമായി വമ്പിച്ച വിജ്ഞാനശേഖരം വരുംതലമുറയ്ക്കു നഷ്ടമായി. അപരിഷ്കൃത വർഗ്ഗമായിരുന്ന ഗോഥുകളും വാൻഡലുകളും റോമിനെ ആക്രമിച്ചു നശിപ്പിച്ചതിനേക്കാൾ ക്രൂരമായ നാശനഷ്ടങ്ങളായിരുന്നു പരിഷ്കൃതരെന്നഭിമാനിച്ചിരുന്ന ക്രൂസേഡുകൾ കോൺസ്‌റ്റാന്റിനോപ്പിളിനു വരുത്തിയത്. കോൺസ്‌റ്റാന്റിനോപ്പിൾ നഗരത്തെ കുരിശു യുദ്ധക്കാർ കൊള്ളയിച്ചു നശിപ്പിച്ചു.


വീടുകളിലും കടകളിലും ദേവാലയങ്ങളിലും കയറി കൊള്ളയടിച്ചു. സ്വർണ്ണവും വെള്ളിയും ലഭിക്കുന്നതിനു വേണ്ടി ദേവാലയ അൾത്താരകൾ തുണ്ടംതുണ്ടമായി മുറിച്ചു. ലൈംഗികാസക്തരായ ക്രൂസേഡുകാർ സ്ത്രീകളെ വേട്ടയാടി. കന്യാസ്ത്രീകളെ പോലും കളങ്കപ്പെടുത്തി. അമൂല്യങ്ങളായ കയ്യെഴുത്തുപ്രതികൾ നശിപ്പിച്ചു. ലൈബ്രറികളിലെ അപൂർവ്വഗ്രന്ഥങ്ങൾ അഗ്നിക്കിരയാക്കി. 1453-ൽ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയപ്പോഴുണ്ടായ നാശനഷ്ടങ്ങൾ ഇതുമായി താരതമ്യം ചെയ്യുമ്പോൾ തുലോം നിസ്സാരം. ക്രൂസേഡുകാരുടെ കാൽക്കീഴിൽ ഞെരിഞ്ഞമർന്ന കോൺസ്റ്റാന്റിനോപ്പിൾ പിന്നീടൊരിക്കലുമെഴുന്നേറ്റില്ല. കുരിശുയുദ്ധക്കാർ വിതച്ച നാശം തന്നെയായിരുന്നു പിൽക്കാലത്ത് തുർക്കികൾക്ക് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുക്കാൻ വഴിയൊരുക്കിയതും.


കുട്ടികളുടെ കുരിശു യുദ്ധങ്ങൾ


1212-ൽ നിക്കോളാസ് എന്നു പേരായ ഒരു ജർമ്മൻ യുവാവ്, കുട്ടികളുടെ ഒരു കുരിശുയുദ്ധം വിശുദ്ധനാട്ടിലേക്കു നയിക്കാൻ ദൈവം തന്നെ നിയോഗിച്ചു എന്നു പ്രഖ്യാപിച്ചു. ശരാശരി 12 വയസ്സു മാത്രം പ്രായമുള്ള ആൺകുട്ടികളും ആൺകുട്ടികളുടെ വേഷം ധരിച്ച പെൺകുട്ടികളും നിക്കോളാസിനു പിന്നാലെ അണിനിരന്നു. ഏകദേശം 30,000 കുട്ടികൾ.


മാർഗ്ഗമദ്ധ്യേ ധാരാളം കുഞ്ഞുങ്ങൾ വിശന്നു മരിച്ചു. കുറെപ്പേരെ കുറുക്കന്മാർ പിടിച്ചുതിന്നു. കള്ളന്മാർ കുട്ടികളുടെ വസ്ത്രങ്ങളും ഭക്ഷണവും മോഷ്ടിച്ചു.


പോപ്പ് ഇന്നസെന്റ് മൂന്നാമന്റെ നിർദ്ദേശാനുസരണം കുറെ കുട്ടികൾ ഭവനങ്ങളിലേക്കു തിരിച്ചുപോയി. അവശേഷിച്ചവർ ജനോവയിൽ താമസിച്ചു. ഈ കാലഘട്ടത്തിൽ തന്നെ ഫ്രാൻസിൽ സ്റ്റീഫൻ എന്നു പേരായ 12 വയസ്സുള്ള ആട്ടിടയ ബാലൻ രാജാവിനെ ചെന്നു കണ്ട് പറഞ്ഞു: യേശുക്രിസ്തു തനിക്കു പ്രത്യക്ഷനായി പാലസ്തീനിലേക്കു കുട്ടികളുടെ ഒരു കുരിശുയുദ്ധം നയിക്കാൻ നിയോഗിച്ചു എന്ന്.

ആടുകളുടെ അടുത്തേക്കു മടങ്ങിപ്പോകാൻ രാജാവ് അവനോട് ആജ്ഞാപിച്ചു. എന്നാൽ 20,000 കുട്ടികൾ സ്റ്റീഫന്റെ പിന്നിൽ അണിനിരന്നു. അവർ ഫ്രാൻസിൽ നിന്നും മാർസീലിലെത്തുമ്പോൾ സമുദ്രം അവർക്കു വഴിമാറുമെന്നും, ഉണങ്ങിയ ഭൂമിയിലൂടെ പാലസ്തീനിൽ എത്തിച്ചേരാമെന്നും സ്‌റ്റീഫൻ വാഗ്ദാനം നൽകിയിരുന്നു.

എന്നാൽ അവർ മാർസീലിലെത്തിയപ്പോൾ അത്ഭുതമൊന്നും സംഭവിച്ചില്ല.


രണ്ട് കപ്പലുടമകൾ അവരെ

സൗജന്യമായി പാലസ്തീനിലെത്തിക്കാമെന്നേറ്റു

ഏഴു കപ്പലുകളിലായി

വിജയഗാനങ്ങളാലപിച്ചുകൊണ്ട വർ യാത്രയാരംഭിച്ചു. സാർഡീനിയായിൽ വെച്ച് രണ്ടു

കപ്പലുകൾ മുങ്ങി

അതിലുണ്ടായിരുന്ന

കുട്ടികളെല്ലാം മരണമടഞ്ഞു. മറ്റു

കുട്ടികളെ ടൂണീഷ്യാ, ഈജിപ്ത്

എന്നിവിടങ്ങളിലെത്തിച്ചു.

അവിടെ അവർ അടിമകളായി

വിൽക്കപ്പെട്ടു. ഫ്രെഡറിക്- രണ്ടാമൻ രാജാവിന്റെ

ആജ്ഞയനുസരിച്ച് കപ്പലുടമസ്ഥരെ തൂക്കിക്കൊന്നു.


കുട്ടികളെ കുരുതി കൊടുത്തുകൊണ്ട് നടത്തിയ കിരാതമായ കുട്ടികളുടെ കുരിശുയുദ്ധങ്ങൾക്ക് അനുവാദം നൽകിയ  കുരിശു യുദ്ധ മതനേതാക്കളുടെ ചെയ്തികൾക്ക് എത്ര നൂറ്റാണ്ടുകൾ പിന്നിട്ടാലും കാലം മാപ്പ് നൽകില്ല. 


മതത്തെയും പ്രമാണങ്ങളെയും ദുരുപയോഗം ചെയ്യുകയുംസ്വജീവൻ പോലും ബലിയർപ്പിക്കുകയും

എന്നാൽ മതതത്വങ്ങൾ അനുസരിച്ച് അവൻ ജീവിക്കുക മാത്രം ചെയ്യില്ല എന്ന മഹദ്വചനത്തിന് ഉത്തമോദാഹരണമാണ് കുരിശുയുദ്ധങ്ങൾ.


കുരിശു യുദ്ധങ്ങളുടെ ഫലങ്ങൾ


എ.ഡി. 1291-ലെ അവസാന യുദ്ധത്തോടെകുരിശുയുദ്ധങ്ങളുടെ കാലം അവസാനിച്ചെങ്കിലും രാഷ്ട്രീയ, മത, സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക,

വാണിജ്യരംഗങ്ങളിൽ

ദൂരവ്യാപകമായ ഫലങ്ങൾ

ഉളവാക്കുവാൻ കുരിശുയുദ്ധങ്ങൾക്ക് കഴിഞ്ഞു.

രണ്ടു നൂറ്റാണ്ട് കാലത്തെ

നിരന്തര യുദ്ധങ്ങൾക്കു ശേഷവും ജറുസലേം മുസ്ലീങ്ങളുടെ കയ്യിൽ നിന്നും വീണ്ടെടുക്കാൻ

ക്രിസ്ത്യാനികൾക്കു കഴിഞ്ഞില്ല. മതസഹിഷ്ണുത പുലർത്തിയിരുന്ന മുസ്ലീങ്ങൾ കുരിശുയുദ്ധങ്ങളോടു കൂടെ പ്രധിരോധത്തിലായി.


മുസ്ലീം സംസ്കാരമാണ്

ക്രൈസ്തവ

സംസ്കാരത്തേക്കാൾ

അഭികാമ്യമെന്ന്

കുരിശുയുദ്ധങ്ങൾ തെളിയിച്ചു.

ഒരു ഏകീകൃത യൂറോപ്പ് എന്ന

പോപ്പിന്റെ ആശ

സഫലമായില്ലെന്നു മാത്രമല്ല,

പോപ്പിന്റെ പിന്നീടുള്ള കുരിശുയുദ്ധങ്ങൾ ക്രിസ്ത്യൻ രാജാക്കന്മാരോടായി മാറുകയും ചെയ്തു. ക്രൂസേഡുകാർ മുസ്ലീം ജറുസലേമല്ല, ക്രിസ്ത്യൻ ബൈസാന്റിയമാണ് കീഴടക്കിയത്. ഫ്രഞ്ച് രാജാക്കന്മാരുടെ ശക്തി വർദ്ധിക്കുന്നതിന് ക്രൂസേഡുകൾ ഇടയാക്കി. രണ്ടു റോമാ സാമ്രാജ്യങ്ങളുടേയും കീർത്തി, വിശുദ്ധഭൂമിയിൽ അവരുടെ പരാജയത്തിന്റെ ഫലമായും, ക്രൂസേഡുകളുടെ ഫലമായി ഉയർത്തപ്പെട്ട പോപ്പിന്റെ ആധിപത്യത്തോട്

ഏറ്റുമുട്ടിയതിന്റെ ഫലമായും നഷ്ടപ്പെട്ടു.


പൗരസ്ത്യ റോമാസാമ്രാജ്യം

1261-ൽ പുനരുജ്ജീവിപ്പിക്കപ്പെട്ടെങ്കിലും അതിന്റെ ആദ്യകാല

പ്രതാപത്തിലേക്കും

ഗതകാലസമൃദ്ധിയിലേക്കും പിന്നീടൊരിക്കലും മടങ്ങിവന്നില്ല.

മുസ്ലീങ്ങളും ക്രൂസേഡുകൾ നിമിത്തം പരിക്ഷീണിതരായതുകൊണ്ടാണ്

മംഗോൾ ആക്രമണത്തിൽ

മുങ്ങിത്താണുപോയത്.


മുസ്ലീങ്ങളുടെ ഭാഷയിലെ പദസമ്പത്ത് സ്വീകരിച്ച് യൂറോപ്പ്യൻ ഭാഷകൾ സമ്പന്നമായി. അവരുടെ ആരോഗ്യപരിപാലന രീതികൾ, ഗ്ലാസ് നിർമ്മാണവിദ്യ, ഉയർന്ന സാംസ്കാരിക നിലവാരം എന്നിവ യൂറോപ്യൻമാർ അനുകരിച്ചു. ശാസ്ത്രം സാങ്കേതിക കൈമാറ്റവും ഇസ്ലാമിക ലോകത്തു നിന്നുള്ള വിപുലമായ ശാസ്‌ത്രീയ വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ തർജമയും ഇക്കാലഘട്ടത്തില്‌ യൂറോപ്പിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ കുരിശു യുദ്ധക്കാർ നശിപ്പിക്കുകയും കൊള്ളയടിക്കുകയും യൂറോപ്പിലേക്ക് മോഷ്‌ടിച്ചു കടത്തുകയും ചെയ്തു.


കുരിശുയുദ്ധങ്ങളുടെ ഫലമായി ഫ്യൂഡലിസം ക്രമേണ തകരുകയും ജനങ്ങളിൽ ദേശീയബോധം ഉടലെടുത്തു. റോമാ സഭയുടെ അന്തസ്സ് ഒന്നാം കുരിശുയുദ്ധത്തിൽ ഉയർന്നെങ്കിലും പിന്നീടുള്ള കുരിശുയുദ്ധങ്ങളെല്ലാം പരാജയമായിരുന്നു. പോപ്പുമാർ നികുതി ചുമത്തലിലൂടെ വിശ്വാസികളിൽ നിന്നും വമ്പിച്ച തുക സമാഹരിച്ചു.


ക്രിസ്തീയ രക്തം ചൊരിയുന്നതിനും, അക്രൈസ്തവ രക്തം ചൊരിയുന്നതിനും ഒരേ പാപമോചനം നൽകി. പോപ്പ് യഥാർത്ഥത്തിൽ ദൈവത്തിന്റെ പ്രതിനിധിയാണെങ്കിൽ എന്തുകൊണ്ട് കുരിശുയുദ്ധങ്ങളിൽ പരാജയപ്പെടുന്നു എന്ന സംശയം ക്രിസ്ത്യാനികളുടെയിടയിൽ ഉയർന്നു.


എ.ഡി. 1250-നു ശേഷം കുരിശുയുദ്ധങ്ങൾക്കു വേണ്ടി പോപ്പ് പണം ആവശ്യപ്പെട്ടപ്പോൾ ക്രിസ്ത്യാനികൾ പണം നൽകാൻ തയ്യാറായില്ല. പകരം യാചകരെ വിളിച്ചുകൂട്ടി മുഹമ്മദിന്റെ പേരിൽ അവർക്കു സഹായം നൽകി. കുരിശുയുദ്ധം കണ്ടു മനംമടുത്ത ക്രിസ്ത്യാനികൾ പറഞ്ഞത് ക്രിസ്തുവിനേക്കാൾ

നല്ലവനും ശക്തനും മുഹമ്മദ് ആണെന്നായിരുന്നു. ക്രൈസ്തവ വിശ്വാസത്തിനേറ്റ ക്ഷത എത്രയാണെന്നത്‌ ഇതിൽ നിന്ന് ഊഹിക്കാമല്ലോ.


പിന്നീട്‌ കുരിശിനെ നയിച്ചതും നിയന്ത്രിച്ചതും വ്യാപാരമായിരുന്നു. ഇറ്റാലിയൻ വ്യാപാരികൾക്ക് നല്ല വിപണി ലഭ്യമാവുകയും വ്യാപാരം

ഗണ്യമായ തോതിൽ വർദ്ധിക്കുകയും ചെയ്തു. റോമാ സാമ്രാജ്യത്തിന്റെ പ്രതാപകാലത്തു പോലും പൗരസ്ത്യ ദേശവുമായി ഇത്ര വിപുലമായ വാണിജ്യബന്ധം

നിലനിന്നിരുന്നില്ല.


11-ാം നൂറ്റാണ്ടിൽ യൂറോപ്പിലെ അത്യപൂർവ്വ ആഡംബരവസ്തുക്കളായിരുന്ന സിൽക്ക്, പഞ്ചസാര, കുരുമുളക്,

ഇഞ്ചി, ഏലം, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ യൂറോപ്പിലേക്കൊഴുകി. സസ്യങ്ങൾ, ധാന്യങ്ങൾ, വൃക്ഷങ്ങൾ, പഴങ്ങൾ തുടങ്ങിയവയും. ജീവിതം മധുരതരമാക്കാനും ഭവനം അലങ്കരിക്കാനും മറ്റുമുള്ള പൗരസ്ത്യ സാധനങ്ങളും പാശ്ചാത്യവീടുകളിലെത്തി.


യഥാർത്ഥ ക്രൈസ്തവമൂല്യങ്ങളിൽ നിന്നു വ്യതിചലിച്ചതു കൊണ്ടുണ്ടായ ദുരന്തങ്ങളായിരുന്നു കുരിശുയുദ്ധങ്ങൾ. നൂറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ഉണങ്ങാത്ത മുറിവായി ലോകചരിത്രത്തിൽ ക്രൂസേഡുകൾ നിലനിൽക്കുന്നു.


കത്തോലിക്കാ സഭയും പോപ്പും തീർത്തും ബൈബിളിൽ നിന്നും ദൈവത്തിൽ നിന്നും അകന്നുപോയതിന്റെ തെളിവാണല്ലോ കുരിശുയുദ്ധങ്ങൾ. ഈ നൂറ്റാണ്ടിൽ യൂറോപ്പിൽ ക്രിസ്ത്യാനിത്വം പിന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നതിന് കാരണവും മറ്റൊന്നല്ല.


കടപ്പാട്




Getting Info...

إرسال تعليق

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.